
ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ കാരാപ്പുഴ പടിഞ്ഞാറേതറ വീട്ടിൽ നിതിൻ സുരേഷ്(20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴി പുറകെ നടന്ന് ശല്യപ്പെടുത്തുകയും, ഫോണിൽ നിരന്തരം മെസ്സേജ് അയച്ചും, വിളിച്ചും ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.