Month: May 2023

  • Kerala

    ഫാറൂഖ് കോളജിന്റെ പ്രിന്‍സിപ്പല്‍ പദവിയില്‍ ആദ്യത്തെ വനിത; സ്വപ്‌നനേട്ടവുമായി ഡോ. ആയിഷ സ്വപ്ന

    കോഴിക്കോട്: ഫാറൂഖ് കോളജിന്റെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ പദവിയിലെത്തുന്ന ആദ്യത്തെ വനിതയെന്ന റെക്കോഡുമായി ഡോ. കെ.എ. ആയിഷ സ്വപ്ന സ്ഥാനമേറ്റു. ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇവര്‍. നിലവിലെ പ്രിന്‍സിപ്പല്‍ കെ.എം. നസീര്‍ വിരമിച്ചതോടെയാണ് പുതിയ നിയമനം. 2008-ലാണ് ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപികയായി ആയിഷ സ്വപ്നയെത്തുന്നത്. നിലവില്‍ ഫാറൂഖ് കോളജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍കൂടിയാണ് ഇവര്‍. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമെടുത്തു. പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പിഎച്ച്.ഡിയും നേടി. മികച്ച സംഘാടകയും പ്രഭാഷകയുമാണ്. കൂടാതെ ദേശീയ അന്തര്‍ദേശീയ ജേണലുകളില്‍ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1948 ഓഗസ്റ്റ് 12-ന് സ്ഥാപിതമായ ഫാറൂഖ് കോളേജില്‍ ഒരു പെണ്‍കുട്ടി ആദ്യമായി പഠിക്കാനെത്തിയത് 1957-ലാണ്. ഇപ്പോള്‍ നാലില്‍മൂന്നുപേര്‍ എന്ന കണക്കില്‍ പെണ്‍കുട്ടികളാണ്. കൂടാതെ ഓരോവര്‍ഷവും ഉന്നത പഠനത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുമുണ്ട്. അമാനുള്ളയുടെയും ഫാത്തിമയുടെയും മകളാണ് ഡോ. കെ.എ. ആയിഷ സ്വപ്ന.…

    Read More »
  • Movie

    പ്രഭാസിന്റെ ‘ആദിപുരുഷ്’ ജൂണ്‍ 16 ന്, സവര്‍ക്കർ സിനിമ പണിപ്പുരയിൽ; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേയ്ക്ക്

    പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള ഈ എപ്പിക് മിത്തോളജിക്കല്‍ ചിത്രം ജൂണ്‍ 16 ന് റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവന്നിരിക്കുന്നു. ‘റാം സീതാ റാം’ എന്ന ഗാനമാണത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതിയുമാണ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്. മനോജ് മുംതാഷിറിന്റെ വരികള്‍ക്ക് സംഗീത ജോഡിയായ സച്ചേത്- പറമ്പാറയാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. രാമനും സീതയും തമ്മിലുള്ള ആത്മബന്ധം എത്ര ഗാഢമാമാണെന്ന് കാട്ടി തരികയാണ് ഈ ഗാനം. പ്രണയവും ഭക്തിയും ആദരവും ഒരുപോലെ ഈ ഗാനത്തില്‍ തെളിഞ്ഞു കാണുന്നു   സവര്‍ക്കർ ജന്മദിനത്തോടനുബന്ധിച്ച് പുതിയ സിനിമ, ‘ദ ഇന്ത്യ ഹൗസ്’ പ്രഖ്യാപിച്ചു. രാം ചരണും സുഹൃത്തായ യു.വി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയും സഹകരിച്ച് ആരംഭിച്ച പുതിയ…

    Read More »
  • India

    ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ചോദ്യം; ഓടിരക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

    ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കേന്ദ്രമന്ത്രിയുടെ ഓട്ടം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. https://twitter.com/INCIndia/status/1663609994603016192?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1663609994603016192%7Ctwgr%5Eccf55a47c43f01ec6c5710a84e514281145a9c91%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2023%2Fmay%2F31%2Fquestion-about-wrestlers-strike-union-minister-meenakshi-lekhi-runs-video-178918.html ഗുസ്തി താരങ്ങളുടെ സമരത്തില്‍ കേന്ദ്രമന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ പ്രതികരിക്കാതെ ലേഖി ആദ്യം വേഗത്തില്‍ നടക്കുകയും പിന്നീട് ഓടി കാറില്‍ കയറുകയായിരുന്നു. മൈക്കുമായി മാധ്യമപ്രവര്‍ത്തക പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. മന്ത്രിയുടെ ഓട്ടത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വനിതാ ഗുസ്തി താരങ്ങളുടെ സമരത്തില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ കൃത്യമായ പ്രതികരണം എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.

    Read More »
  • Kerala

    ബിജെപിയിൽ നിന്നും സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

    കൊച്ചി: ബിജെപിയിൽ നിന്നും സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്.ഉപതെരഞ്ഞെടുപ്പ് നടന്ന എണാകുളം നെല്ലിക്കുഴി പഞ്ചായത്തില്‍ ആറാംവാര്‍ഡില്‍ ആണ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ സി ഗോവിന്ദ് ആണ് ഇവിടെ വിജയിച്ചത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എൻഡിഎയിലെ ഉണ്ണികൃ ഷ്ണൻ മാങ്ങോടിനെ 99 വോട്ടിനാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി അരുണ്‍ സി. ഗോവിന്ദ് പരാജയപ്പെടുത്തിയത്. ബിജെപി അംഗം രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 21 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് – 13, യുഡിഎഫ് – 5, ബിജെപി – 2 എന്നിങ്ങനെയാണ് കക്ഷി നില.

    Read More »
  • Kerala

    പൂഞ്ഞാറും മണിമലയലും എല്‍.ഡി.എഫ്; കോട്ടയത്ത് യു.ഡി.എഫ്.

    കോട്ടയം: പൂഞ്ഞാര്‍ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബിന്ദു അശോകനാണ് വിജയിച്ചത്. ജനപക്ഷം സ്ഥാനാര്‍ഥിയായി മത്സരിച്ച ശാന്തി ജോസിനെയും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മഞ്ജു ജെയ്മോനെയുമാണ് ബിന്ദു അശോകന്‍ പരാജയപ്പെടുത്തിയത്. മണിമല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഉജ്വല വിജയം. മണിമല മുക്കല വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉജ്വല വിജയം നേടിയത്. എല്‍ഡിഎഫിലെ സുജ ബാബുവാണ് ഇവിടെ വിജയിച്ചത്. 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജയുടെ വിജയം. അതേസമയം, കോട്ടയം നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായ സൂസന്‍ കെ.സേവ്യറാണ് വിജയിച്ചത്. നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസന്‍ കെ. സേവ്യര്‍ പരാജയപ്പെടുത്തിയത്. ആന്‍സി സ്റ്റീഫന്‍ തെക്കേ മഠത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. സൂസന്‍ കെ.സേവ്യര്‍ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമാകില്ലെന്ന് ഉറപ്പായി. 52 വാര്‍ഡുകളുള്ള കോട്ടയം നഗരസഭയില്‍ നിലവില്‍ യുഡിഎഫിനും…

    Read More »
  • Kerala

    മലയാളി യുവാവ് മൈസൂരിൽ മരിച്ച നിലയിൽ

    മൈസൂരു: മലയാളി യുവാവിനെ മൈസൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.ഹെബ്ബലു വ്യവസായ മേഖലയിലെ സെൻ എൻജിനീയറിങ് വര്‍ക്സ് ഫാക്ടറി ഉടമ ചെറിയാന്റെ മകൻ ക്രിസ്റ്റഫർ‍ ചെറിയാൻ (35) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ സ്ഥലത്തെ കുഴിയിലാണ് ക്രിസ്റ്റഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം  .രക്ഷിതാക്കളുടെ പരാതിയില്‍ വിജയനഗര പൊലീസ് കേസെസെടുത്തു. ഭാര്യ: മറിയ. ഒരു കുട്ടിയുണ്ട്.

    Read More »
  • Kerala

    കോട്ടയം നഗരസഭ കൈവിടാതെ യുഡിഎഫ്; സൂസന്‍ കെ.സേവ്യറിന് ഉജ്ജ്വല വിജയം

    കോട്ടയം: നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയ സൂസന്‍ കെ.സേവ്യറാണ് വിജയിച്ചത്. നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസന്‍ പരാജയപ്പെടുത്തിയത്. ആന്‍സി സ്റ്റീഫന്‍ തെക്കേ മഠത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സൂസന്‍ കെ.സേവ്യര്‍ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമാകില്ലെന്ന് ഉറപ്പായി. 52 വാര്‍ഡുകളുള്ള കോട്ടയം നഗരസഭയില്‍ നിലവില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 വാര്‍ഡുകള്‍ വീതമായിരുന്നു. എട്ട് 38 ആം വാര്‍ഡ് അംഗം ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ജിഷാ ഡെന്നിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫ്- എല്‍ഡിഎഫ് അനുപാതം വീണ്ടും തുല്യമായി. യു.ഡി.എഫ്-21, എല്‍.ഡി.എഫ്.-22, എന്‍.ഡി.എ.-എട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിരുന്നു. അതേസമയം മണിമല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. മണിമല മുക്കല വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉജ്വല വിജയം നേടിയത്. എല്‍ഡിഎഫിലെ സുജ ബാബുവാണ് ഇവിടെ…

    Read More »
  • India

    അറിവില്ലെങ്കിലും നടിക്കും, ശാസ്ത്രജ്ഞരെ ശാസ്ത്രം പഠിപ്പിക്കും; മോദിയെ പരിഹസിച്ച് രാഹുല്‍

    ലോസ് ഏഞ്ചല്‍സ്: ബി.ജെ.പി ഇന്ത്യയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ദേശീയ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയുമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള എല്ലാ ഉപകരണങ്ങളേയും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്നും രാഹുല്‍ ആരോപിച്ചു. കാലിഫോര്‍ണിയയിലെ പൊതുപരിപാടിയില്‍ ഇന്ത്യന്‍ വംശജരുമായി സംവദിക്കവെയാണ് രാഹുല്‍ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചത്. മോദിക്ക് ഒന്നിനെ കുറിച്ചും അറിവില്ലെങ്കിലും എല്ലാത്തിലും അറിവുണ്ടെന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ‘ചിലര്‍ ദൈവത്തേക്കാളേറെ അറിവുണ്ടെന്ന് ധരിക്കുന്നവരാണ്. ഇവര്‍ ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കും. ചരിത്രകാരന്മാരോട് ചരിത്രത്തെ പറ്റി പറയും. സൈനികരോട് യുദ്ധമുറകളെ കുറിച്ചും വ്യോമസേനയോട് പറക്കുന്നതിനെ പറ്റിയും വിശദീകരിക്കും. എന്നാല്‍ ഇവര്‍ക്ക് ഒന്നിനെക്കുറിച്ചും യാതൊരു അറിവുമില്ല. അത്തരത്തിലൊരാളാണ് നമ്മുടെ പ്രധാനമന്ത്രി’. – രാഹുല്‍ പറഞ്ഞു. മോദിയെ ദൈവത്തോടൊപ്പം ഇരുത്തിയാല്‍ പ്രപഞ്ചം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോകത്ത് സംഭവിക്കുന്നതെന്താണെന്നും മോദി ദൈവത്തിന് പറഞ്ഞ് കൊടുക്കുമെന്നും അത് കേട്ട് ദൈവം പോലും ആശയക്കുഴപ്പത്തിലാകുമെന്നും രാഹുല്‍ പരിഹസിച്ചു. പൊതു പരിപാടികളുള്‍പ്പടെ ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും…

    Read More »
  • Kerala

    യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ കെഎസ്ആർടിസി കണ്ടക്ടർമാർ; വിജിലൻസ് പരിശോധനയിൽ കുടുങ്ങിയത് ഒന്നിലേറെപേർ

    പത്തനംതിട്ട:കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ കുറഞ്ഞ നിരക്ക് ഈടാക്കി കണ്ടക്ടര്‍മാര്‍ യാത്ര അനുവദിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ അന്വേഷണത്തില്‍ ടിക്കറ്റ് നല്‍കാതെ പണം പോക്കറ്റിലാക്കിയ എം പാനല്‍ കണ്ടക്ടറെ കയ്യോടെ പിടികൂടി.ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ എം.പാനല്‍ കണ്ടക്ടര്‍ക്കെതിരെയാണ് നടപടിയെടുത്തത്.   കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേയ്ക്കുള്ള യാത്രക്കാരനില്‍ നിന്ന് 133 രൂപയുടെ ടിക്കറ്റ് നല്‍കാതെ 100രൂപ വാങ്ങി കീശയിലാക്കിയ കണ്ടക്ടറാണ് പരിശോധനയില്‍ കുടുങ്ങിയത്. പെരുമ്ബാവൂരില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കാരനെയും ടിക്കറ്റ് നല്‍കാതെ പണം വാങ്ങി യാത്ര ചെയ്യാൻ അനുവദിച്ചു. തെക്കൻ ജില്ലകളില്‍ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസുകളിലാണ് സ്ഥിരം യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മിലുള്ള ഒത്തുകളി നടക്കുന്നതെന്ന് വിജിലൻസിന്റെ പരിശോധനയില്‍ കണ്ടെത്തി. ബസില്‍ കയറ്റുന്ന ലഗേജുകളുടെ ചാര്‍ജിന്റെ കാര്യത്തിലും വൻ തിരിമറി നടക്കുന്നുണ്ട്. പതിനഞ്ച് മുതല്‍ മുപ്പത് കിലോ വരെ ഭാരമുള്ള ലഗേജിന് ഉടമയുടെ ടിക്കറ്റിന്റെ…

    Read More »
  • Kerala

    കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറക്കല്‍; കണക്കുകള്‍ വിശദീകരിക്കാന്‍ കേന്ദ്രത്തിന് കത്ത്

    തിരുവനന്തപുരം: വായ്പാപരിധി വെട്ടിക്കുറയ്ക്കലില്‍ വിശദീകരണം തേടി കേരളം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകള്‍ വിശദീകരിക്കണമെന്നാണ് ആവശ്യം. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി നിശ്ചയിച്ചത് സംബന്ധിച്ച കണക്കുകളുടെ വിശാദാംശങ്ങള്‍ തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ കേന്ദ്രം വായ്പാ പരിധി നിശ്ചയിച്ച് അറിയിക്കുമ്പോള്‍, അത് കണക്കുകൂട്ടുന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കിയിരുന്നു. ഇത്തവണ കണക്കുകള്‍ വ്യക്തമാക്കാതെ വായ്പാ പരിധി വലിയതോതില്‍ വെട്ടിക്കുറച്ചുള്ള കത്തു മാത്രമാണ് ലഭിച്ചത്. കത്തിന്റെ ആദ്യഭാഗത്ത് സാമ്പത്തിക വര്‍ഷത്തേക്കുള്ള കടമെടുപ്പ് പരിധി എന്നുപറയുന്നു. മറ്റൊരു ഭാഗത്ത് ഒമ്പതു മാസത്തേക്ക് വായ്പ എടുക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം വായ്പാനുമതി തേടിയത്. അത് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുമുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമായാല്‍ മാത്രമേ സംസ്ഥാനത്തിന് തുടര്‍നടപടികള്‍ ആലോചിക്കാനാകൂ എന്ന് ഉന്നതതലയോഗം വിലയിരുത്തി.

    Read More »
Back to top button
error: