കോട്ടയം: നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയ സൂസന് കെ.സേവ്യറാണ് വിജയിച്ചത്. നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസന് പരാജയപ്പെടുത്തിയത്. ആന്‍സി സ്റ്റീഫന്‍ തെക്കേ മഠത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സൂസന് കെ.സേവ്യര്‍ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമാകില്ലെന്ന് ഉറപ്പായി.
52 വാര്‍ഡുകളുള്ള കോട്ടയം നഗരസഭയില്‍ നിലവില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 വാര്‍ഡുകള്‍ വീതമായിരുന്നു. എട്ട് 38 ആം വാര്‍ഡ് അംഗം ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ജിഷാ ഡെന്നിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫ്- എല്‍ഡിഎഫ് അനുപാതം വീണ്ടും തുല്യമായി.
യു.ഡി.എഫ്-21, എല്‍.ഡി.എഫ്.-22, എന്‍.ഡി.എ.-എട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിരുന്നു. അതേസമയം മണിമല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. മണിമല മുക്കല വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഉജ്വല വിജയം നേടിയത്. എല്‍ഡിഎഫിലെ സുജ ബാബുവാണ് ഇവിടെ വിജയിച്ചത്. 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജയുടെ വിജയം.