IndiaNEWS

നേപ്പാളിൽ നിന്നും വൈദ്യുതി വാങ്ങി ഇന്ത്യ

ന്യൂഡൽഹി:നേപ്പാളിൽ നിന്നും വൈദ്യുതി വാങ്ങി ഇന്ത്യ.ഇന്ന്
(ശനിയാഴ്ച) മുതലാണ് വൈദ്യുതി വാങ്ങിത്തുടങ്ങിയത്.
നേപ്പാളില്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ ജല വൈദ്യുത ഉത്പാദനം വര്‍ധിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് മിച്ചം വരുന്ന വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ നേപ്പാള്‍ തീരുമാനിച്ചത്.നേപ്പാളില്‍ ഭൂരിഭാഗവും ജലവൈദ്യുത നിലയങ്ങളാണുള്ളത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കു ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വൈദ്യുതി കയറ്റുമതി ചെയ്തതിലൂടെ നേപ്പാള്‍ നേടിയത് 1200 കോടി രൂപയാണ്.

 

Signature-ad

അതേസമയം നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ഈ മാസം 31-ന് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.

 

ഊര്‍ജ്ജ സഹകരണം, ജലസ്രോതസ്സുകള്‍, വ്യാപാരം, വാണിജ്യം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.നേപ്പാള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ പ്രചണ്ഡയുടെ നാലാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.

 

നേപ്പാളും ഇന്ത്യയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തെ ഈ സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂണ്‍ മൂന്നിന് കാഠ്മണ്ഡുവിലേക്ക് മടങ്ങുന്നതിനു മുമ്ബ് പ്രചണ്ഡ മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കും.

Back to top button
error: