CrimeNEWS

രണ്ടാം വിവാഹം ഒരാഴ്ച മുമ്പ്; ദമ്പതികളും മൂന്നു കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: ചെറുപുഴയ്ക്കടുത്ത് പാടിച്ചാലില്‍ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ സ്വദേശികളായ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളായ സൂരജ് (10), സുരഭി (8), സുജിന്‍ (12) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഭര്‍ത്താവും ഫാനിലും മക്കള്‍ സ്റ്റയര്‍കെയ്‌സിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. ഷാജിയും ശ്രീജയും വിവാഹിതരായത് ഒരാഴ്ച മുമ്പാണ്. ഷാജിയ്ക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശ്രീജയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടികളാണ് മരിച്ച മൂന്ന് പേരും. കുടുംബപ്രശ്‌നങ്ങളാണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. വീട്ടില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാരും വ്യക്തമാക്കുന്നുണ്ട്.

Signature-ad

രാവിലെ വീട് തുറക്കാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: