KeralaNEWS

വീണ്ടും ട്രെയിനിന് നേരെ കല്ലേറ്

കൊച്ചി: തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് ( 16342) ട്രെയിനിനു നേരെ കല്ലേറ്.ഇന്നലെ രാത്രി 11.40ന് ആലുവയ്ക്കും അങ്കമാലിക്കും ഇടയിലായിരുന്നു സംഭവം.
ആര്‍ക്കും പരുക്കില്ല. കല്ല് പതിച്ചതിനേ തുടര്‍ന്നു സി വണ്‍ കോച്ചിലെ ചില്ല തകര്‍ന്നു.അല്‍പനേരം ട്രെയിൻ നിര്‍ത്തിയിട്ട ശേഷം സര്‍വീസ് തുടര്‍ന്നു. റെയില്‍വേ പൊലീസും ആലുവ പൊലീസും അന്വേഷണം ആരംഭിച്ചു.
അതേസമയം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍.താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്.കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി.മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണും പ്രതി പൊലീസില്‍ മൊഴി നല്‍കി.

ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെ ട്രെയിൻ തിരൂര്‍ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.

Back to top button
error: