IndiaNEWS

രാഹുൽ ഗാന്ധിയുടെ ജനപ്രീതി കൂടി:അദാനിയുടെ ചാനലായ എന്‍ഡിടിവി 

കോൺഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധിയുടെ ജനപ്രിയത കുത്തനെ വര്‍ധിച്ചതായി അഭിപ്രായസര്‍വേഫലം.അദാനിയുടെ ചാനലായ എന്‍ഡിടിവിയാണ് സർവേ നടത്തിയത്.

ഭാരത് ജോഡോ യാത്രയും ജനങ്ങളുമായി ഇടപഴകിയതുമാണ് രാഹുലിനെ ജനപ്രിയനാക്കിയത്. അതേസമയം മോദിക്ക് തന്നെയാണ് ഇപ്പോഴും രാജ്യത്ത് ജനപ്രിയത കൂടുതലെന്ന് സര്‍വേ പറയുന്നു. കര്‍ണാടക നിയമസഭാഫലം ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയെങ്കിലും ബി.ജെ.പിക്ക് തന്നെ തിരിച്ചുവരാന്‍ കഴിയുമെന്ന് സര്‍വേ പറയുന്നു. 43 ശതമാനം പേര്‍ മോദിയാണ് അടുത്ത തവണ വീണ്ടും പ്രധാനമന്ത്രിയാകുകയെന്ന് പറഞ്ഞതായും അദാനിയുടെ ചാനലായ എന്‍ഡിടിവി പറയുന്നു.
മമത ബാനര്‍ജിക്കും അരവിന്ദ് കെജ്രിവാളിനുമാണ് തൊട്ടടുത്ത് പ്രധാനമന്ത്രിപദത്തിന് ജനങ്ങളുടെ പിന്തുണയെന്നും സർവേയിൽ വ്യക്തമാക്കുന്നു.രാജ്യത്തെ 71 ലോക്‌സഭാമണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 27 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ 38 ശതമാനം പേർ ശരാശരിയെന്നാണ് രേഖപ്പെടുത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: