KeralaNEWS

ബിജെപിയിൽ നിന്നും സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

കൊച്ചി: ബിജെപിയിൽ നിന്നും സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്.ഉപതെരഞ്ഞെടുപ്പ് നടന്ന എണാകുളം നെല്ലിക്കുഴി പഞ്ചായത്തില്‍ ആറാംവാര്‍ഡില്‍ ആണ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ സി ഗോവിന്ദ് ആണ് ഇവിടെ വിജയിച്ചത്.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എൻഡിഎയിലെ ഉണ്ണികൃ ഷ്ണൻ മാങ്ങോടിനെ 99 വോട്ടിനാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി അരുണ്‍ സി. ഗോവിന്ദ് പരാജയപ്പെടുത്തിയത്. ബിജെപി അംഗം രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 21 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് – 13, യുഡിഎഫ് – 5, ബിജെപി – 2 എന്നിങ്ങനെയാണ് കക്ഷി നില.

Back to top button
error: