Month: May 2023

  • NEWS

    തൊടുത്തത് ബഹിരാകാശത്തേക്ക്, പതിച്ചത് കടലില്‍! ഉത്തരകൊറിയന്‍ ചാരഉപഗ്രഹ വിക്ഷേപണം പരാജയം

    സോള്‍: വിക്ഷേപണം പരാജയപ്പെട്ട്, ഉത്തരകൊറിയയുടെ ചാരഉപഗ്രഹം കടലില്‍ പതിച്ചു.ചോലിമ1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. റോക്കറ്റിന്റെ എന്‍ജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടുന്നതിനുള്ള കാരണം. ഉപഗ്രഹം കടലില്‍ വീണതായുള്ള വാര്‍ത്ത കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു. ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കാന്‍ കൊറിയ തയ്യാറെടുത്തത്. സൈനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ചാരഉപഗ്രഹം വിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ഉപഗ്രഹ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണകൊറിയയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്നും വീണ്ടും ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഉത്തരകൊറിയന്‍ അധികാരികള്‍ വ്യക്തമാക്കി.

    Read More »
  • Crime

    ഒന്നര വയസുകാരിയ്ക്ക് ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

    കോഴിക്കോട് : പന്നിയങ്കരയില്‍ ഒന്നര വയസുകാരിയ്ക്ക് ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മിഷന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ സൂപ്രണ്ട്, പന്നിയങ്കര പോലീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവരാണ് ബാലാവകാശ കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കുക. സംഭവത്തില്‍ കമ്മിഷന്‍ അംഗം ബബിത ബല്‍രാജ് കഴിഞ്ഞ ദിവസം കുഞ്ഞിനെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും കുട്ടിയുടെ ശരീരത്തിലേറ്റ പരിക്ക് സംബന്ധിച്ച് വ്യക്തതയില്ല. ജനനേന്ദ്രിയത്തിന് പരിക്കുകളുമായി മെഡിക്കല്‍ കോളേജിലേക്ക് കഴിഞ്ഞ 20-ാം തിയതി രാത്രിയാണ് ഒന്നരവയസുകാരിയെ ഉമ്മ ആശുപത്രിയില്‍ എത്തിക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ 21 ന് കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തി. ഡോക്ടര്‍മാര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ പ്രശ്‌നമൊന്നും കണ്ടെത്തിയില്ലെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ അംഗം ബബിത ബല്‍രാജ് കഴിഞ്ഞ ദിവസം കുട്ടിയെ സന്ദര്‍ശിക്കുകയും ആരോഗ്യ നില വിലയിരുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.…

    Read More »
  • Kerala

    താന്ത്രികന്‍ അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു; ജാതിഭേദമില്ലാതെ തന്ത്രശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിച്ച മഹാഗുരു

    പട്ടാമ്പി: ആലുവതന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5.30ന്. വിവിധ സംസ്ഥാനങ്ങളിലെ 350-ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ് പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950ലാണ് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം, 1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അദ്ധ്യാപകന്‍. പിന്നീട് തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷന്‍. സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയുമാണ് അദ്ദേഹം ജാതിയും ജാതിവിവേചനങ്ങളും കത്തിനിന്നകാലത്ത് അബ്രാഹ്‌മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളുടെ പേരാണ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍…

    Read More »
  • Kerala

    വീണ്ടും ഭക്ഷ്യവിഷബാധ; കൽപ്പറ്റയിലെ ഉടുപ്പി ഹോട്ടൽ അടപ്പിച്ചു

    വയനാട്: കല്‍പറ്റയില്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ.കൈനാട്ടിക്ക് സമീപത്തെ ആശിര്‍വാദ് ഉടുപ്പി ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ13 പേരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം കോവളം സ്വദേശികളാണ് ഇവർ.വിനോദയാത്രയ്ക്കായി എത്തിയ ഇവർ ചൊവാഴ്ച രാവിലെയാണ്  ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചത്.   ഭക്ഷ്യ വിഷബാധ സംബന്ധിച്ച പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടല്‍ താല്‍ക്കാലികമായി അടക്കാൻ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷ വകുപ്പിലെയും മുട്ടില്‍ പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്.

    Read More »
  • NEWS

    അധിക്ഷേപിച്ചതും ആഘോഷമാക്കുന്നതും ലൈംഗിക ദാരിദ്ര്യ രോഗികള്‍; ഷാജന്‍ നട്ടെല്ലുള്ള മാദ്ധ്യമ പ്രവര്‍ത്തകന്‍, ഐക്യദാര്‍ഢ്യവുമായി ജോയ് മാത്യു

    കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ജോയ് മാത്യു. അദ്ദേഹത്തെ വേട്ടയാടുന്നത് ലൈംഗിക ദാരിദ്ര്യ രോഗികള്‍ ആണെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഷാജന്‍ സ്‌കറിയയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം മറുനാടന്‍ മലയാളി എന്ന സ്ഥാപനത്തിലെ ഷാജന്‍ സ്‌കറിയ എന്നസീനിയര്‍ മാദ്ധ്യമപ്രവര്‍ത്തകനെ വിദേശത്ത് ഒരു വിമാനത്താവളത്തില്‍ വെച്ച് ഒരു മലയാളി അധിക്ഷേപിച്ചതും ആക്രമിക്കാനൊരുമ്പെട്ടതും ലൈംഗിക ദാരിദ്ര്യ രോഗികള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടു. (അക്രമിച്ചു എന്നത് അത്ര ശരിയാണ് എന്നു തോന്നുന്നില്ല. കാരണം അത്ര സുരക്ഷാ വലയത്തിലാണ് എയര്‍പോര്‍ട്ടുകള്‍ എന്ന് ഒരു തവണ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് മനസ്സിലാകും .ഷാജനെ ആക്രമിച്ചു എന്ന് ആഘോഷിക്കുന്നതിന് പിന്നില്‍ നിഗൂഡമായ എന്തോ അജണ്ടയുണ്ടാകും എന്ന് ഉറപ്പ്). പക്ഷേ അധിക്ഷേപിച്ചത് ദൃശ്യങ്ങളില്‍ ഉണ്ട്. അത് ആരെന്ന് എനിക്കറിയില്ല. ആരായാലും ഒരു കാര്യം ഉറപ്പാണ്. ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാള്‍ മാത്രമല്ല അത് ആഘോഷിക്കുന്നവരും. ലൈംഗിക ദാരിദ്ര്യ…

    Read More »
  • India

    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍  291 ഒഴിവുകൾ 

    മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികയിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങി. 291 ഒഴിവുകളാണുള്ളത്. ജനറല്‍-222, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്സ്‌ ആൻഡ് പോളിസി റിസര്‍ച്ച്‌ (ഡി.ഇ.പി.ആര്‍.)-38, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫര്‍മേഷൻ മാനേജ്‌മെന്റ് (ഡി.എസ്.ഐ.എം.)-31 എന്നിങ്ങനെയുള്ള ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷ കേരളത്തിലും കേന്ദ്രത്തിലും ഉണ്ടാകും.ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അടിസ്ഥാനശമ്ബളം: 55,200 രൂപ.

    Read More »
  • NEWS

    സൗന്ദര്യമത്സരത്തില്‍ ഭാര്യക്ക് രണ്ടാം സ്ഥാനം;വിജയിയുടെ കിരീടം തട്ടിയെടുത്ത് ഭർത്താവ്

    ബ്രസീലിയ: സൗന്ദര്യമത്സരത്തില്‍ തന്‍റെ ഭാര്യക്ക് രണ്ടാം സ്ഥാനം ലഭിച്ചതില്‍ കുപിതനായ ഭര്‍ത്താവ് വേദിയിലേക്ക് കയറി വിജയിയുടെ കിരീടം തട്ടിയെടുത്തു.ശനിയാഴ്ച ബ്രസീലില്‍ നടന്ന LGBTQ+ സൗന്ദര്യമത്സരത്തിലാണ് സംഭവം. നതാലി ബെക്കര്‍,ഇമാനുവല്ലി ബെലിനി എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ഥികള്‍.ആവേശഭരിതമായ മുഹൂര്‍ത്തത്തിനൊടുവില്‍ ബെലിനിയെ വിജയിയായി തെരഞ്ഞെടുത്തു.വിജയിയെ വിജയ കിരീടം അണിയിക്കാനായി തുടങ്ങുമ്ബോഴാണ് പെട്ടെന്ന് നതാലിയുടെ ഭര്‍ത്താവ് വേദിയിലേക്ക് ഓടിക്കയറി കിരീടം തട്ടിയെടുത്തത്.ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി കിരീടം വീണ്ടെടുത്ത് വിജയിക്കു തന്നെ നൽകി.

    Read More »
  • Kerala

    ഞാൻ ആരെയും കൊന്നിട്ടില്ല:ഫർഹാന

    കോഴിക്കോട്: തിരൂര്‍ സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി പ്രതി ഫര്‍ഹാന. സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും ഷിബിലിയാണ് എല്ലാം പ്ലാന്‍ ചെയ്തതെന്നും ഫര്‍ഹാമ മാധ്യമങ്ങളോട് പറഞ്ഞു. ചെറുപ്പുളശേരിയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഫര്‍ഹാന ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കോഴിക്കോട് ഹോട്ടലില്‍ വച്ച്‌ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കൊക്കയില്‍ തള്ളിയ കേസില്‍ പ്രധാന പ്രതികളാണ് ഫര്‍ഹാനയും ഷിബിലിയും.   ‘ഞാന്‍ ആരെയും കൊന്നിട്ടൊന്നുമില്ല, ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്, അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണി ട്രാപ്പ് എന്നത് പച്ചക്കള്ളമാണ്, ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്. ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം’- ഫര്‍ഹാന പൊലീസ് വാഹനത്തിലിരുന്ന് പറഞ്ഞു.

    Read More »
  • Kerala

    മഴദൈവങ്ങൾ കാക്കുന്ന മലമുകളിലേക്ക് മഴക്കാലത്ത് ഒരു യാത്ര പോയാലോ ?

    മഴക്കാലത്ത് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി മടിപിടിച്ചു കിടക്കാതെ മഴ ആസ്വദിച്ചുകൊണ്ട് നമുക്ക് ഒരു യാത്ര പോയാലോ? മഴക്കാലത്ത് യാത്ര പോകാൻ പറ്റിയ ഒരിടം നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തന്നെയുണ്ട്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടം എന്ന് ആദിവാസികൾ വിശ്വസിക്കുന്ന ഒരിടം- മലനിരകളാൽ സമ്പന്നമായ പൊന്മുടി !  വർഷം മുഴുവൻ തണുപ്പുള്ള കാലാവസ്ഥ എന്നതാണ് പൊന്മുടിയുടെ എക്കാലത്തെയും പ്രത്യേകത. ഇടയ്ക്കിടെ പെയ്യുന്ന മഴ, നിമിഷനേരം കൊണ്ട് മൂടുന്ന കോടമഞ്ഞ് തുടങ്ങി പ്രകൃതിയുടെ പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പൊന്മുടിയിലാണ്. പോകുന്ന വഴിയിൽ കല്ലാറിൽ നിന്നു കുറച്ചകലെയായി മീന്‍മുട്ടി വെള്ളച്ചാട്ടമുണ്ട്.കല്ലാറിന്റെ തീരംചേർന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാൽ വെളളച്ചാട്ടം കാണാം.ഇതേപോലെ കല്ലാറില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഒട്ടേറെ സുഖവാസകേന്ദ്രങ്ങൾ വേറെയുമുണ്ട്. സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്പടിക്കാനും കല്ലാറില്‍ സൗകര്യമുണ്ട്. കല്ലാർ കഴിയുന്നതോടെ കാട് തുടങ്ങുകയായി, അതിമനോഹരമായ കാട്ടിലൂടെ ഇരുപത്തിരണ്ട് ഹെയർ പിൻ വളവുകൾ പിന്നിടണം പൊൻമുടിയിലെത്താൻ.വഴിയിലൂട നീളം കുരങ്ങന്മാരെയും, മഴക്കാലത്ത് മാത്രം…

    Read More »
  • Social Media

    ”മറ്റുള്ളവര്‍ നിഖാബ് പറഞ്ഞെങ്കിലും ഞാനത് ചെയ്തില്ല, അത് എന്റെ സ്വാതന്ത്ര്യമാണ്”! വൈറലായി ദംഗല്‍ താരത്തിന്റെ ട്വീറ്റ്

    ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ താരമാണ് സൈറ വസീം. തന്റെ വിശ്വാസത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന് പറഞ്ഞ് അടുത്തിടെ താരം സിനിമയില്‍ നിന്ന് മാറിയിരുന്നു. സിനിമയില്‍ ഇനി അഭിനയിക്കുന്നതിനോട് താത്പര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ പിന്മാറ്റം. അതേസമയം സമൂഹമാദ്ധ്യമങ്ങളില്‍ സൈറ സജീവമാണ്. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ നിഖാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു സൈറയുടെ ട്വീറ്റ്. ”കഴിഞ്ഞ ദിവസം ഒരു വിവാഹത്തില്‍ പങ്കെടുത്തു. ചിത്രത്തില്‍ കാണുന്നത് പോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ സ്വാതന്ത്ര്യമാണ്. എന്റെ ചുറ്റും ഉണ്ടായിരുന്നവര്‍ എന്നോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാനത് ചെയ്തില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. ഇതുമായി പൊരുത്തപ്പെടുക” എന്നുമാണ് സൈറ കുറിച്ചത്. 2016ല്‍ സിനിമാ അരങ്ങേറ്റം കുറിച്ച സൈറ 2019ലാണ് സിനിമാ അഭിനയം അവസാനിപ്പിച്ചത്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, പ്രിയങ്ക ചോപ്ര ചിത്രമായ ദി സ്‌കൈ ഈസ് പിങ്ക് എന്നിവയാണ്…

    Read More »
Back to top button
error: