LocalNEWS

ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ; പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാർക്ക് സസ്പെൻഷൻ 

പത്തനംതിട്ട:ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. അസി.എൻജിനീയര്‍ അഞ്ജു സലീമിനെയും അസി.എക്സിക്യുട്ടീവ് എൻജീനിയര്‍ ബിനുവിനെയുമാണ് സസ്പെൻഡ് ചെയ്തത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി.പത്തനംതിട്ട കുമ്പഴ- മല്ലശ്ശേരി- കോന്നി – ളാക്കൂര്‍ റോഡില്‍ ക്രാഷ് ബാരിയറും സൈൻ ബോര്‍ഡും സ്ഥാപിച്ചതായി കാണിച്ച്‌ കരാറുകാരന് നാല് ലക്ഷത്തി എൻപതിനായിരം രൂപ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ അത്തരത്തിലൊരു നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: