KeralaNEWS

ഇടതു സർക്കാരിനെ ട്രോളി കൈയ്യടി വാങ്ങി പിഷാരടി

തൃശൂര്‍: തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കെ റെയിലും ഇൻഡിഗോ വിമാനവും എഐ ക്യാമറയും അടക്കമുള്ള വിഷയങ്ങളില്‍ കാള്‍ മാര്‍ക്‌സ് മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വരെ ട്രോളി രമേശ് പിഷാരടി.
സമ്മേളനത്തിന് കൈയടിക്കാത്തതുകൊണ്ട് ആരും വാട്‌സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്ബ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്ബ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പരിഹസിച്ചു. എഐ കാമറയും കെ റെയിലും ഇൻഡിഗോ വിമാനവും അടക്കുമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പിഷാരടി സിപിഎമ്മിനെ ഒന്നാകെ വിമര്‍ശിച്ച് സമ്മേളനത്തിൽ കൈയ്യടി നേടി.
.രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ തന്നോട് ഒരു സുഹൃത്ത് എന്തിനാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചു. കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ അത് നിന്റെ ജോലിയെ കാര്യമായി ബാധിക്കുമെന്നും സുഹൃത്ത് ഉപദേശിച്ചു. എന്നാല്‍ തന്റെ മേഖലയില്‍ ഇപ്പോള്‍ വലിയ മത്സരമാണ് നടക്കുന്നതെന്നും വലിയ നേതാക്കളാണ് മത്സര രംഗത്തുള്ളതെന്നും പിഷാരടി വേദിയില്‍ പറഞ്ഞു.

‘ഒരിക്കല്‍ ഒരു വേദിയില്‍ താൻ മിമിക്രി അവതരിപ്പിക്കാൻ നില്‍ക്കുമ്ബോള്‍ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് ആളുകള്‍ കുടുകുടെ ചിരിക്കാൻ തുടങ്ങി നോക്കിയപ്പോള്‍ ഇൻഡിഗോയുടെ വിമാനമാണ്. അപ്പോള്‍ കൈകൊണ്ട് അത്ര പ്രത്യേകത ഒന്നും ഇല്ലാത്ത ആക്ഷൻ കാണിച്ച്‌ ആള്‍ക്കാരെ സമാധാനപ്പെടുത്തി. എന്നിട്ട് നിങ്ങള്‍ എന്റെ മിമിക്രി കേള്‍ക്കണം ഒരു ട്രെയിന്റെ ശബ്ദമാണ് അനുകരിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ചിരി തുടങ്ങി.

ഒര്‍ജിനല്‍ ട്രെയിൻ ആണെന്ന് പറഞ്ഞിട്ടും ആളുകള്‍ ചിരി നിര്‍ത്തുന്നില്ല. നിങ്ങള്‍ സമാധാനപ്പെടു… നിങ്ങള്‍ ഇപ്പോ ചിരിക്കണ്ട ഞാൻ ഒരു തമാശ പറയും അപ്പം ചിരിച്ചാ മതി. ‘അപ്പം’ എന്ന് കേട്ട ഉടനെ വീണ്ടും ആളുകള്‍ ചിരിക്കാൻ തുടങ്ങി. എന്തെങ്കിലും ഒന്നു പറയാൻ കഴിയണ്ടേ… അത്ര ടൈറ്റ് മത്സമാണ് ഈ രംഗത്ത്. ആരോക്കെയാണ് തമാശകള്‍ കൊണ്ട് രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നതെന്നതിന് കയ്യും കണക്കുമില്ല’. – പിഷാരടി പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: