KeralaNEWS

പ്രീപ്രൈമറി ക്ലാസുകളില്‍ 100 ശതമാനം വിദ്യാര്‍ഥികൾക്കും ഉച്ചഭക്ഷണം;കേരളത്തിന്റെ കണക്ക് വിശ്വസനീയമല്ലെന്ന് കേന്ദ്രം 

ന്യൂഡൽഹി:പ്രീപ്രൈമറി ക്ലാസുകളില്‍ 100 ശതമാനം വിദ്യാര്‍ഥികളും സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമെന്ന കേരളത്തിന്റെ കണക്ക് വിശ്വസനീയമല്ലെന്ന് കേന്ദ്രം.ഇത് പരിശോധിക്കാൻ കേന്ദ്രം സംയുക്തസമിതിയെ നിയോഗിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത സംഘത്തെ കേരളത്തിലേക്ക് അയക്കാനാണ് തീരുമാനം.

കേരളത്തിലെ 14 ജില്ലകളിലെയും പ്രീ പ്രൈമറി വിഭാഗത്തിലെ 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം ലഭിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്.ഈ മാസം 5ന്, പി എം പോഷണ്‍ പദ്ധതിയുടെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് കേരളം ഈ കണക്കുകള്‍ നിരത്തിയത്.എന്നാല്‍, സംസ്ഥാനത്തിന്റെ കണക്കുകള്‍ അസംഭവ്യമെന്നാണ് കേന്ദ്രം പറയുന്നത്.

 

Signature-ad

സ്‌കൂളുകള്‍, ബ്ലോക്കുകള്‍, ജില്ലകള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളുടെ ആധികാരികത ഉറപ്പാക്കാനായി കേരളത്തിലേക്ക് കേന്ദ്രം സംഘത്തെ അയക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

 

കണക്കുകളുടെ സുതാര്യതയ്ക്കും കൃത്യതയ്ക്കും ആയി ഉച്ച ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്ന് മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും നിർദ്ദേശമുണ്ട്.സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി പ്രൈമറി വിഭാഗത്തില്‍ എൻറോള്‍ ചെയ്ത 16.91 ലക്ഷം കുട്ടികളില്‍ 16.69 ലക്ഷം (99 ശതമാനം) കുട്ടികളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചഭക്ഷണം കഴിക്കുന്നതായാണ് കേരളത്തിന്റെ കണക്ക്.അപ്പര്‍ പ്രൈമറിയില്‍ എൻറോള്‍ ചെയ്ത 11.45 ലക്ഷം കുട്ടികളില്‍ 10.85 ലക്ഷം (95 ശതമാനം) കുട്ടികളും ഉച്ചഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

Back to top button
error: