മൈസൂരു: മലയാളി യുവാവിനെ മൈസൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.ഹെബ്ബലു വ്യവസായ മേഖലയിലെ സെൻ എൻജിനീയറിങ് വര്‍ക്സ് ഫാക്ടറി ഉടമ ചെറിയാന്റെ മകൻ ക്രിസ്റ്റഫർ ചെറിയാൻ (35) ആണ് മരിച്ചത്.
കെട്ടിട നിര്‍മാണ സ്ഥലത്തെ കുഴിയിലാണ് ക്രിസ്റ്റഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം .രക്ഷിതാക്കളുടെ പരാതിയില്‍ വിജയനഗര പൊലീസ് കേസെസെടുത്തു. ഭാര്യ: മറിയ. ഒരു കുട്ടിയുണ്ട്.