Month: May 2023
-
Kerala
റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; വിവാദ പ്ലാസ്റ്റിക് ഫാക്ടറി പൂട്ടാന്‍ കൊടി നാട്ടി സി.പി.എമ്മും
മലപ്പുറം: സാമൂഹ്യപ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് പിന്നാലെ, വിവാദ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി സിപിഎം. ഫാക്ടറിക്ക് മുന്നില്‍ പാര്‍ട്ടി കൊടിനാട്ടി. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ഫാക്ടറി പൂട്ടണമെന്ന ബോര്‍ഡും സ്ഥാപിച്ചു. ഫാക്ടറിക്കെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന് റസാഖ് പരാതിപ്പെട്ടിരുന്നു. അതേസമയം, സിപിഎമ്മിനെ വിമര്‍ശിച്ച് റസാഖിന്റെ ഭാര്യ ഷീജ രംഗത്തെത്തി. ഒരാഴ്ച മുന്‍പ് പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെയെന്ന് ഷീജ പറഞ്ഞു. ലോക്കല്‍, ഏരിയാ സെക്രട്ടറിമാര്‍ക്ക് ഫാക്ടറി പ്രശ്നം നേരത്തെ തന്നെ അറിയാമായിരുന്നു. നിങ്ങള്‍ രണ്ട് വോട്ട് മാത്രമാണെന്ന് പറഞ്ഞ് ലോക്കല്‍ സെക്രട്ടറി പരിഹസിച്ചെന്നും ഷീജ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പുളിക്കല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ റസാഖിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് വീടിന് സമീപമുള്ള പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തില്‍ ദിവസവും 100 കിലോ സംസ്‌കരണത്തിനാണ് അനുമതിയുള്ളത്. എന്നാല്‍, വളരെക്കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം എത്തിച്ചു സംസ്‌കരണം നടക്കുന്നുണ്ടെന്നും അതു പരിസര മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി…
Read More » -
സുഹൃത്തിന്റെ ഭാര്യയുമായി രഹസ്യബന്ധം; ഭാര്യയെ കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി
അഹമ്മദാബാദ്: സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കൊന്ന ഭര്‍ത്താവിനെ പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തില്‍ തിങ്കളാഴ്ചയായിരുന്നു ഇരട്ടക്കൊലപാതകം. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത് (21), ഭാര്യ കല്‍പന (19) എന്നിവരാണു കൊല്ലപ്പെട്ടത്. താപി നദിക്കരയില്‍നിന്നാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നു ചൗക്ക് ബസാര്‍ പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൗശിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ അക്ഷയ് കടാരയെ (21) പോലീസ് അറസ്റ്റ് ചെയ്തു. സൂറത്തില്‍ നിര്‍മാണ തൊഴിലാളിയായ കൗശികും കല്‍പനയും പലന്‍പുര്‍ പ്രദേശത്താണു താമസിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കൗശികിന്റെ സുഹൃത്തും പ്ലമറുമായ അക്ഷയ് കടാരയും മീന(18)യും നവദമ്പതികളാണ്. ദാഹോദില്‍നിന്ന് സൂറത്തിലെത്തിയ ഇരുവരും കൗശിക്കിന്റെ വീട്ടില്‍ താമസം തുടങ്ങി. ദിവസങ്ങള്‍ക്കിടെ, കൗശികും മീനയും തമ്മില്‍ അടുത്തു. ഇക്കാര്യം മനസ്സിലാക്കിയ കല്‍പന ഭര്‍ത്താവുമായി വഴക്കിട്ടു. എന്നാല്‍, ബന്ധം തുടരാനായിരുന്നു ഇരുവരുടെയും തീരുമാനം. ഇതോടെ മീനയുടെ ഭര്‍ത്താവ് അക്ഷയ്യുമായി കല്‍പന ഇക്കാര്യം ചര്‍ച്ച ചെയ്തു. അവിഹിതബന്ധം…
Read More » -
Kerala
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. യെലോ അലര്‍ട്ട് പ്രഖാപിച്ച ജില്ലകള്‍ 31-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം 01-06-2023: പത്തനംതിട്ട, ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി 04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
Read More » -
തളിപ്പറമ്പില്‍ കെ.എസ്.ഇ.ബി. കരാര്‍ത്തൊഴിലാളിയെ സഹപ്രവര്‍ത്തകര്‍ തലയ്ക്കടിച്ച് കൊന്നു
കണ്ണൂര്‍: തളിപ്പറമ്പില്‍ കെ.എസ്.ഇ.ബിയിലെ കരാര്‍ത്തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു. കണ്ണപ്പിലാവ് കോള്‍തുരുത്തി പാലത്തിന് സമീപം താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് കൊലപാതകം നടന്നത്. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം കള്ളിയത്തുപറമ്പില്‍ കെ.എല്‍. ബിജു (47) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഡീസന്റ് മുക്ക് എച്ച്.എന്‍.സി. കോമ്പൗണ്ടിലെ നവാസ് (42), ഇരവിപുരം ധവളക്കുഴി സുനാമി ഫ്‌ളാറ്റിലെ സുനില്‍കുമാര്‍ (50) എന്നിവരെ ഇന്‍സ്പെക്ടര്‍ എ.വി. ദിനേശന്‍ അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ബിജുവും പ്രതികളും ഒരേ കെട്ടിടത്തിലെ താമസക്കാരും കെ.എസ്.ഇ.ബിയിലെ കരാര്‍ത്തൊഴിലാളികളുമാണ്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലാണ് ബിജുവിനെ കണ്ടത്. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. തറയില്‍ വീണുമരിച്ചുവെന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളില്‍നിന്ന് കൊലപാതകതകമാണെന്ന സൂചനന ലഭിച്ചതോടെ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ബിജുവിന്റെത് ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് ഇയാളോട് വൈരാഗ്യമുണ്ടായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം പ്രതികള്‍ ഒന്നുമറിയാത്തവരെപോലെ താമസസ്ഥലത്ത്…
Read More » -
Kerala
അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍? കിറ്റെക്‌സ് സാബുവിനെ ‘എടുത്തുടുത്ത്’ ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസ്, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഹണിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പാര്‍ട്ടിയുടെ നേതാവായ ഹര്‍ജിക്കാരന് തമിഴ്നാട്ടിലെ വിഷയത്തില്‍ എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. ഹര്‍ജിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഹര്‍ജിക്കാരന്റേത് തെറ്റായ വാദങ്ങളാണ്. ആനയുടെ കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു. തമിഴ്നാട് വനംവകുപ്പ് ആനയെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുകയോ, ആനയുടെ ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളതായോ റിപ്പോര്‍ട്ട്…
Read More » -
Crime
പെട്രോള്‍ വാങ്ങി നല്‍കിയില്ല; യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
തിരുവനന്തപുരം: പെട്രോള്‍ വാങ്ങി നല്‍കാത്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കലയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ചെറുന്നിയൂര്‍ കാറാത്തല സ്വദേശി കൈലാസ് നാഥിനാണ് കുത്തേറ്റത്. പേനാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. പ്രതി വര്‍ക്കല സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
Kerala
പാലായിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടംങ്ങൾ
പാലാ: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും പാലായിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ.മറ്റക്കരയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. മറ്റക്കര പതിനാലാം വാര്‍ഡില്‍ മനക്കുന്നത്ത് ശ്രീവത്സം വീട്ടില്‍ ശോഭനാകുമാരിയുടെ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു. മനക്കുന്നത്ത് വീട്ടില്‍ എം.എ. രാജീവിന്റെ വീട്ടിലും ഭാഗീകമായി നാശനഷ്ടങ്ങള്‍ സംഭിച്ചിട്ടുണ്ട്. പതിനഞ്ചാം വാര്‍ഡില്‍ കണികുന്നേല്‍ ജയിസന്റെ വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു. അമ്ബലപ്പറമ്ബില്‍ എസ് എസ് ഉണ്ണികൃഷ്ണന്‍ നായരുടെ പശുത്തൊഴുത്തും കുളിമുറിയും മരം വീണ് തകര്‍ന്നു. പതിനഞ്ചാം വാര്‍ഡില്‍ രമണി കുറ്റിക്കാട് പാടത്തിന്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു. മറ്റക്കര തേക്കുംകാട്ടില്‍ ടി.ബി രാജന്റെ പുരയിടത്തിലും മരങ്ങള്‍ വീണ് വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. തുരുത്തിപ്പളളി ഭഗവതി ക്ഷേത്രത്തിലെ നൂറുവർഷം പഴക്കമുള്ള ആല്‍മരം ഒടിഞ്ഞുവീണു.രണ്ടായി പിളര്‍ന്നാണ് ആല്‍മരം വീണത്.നേരത്തെ ശക്തമായ കാറ്റില്‍ മറ്റക്കര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
Read More » -
Kerala
ഹയര്‍സെക്കൻഡറി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം
എസ്.എസ്.എല്‍.സിക്ക് ശേഷം ഉപരിപഠനത്തിനായി ഹയര്‍സെക്കൻഡറി കോഴ്സുകളിലേക്കുള്ള പ്രവേശനം, പ്രവേശന പോര്‍ട്ടലായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ജൂണ്‍ രണ്ടു മുതല്‍ ഒമ്ബതു വരെ www.admission.dge.kerala.gov.in വഴി നടത്താം. സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകജാലക രീതിയിലാണ് പ്രവേശനം.ട്രയല്‍ അലോട്ട്മെൻറ് ജൂണ്‍ 13നും ആദ്യ അലോട്ട്മെൻറ് ജൂണ്‍ 19നും നടത്തും.
Read More » -
India
മുസ്ലിം യുവതിയെ ഭീക്ഷണിപ്പെടുത്തി ഹിന്ദു യുവാവുമായി വിവാഹം നടത്തിയതായി പരാതി
സനാതന ധര്‍മ്മം സ്വീകരിച്ച് രുക്സാന രുക്മണിയായി;ഗണ്ഡക് നദിയില്‍ കുളിപ്പിച്ച് ശുദ്ധീകരിച്ച ശേഷം വിവാഹം ഗാസിയാബാദ്: ഉത്തർപ്രദേശിലെ വൈശാലിയിൽ ഹിന്ദു സന്യാസിയുടെ പ്രസംഗത്തില്‍ ആകൃഷ്ടയായ മുസ്ലീം പെണ്‍കുട്ടി സനാതന ധര്‍മ്മം സ്വീകരിച്ചു.മുസാഫര്‍നഗര്‍ സ്വദേശി റുഖ്‌സാനയാണ് സനാതന ധര്‍മ്മം സ്വീകരിച്ച് രുക്മണിയായി മാറിയത്. ധീരേന്ദ്ര ശാസ്ത്രി എന്ന സന്യാസിയുടെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താൻ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതെന്ന് രുക്മിണി പറയുന്നു.സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതത്തിലേക്ക് വന്നത്.സനാതനത്തെ സ്വീകരിക്കുന്നതിന് മുമ്ബ്, വിശുദ്ധ ഗണ്ഡക് നദിയില്‍ കുളിച്ച് റുഖ്‌സാനയെ ശുദ്ധീകരിച്ചിരുന്നു. അതേസമയം വൈശാലി നിവാസിയായ റോഷൻ കുൻവാര്‍ എന്ന ഹിന്ദു യുവാവുമായി കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു റുഖ്സാനയെന്നും വിവാഹത്തിനായി നിർബന്ധിച്ച് മതം മാറ്റുകയുമായിരുന്നുമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. 2018ല്‍ ജയ്പൂരിലെ എസ്‌ആര്‍പിഎസ് കോളേജില്‍ ഒരുമിച്ച് പഠിക്കുകയായിരുന്നു ഇവര്‍.കഴിഞ്ഞ 4 വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു.യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചെങ്കിലും റുഖ്‌സാനയുടെ വീട്ടുകാര്‍ ഈ വിവാഹത്തിന് എതിരായിരുന്നു.ഹിന്ദുമതത്തിലേക്ക് മാറാമെങ്കിൽ വിവാഹം കഴിക്കാമെന്ന് റോഷൻ…
Read More »
