Month: May 2023
-
Crime
കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ലെറിഞ്ഞു തകർത്ത കേസിൽ മണിമലയിൽ യുവാവ് അറസ്റ്റില്‍
മണിമല: കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ലെറിഞ്ഞു തകർത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, തെക്കുംഭാഗം ഭാഗത്ത് കല്ലനാനിക്കൽ വീട്ടിൽ മഹേഷ് പി.കെ(19) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടുകൂടി ഇയാള്‍ മൂലേപ്ലാവ് ഭാഗത്ത് വച്ച് സ്കൂട്ടറിൽ പിന്തുടർന്ന് കെ.എസ്.ആർ.ടി.സി ബസ്സിന്റെ പിന്നിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. ബസ്സിന് എതിരെ വന്ന യുവാക്കളുടെ സ്കൂട്ടറിന്റെ ലൈറ്റ് ഡിം അടിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ ലൈറ്റ് ഡിമ്മും, ബ്രൈറ്റും ഇട്ട് സിഗ്നൽ നൽകിയതിനുള്ള വിരോധം മൂലം ഇവർ ഡ്രൈവറെ ചീത്തവിളിക്കുകയും ബസ്സിനെ പിന്തുടർന്ന് വന്ന് കല്ലെറിഞ്ഞ് ചില്ല് തകർക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ ഡ്രൈവറെ ചീത്ത വിളിച്ചതിനും കൂടാതെ പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ സന്തോഷ് കുമാർ,വിജയകുമാർ, അനിൽകുമാർ വി.പി, സി.പി.ഓ മാരായ ബിജേഷ്,…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികചുവയോടെ സംസാരിച്ചു; പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
മേലുകാവ്: പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗിക പരാമർശം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് വല്യാത്ത് കൊട്ടാരം കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ദേവസ്യ മകൻ ജോമോൻ (48) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയോട് ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ രാമപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
പ്രായപൂർത്തിയാകാത്ത കുട്ടിയോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കൻ എരുമേലി പോലീസിന്റെ പിടിയിൽ
എരുമേലി: പ്രായപൂർത്തിയാകാത്ത കുട്ടിയോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം പുത്തൻലയത്തിൽ വീട്ടിൽ വിശ്വംഭരൻ (68) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
അടിപിടി, കഞ്ചാവ് കടത്ത്, മോഷണം കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍നിന്ന് നാടുകടത്തി
തലയോലപ്പറമ്പ്: മിഠായിക്കുന്നം ഭാഗത്ത് പരുത്തിക്കാട്ടുപടിയിൽ വീട്ടിൽ സുരേഷ് മകൻ രാഹുൽ എസ്(27) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ, കടുത്തുരുത്തി എക്സൈസ്, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ അടിപിടി, കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Read More » -
Crime
തമിഴ്നാട്ടില്‍ മദ്യക്കടയില്‍ മോഷണ ശ്രമം; മലയാളിയെ പോലീസ് വെടിവച്ചുവീഴ്ത്തി
ചെന്നൈ: തമിഴ്നാട് നെലാകോട്ട കുന്നലാടിയില്‍ മദ്യക്കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ച മലയാളിയെ പോലീസ് വെടിവച്ച് പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി (47) എന്ന സാമ്പാര്‍ മണിയാണ് പിടിയിലായത്. മോഷണം തടയാന്‍ ശ്രമിച്ചപ്പോള്‍, മണിയും സംഘവും ആക്രമിച്ചതോടെ സ്വയരക്ഷക്കായാണ് വെടിവച്ചതെന്ന് പോലീസ് അറിയിച്ചു. മണിയുടെ കുട്ടാളി നിലമ്പൂര്‍ സ്വദേശി ചെമ്പകശേരി വീട്ടില്‍ ജിമ്മി ജോസഫിന് (40) വേണ്ടി അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മോഷണശ്രമ വിവരം അറിഞ്ഞ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മണിയും ജിമ്മിയും കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റതോടെയാണ് പോലീസ് വെടിയുതിര്‍ത്തത്. മണിയുടെ കാലിനാണ് വെടിയേറ്റത്. ഇതോടെ ജിമ്മി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മണി മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഷിഹാബുദ്ദീന്‍ (47), അന്‍പഴകന്‍ (34) എന്നീ പോലീസുകാരെ ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Crime
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ബി.ജെ.പി. വനിതാ നേതാവ് അറസ്റ്റില്‍
ഗുവാഹത്തി: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. അസമിലെ കര്‍ബി അലോങ് ജില്ലയിലെ ബിജെപി നേതാവായ മൂണ്‍ ഇംഗ്ടിപി ആണ് പിടിയിലായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. കര്‍ബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയായിരുന്നു മൂണ്‍ ഇംഗ്ടിപി. അറസ്റ്റിന് പിന്നാലെ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം വാങ്ങിത്തരാമെന്നായിരുന്നു മൂണ്‍ ഇംഗ്ടിപി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം. 9 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തതായാണ് വിവരം. കര്‍ബി അലോങ് ഓട്ടോണമസ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് അംഗം തുലിറാം റോങ്ഹാങ് മുതല്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വരെയുള്ള ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിയമനം ഉറപ്പ് പറഞ്ഞ തീയതി കഴിഞ്ഞിട്ടും…
Read More » -
Crime
സിദ്ദിഖിനെക്കൊണ്ട് മുറികളെടുപ്പിച്ചു; സ്വന്തം ഹോട്ടലുണ്ടെങ്കിലും മറ്റൊരു ഹോട്ടലില്‍ മുറിയെടുത്തതില്‍ ദുരൂഹത
കോഴിക്കോട്: ഹോട്ടലുടമ കൊല്ലപ്പെട്ട സംഭവത്തില്‍, കൊലപാതകം നടന്ന ഹോട്ടലില്‍ മുറിയെടുത്തതിലും ദുരൂഹത. കൊല്ലപ്പെട്ട തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖി (58) ന്റെ പേരിലാണ് ഈ ഹോട്ടലില്‍ രണ്ടു മുറികളും എടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കോഴിക്കോട് നഗരപരിധിയില്‍ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുണ്ടെന്നിരിക്കെ എന്തിന് ഈ ഹോട്ടലില്‍ മുറിയെടുത്തു എന്നാണ് സംശയം. ഈ ഹോട്ടലില്‍ രണ്ടു മുറികളാണ് സിദ്ദിഖിന്റെ പേരില്‍ എടുത്തിരുന്നത്. ഇതില്‍ ‘ജി 4’ മുറിയില്‍വച്ചാണ് കൊലപാതകം നടത്തിയത്. തിരൂരില്‍ നിന്നുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഇവിടെയെത്തി പരിശോധന നടത്തി. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടു ഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിന് ശേഷം മൃതദേഹാവിശിഷ്ടങ്ങള്‍ ട്രോളി ബാഗുകളിലാക്കി പ്രതികളായ ഷിബിലി(22)യും ഫര്‍ഹാന(18)യും കാറില്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോയതായാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് കാറിലേക്ക് ട്രോളി ബാഗ് കയറ്റുന്നതിന്റെയും യാത്ര പോകുന്നതിന്റെയും നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം 18…
Read More » -
NEWS
സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ടു സമയങ്ങൾ
ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നിപ്പിക്കുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്കയോ മറ്റോ വരുമ്പോള്‍! അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്.ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞുള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് പോലും പൊതുഇടങ്ങളിൽ ഇന്നും കിട്ടാക്കനിയാണ്. സ്ത്രീകളില്‍ രണ്ടില്‍ ഒരാള്‍ക്കു വീതം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് മൂത്രത്തിലെ അണുബാധ.ചിലര്‍ക്ക് ഇത് ഇടയ്ക്കിടെ ഉണ്ടാകാം.ധാരാളം വെള്ളം കുടിക്കുന്നത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.എന്നാൽ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ഇത് അതിലുമേറെ തലവേദനയായി മാറും എന്നതാണ് വാസ്തവം. മൂത്രത്തില്‍ അണുബാധ ഉണ്ടായതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ് 1. മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും 2. ചൊറിച്ചിൽ ഉണ്ടാവുക 3. അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക…
Read More » -
Crime
കെട്ടിയിട്ട് മുഖം പൊള്ളിക്കാന്‍ ശ്രമം, പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി; വിദ്യാര്‍ത്ഥിനിക്കേറ്റത് ക്രൂര പീഡനം
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കേറ്റത് അതിക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കി എഫ്‌ഐആര്‍. കസേരയില്‍ ഷാള്‍ കൊണ്ട് കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാല്‍ കറിവീണ് ശരീര ഭാഗങ്ങള്‍ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവില്‍ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങള്‍ ഉള്ളത്. ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്. 18ാം തിയതി 10 മണിയോടെ ദീപികയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകള്‍ ഷാളുപയോഗിച്ച് കെട്ടിവച്ചി. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം മുഖത്ത് വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപിക മുഖം വെട്ടിച്ചു. ഇതോടെ കറി ശരീരത്തിന്റെ പല ഭാഗത്തും വീഴുകയായിരുന്നു. ഇതിന് പിന്നാലെ കറിപ്പാത്രം…
Read More » -
Crime
ബിരിയാണി കടമായി നല്‍കിയില്ല, ഹോട്ടല്‍ തല്ലിത്തകര്‍ത്തു; ആക്രമണത്തില്‍ ജീവനക്കാരന്റെ ചെവിയറ്റു
തൃശ്ശൂര്‍: ബിരിയാണി കടം നല്‍കാത്തതിന്റെ പേരില്‍ മൂന്നംഗസംഘം ഹോട്ടല്‍ തല്ലിത്തകര്‍ത്തു. അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന്റെ ചെവിയറ്റു. തൃപ്രയാര്‍ ജങ്ഷന് വടക്കുള്ള ‘കലവറ’ ഹോട്ടലിലാണ് ബുധനാഴ്ച രാത്രി വൈകി ആക്രമണമുണ്ടായത്. ഹോട്ടല്‍ ജീവനക്കാരന്‍ അസം സ്വദേശി ജുനൈദിന്‍െ്‌റ ചെവിയാണ് മുറിഞ്ഞത്. മറ്റ് ജീവനക്കാര്‍ക്കും പരിക്കുണ്ട്. ഹോട്ടലിലെത്തിയ സംഘം നാല് ബിരിയാണി പാഴ്‌സല്‍ ആവശ്യപ്പെട്ടു. ഇത് കൊടുത്ത് ബില്‍ നല്‍കിയപ്പോഴാണ് പണമില്ലെന്നും കടമായി എഴുതിക്കൊള്ളാനും പറഞ്ഞത്. ഉടമ സ്ഥലത്തില്ലെന്നും കടമായി നല്‍കാന്‍ പറ്റില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഉടമയെ ഫോണില്‍ വിളിച്ച് കാര്യം പറയുന്നതിനിടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ ജീവനക്കാരന്‍ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഇത് കണ്ട സംഘം ജീവനക്കാരനെ വീണ്ടും ആക്രമിച്ചു. അടിയേറ്റ് പുറത്തേക്കോടിയ ജീവനക്കാരന്‍ കെട്ടിടമുടമയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചു. വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ജുനൈദിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിലും പരിക്കുണ്ട്. സംഘം കട…
Read More »