Month: May 2023
-
Kerala
ട്രെയിനില്‍ രേഖകളില്ലാതെ 17 ലക്ഷം; പിടിയിലായത് മുസ്ലീംലീഗ് നേതാവായ മുൻ പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: ട്രെയിനില്‍ രേഖകളില്ലാതെ അരയില്‍ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി പിടിയിലായത് മുസ്ലീംലീഗ് നേതാവും ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കരീം മൻസിലില്‍ മുഹമ്മദ് ഹാഷിം(52). പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍പിഎഫ് ആണ് ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തത്. 2010-15 കാലയളവില്‍ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിന്റായിരുന്നു നടക്കല്‍ സ്വദേശിയായ മുഹമ്മദ് ഹാഷിം. പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്. അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വോഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി.
Read More » -
India
നേപ്പാളിൽ നിന്നും വൈദ്യുതി വാങ്ങി ഇന്ത്യ
ന്യൂഡൽഹി:നേപ്പാളിൽ നിന്നും വൈദ്യുതി വാങ്ങി ഇന്ത്യ.ഇന്ന് (ശനിയാഴ്ച) മുതലാണ് വൈദ്യുതി വാങ്ങിത്തുടങ്ങിയത്. നേപ്പാളില്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ ജല വൈദ്യുത ഉത്പാദനം വര്‍ധിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് മിച്ചം വരുന്ന വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ നേപ്പാള്‍ തീരുമാനിച്ചത്.നേപ്പാളില്‍ ഭൂരിഭാഗവും ജലവൈദ്യുത നിലയങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കു ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വൈദ്യുതി കയറ്റുമതി ചെയ്തതിലൂടെ നേപ്പാള്‍ നേടിയത് 1200 കോടി രൂപയാണ്. അതേസമയം നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ഈ മാസം 31-ന് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഊര്‍ജ്ജ സഹകരണം, ജലസ്രോതസ്സുകള്‍, വ്യാപാരം, വാണിജ്യം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.നേപ്പാള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ പ്രചണ്ഡയുടെ നാലാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തെ ഈ സന്ദര്‍ശനം കൂടുതല്‍…
Read More » -
Kerala
മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു
മല്ലപ്പള്ളി:മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കുട്ടികളെ കാണാതായതായ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.ശാന്തിപുരം സ്വദേശി റെക്സണിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം.സംഘമായെത്തിയ ഇവർ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.എത്രപേർ ഉണ്ടായിരുന്നു എന്ന് വിവരമില്ലാത്തതിനാൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതായും വിവരമുണ്ട്.എന്നാൽ ഇതിന് സ്ഥിരീകരണമില്ല.മല്ലപ്പള്ളി പാലത്തിനോട് ചേർന്ന കടവിലാണ് ഇവർ കുളിക്കാനിറങ്ങിയത്.
Read More » -
India
അരീക്കൊമ്പന് മയക്കുവെടി; ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളില്‍ വിടാൻ ഉത്തരവ്
തേനി: തമിഴ്‌നാട്ടിലെ കമ്ബം ടൗണിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്ബൻ എന്ന ആനയെ മയക്കുവെടി വച്ച് പിടികൂടി മേഘമല കടുവാസങ്കേതത്തിനുള്ളില്‍ വിടാൻ ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരാണ് ഉത്തരവിറക്കിയത്. ഇതിനെ തുടർന്ന് ആനയെ മയക്കുവെടിവെക്കാൻ തമിഴ്‌നാട് വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും നടക്കാത്തതിനാൽ നാളെത്തേയ്‌ക്ക് മാറ്റിവെച്ചു. ദൗത്യത്തിനായി ആനമലയില്‍നിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. കമ്ബം മേഖലയില്‍ അതീവജാഗ്രത നിര്‍ദേശമുണ്ട്. കമ്ബം ടൗണില്‍ ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ജനം പുറത്തിറങ്ങരുതെന്നു നിര്‍ദേശം നല്‍കി. കമ്ബംമേട്ട് റൂട്ടില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം അരിക്കൊമ്ബൻ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചും ആകാശത്തേയ്‌ക്കു വെടിവച്ചു ആനയെ അകറ്റാനാണ് ശ്രമം.
Read More » -
NEWS
59 ദിർഹത്തിന് അബുദാബിയിൽ നിന്നും മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
അബുദാബി: വെറും 59 ദിർഹത്തിന് അബുദാബിയിൽ നിന്നും മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.വിസ് എയറിന്റെതാണ് ഓഫർ. ജൂണ്‍ മാസത്തിലാണ് വിസ് എയറിന്റെ കുറഞ്ഞ നിരക്കിലെ യാത്ര. 59 ദിര്‍മാണ് (ഏകേശം 1330 രൂപ) ടിക്കറ്റ് നിരക്ക്. സലാല, മസ്‌ക്കത്ത്, ദമ്മാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവിലുള്ള സര്‍വീസ്.ഇതിൽ സലാലയും മസ്‌ക്കത്തും ഒമാനിലാണ്. ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് സലാല. പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കേരളവുമായി ഏറെ സാമ്യമുള്ളതാണ്. സലാലയിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ജൂൺ 10ന് 59 ദിര്‍ഹമാണ് വിസ് എയര്‍ അബുദാബി പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. മൂന്നോ നാലോ ദിവസത്തിനകം അബുദാബിയിലേക്ക് മടങ്ങുകയാണെങ്കില്‍ അതേ നിരക്കില്‍ തിരികെയും ടിക്കറ്റ് കിട്ടും. ഒമാനിന്റെ തലസ്ഥാനമായ മസ്‌ക്കത്തിലേക്കും ഇതേ നിരക്കില്‍ വിസ് എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ചരിത്ര പ്രസിദ്ധമായതും കണ്ണിന് ആനന്ദം നല്‍കുന്നതുമായ ഒട്ടേറെ സ്ഥലങ്ങള്‍ മസ്‌ക്കത്തിലുണ്ട്. ജൂണ്‍ 18നാണ് കുറഞ്ഞ നിരക്കിലെ യാത്ര.…
Read More » -
India
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് ചെങ്കോല്‍ കൈമാറിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്.നാളെ ചെങ്കോല്‍ കൈമാറുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഇന്നുതന്നെ ചെങ്കോൽ കൈമാറുകയായിരുന്നു. തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോല്‍ കൈമാറിയത്.പ്രയാഗ്‌രാജിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ ഇന്നലെ തന്നെ ഡല്‍ഹിയിലെത്തിച്ചിരുന്നു.
Read More » -
NEWS
കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറങ്ങിയത് കൊച്ചിയില്‍
കൊച്ചി: കോഴിക്കോട് ഇറക്കേണ്ട ജിദ്ദ വിമാനം ഇറക്കിയത് കൊച്ചിയില്‍.യാതൊരു അറിയിപ്പുമില്ലാതെയാണ് സ്പേസ് ജെറ്റ് എസ് ജി 36 വിമാനം കൊച്ചിയിലിറക്കിയത്. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു.ഉംറ തീര്‍ഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു. വിമാനം കൊച്ചിയിലിറക്കിയതിന് വിമാനത്താവള അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.പിന്നീട് ഇവരെ ബസിൽ കോഴിക്കോട് എത്തിക്കുകയായിരുന്നു.
Read More » -
Kerala
ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തെറിച്ച് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കൊല്ലം: ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും തെറിച്ചു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചവറ സ്വദേശി രാജീവ് കുമാര്‍ ആണ് മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോ മതിലില്‍ ഇടിച്ച് നിന്ന് യാത്രക്കാരിക്കും പരിക്കേറ്റു. വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്.ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ രാജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്നാണ് വിവരം. ചവറ മഠത്തിൽ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജങ്ഷനു സമീപത്തുവെച്ചാണ് സംഭവം.നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.ഓടിക്കൂടിയ നാട്ടുകാർ ഉടനെ തന്നെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബിജോയ് പാലാക്കുന്നേലിന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം
കുവൈറ്റിൽ നിന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന സംഘടനാ പ്രവർത്തകന് വേറിട്ടൊരു ഉപഹാരവുമായി സുഹൃത്തുക്കൾ. സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ (എസ്എംസിഎ) പ്രവർത്തനങ്ങളിലൂടെയും, സാമൂഹ്യ നാടകങ്ങളുടെ സംവിധായകൻ എന്ന നിലയിലും കുവൈറ്റ് മലയാളികൾക്ക് സുപരിചിതനായ ബിജോയ് പാലാക്കുന്നേൽ നാട്ടിലേയ്ക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഒരു വീഡിയോ നിർമ്മിച്ചാണ് സുഹൃത്തുക്കൾ യാത്രയയപ്പ് നൽകിയത്. പ്രവാസത്തെ ബൈബിൾ കഥകളുമായി കൂട്ടിയിണക്കിയാണ് 2 മിനിറ്റ് വീഡിയോയുടെ ഉള്ളടക്കം. വീഡിയോയിൽ ബിജോയ് അഭിനയിച്ചിട്ടുമുണ്ട്. മൂന്ന് കുട്ടികൾ അവരെ പഠിപ്പിച്ചിരുന്ന ബിജോയ് സാറിന് കൊടുക്കാനായി ആശംസാ വചനങ്ങൾ പറഞ്ഞു തരാമോ എന്ന് കുവൈറ്റിൽ താമസിക്കുന്ന ചില മലയാളി കുടുംബങ്ങളോട് ചോദിക്കുന്നതും അവർ പറയുന്നത് എഴുതിയെടുക്കുന്ന കുട്ടികൾ ഒരു മംഗളപത്രത്തിലാക്കി ബിജോയ് സാറിന് സമ്മാനിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. സുനിൽ കെ ചെറിയാൻ ആണ് വീഡിയോ ഒരുക്കിയത്. ബിനു പി ഗ്രിഗറി, സൈജു മാത്യു മുളകുപാടം, രാജേഷ് കൂത്രപ്പിള്ളി, സോബൻ ജയിംസ്, ബിനോ കെ ജോൺ, അനിൽ ജോസഫ്, ബൈജു ജോസഫ്, ലീന…
Read More » -
Kerala
സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ഉദ്‌ഘാടനം ജനകീയ ഉത്സവമാക്കും; ജൂൺ അഞ്ചിന് നാടെങ്ങും വിപുലമായ പരിപാടികൾ
സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ഉദ്‌ഘാടനം ജനകീയ ഉത്സവമാക്കും. ജൂൺ അഞ്ചിന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ഈ സമയം എല്ലാ മണ്ഡലത്തിലും വിപുലമായ പരിപാടി നടക്കും. എം.എൽ.എമാർ നേതൃത്വം നൽകും. ഇവിടെ സംസ്ഥാനതല പരിപാടിയുടെ തത്സമയ സംപ്രഷണവുമുണ്ടാകും. ഗുണഭോക്താക്കളുടെ വീടുകളിലും തദ്ദേശസ്ഥാപനങ്ങളിലും ആഘോഷം സംഘടിപ്പിക്കും. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചതിന്റെ തുടർച്ചയായിട്ടാണ് സംസ്ഥാനത്ത് കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക്(കെ ഫോൺ) വഴി സാർവത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതിയിലൂടെ 30,000 സർക്കാർ സ്ഥാപനത്തിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ഇന്റർനെറ്റ് നൽകും. വീടുകൾക്കുള്ള കണക്ഷൻ വിഷുദിനത്തിൽ നൽകിത്തുടങ്ങി. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 100 വീതം വീടുകൾക്കാണ് സൗജന്യ കണക്ഷൻ. 26,542 സർക്കാർ ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കണക്ഷനുള്ള അനുബന്ധ ഉപകരണം സ്ഥാപിച്ചു. ഇതിൽ 18,700 സ്ഥാപനം കെ ഫോൺ ഇന്റർനെറ്റിൽ…
Read More »