ജൂണ്‍ മാസത്തിലാണ് വിസ് എയറിന്റെ കുറഞ്ഞ നിരക്കിലെ യാത്ര. 59 ദിര്‍മാണ് (ഏകേശം 1330 രൂപ) ടിക്കറ്റ് നിരക്ക്. സലാല, മസ്‌ക്കത്ത്, ദമ്മാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവിലുള്ള സര്‍വീസ്.ഇതിൽ സലാലയും മസ്‌ക്കത്തും ഒമാനിലാണ്.
ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് സലാല. പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കേരളവുമായി ഏറെ സാമ്യമുള്ളതാണ്. സലാലയിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ജൂൺ 10ന് 59 ദിര്‍ഹമാണ് വിസ് എയര്‍ അബുദാബി പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. മൂന്നോ നാലോ ദിവസത്തിനകം അബുദാബിയിലേക്ക് മടങ്ങുകയാണെങ്കില്‍ അതേ നിരക്കില്‍ തിരികെയും ടിക്കറ്റ് കിട്ടും.
ഒമാനിന്റെ തലസ്ഥാനമായ മസ്‌ക്കത്തിലേക്കും ഇതേ നിരക്കില്‍ വിസ് എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ചരിത്ര പ്രസിദ്ധമായതും കണ്ണിന് ആനന്ദം നല്‍കുന്നതുമായ ഒട്ടേറെ സ്ഥലങ്ങള്‍ മസ്‌ക്കത്തിലുണ്ട്. ജൂണ്‍ 18നാണ് കുറഞ്ഞ നിരക്കിലെ യാത്ര. 23ന് അബുദാബിയിലേക്ക് മടങ്ങിയാല്‍ ഇതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
സൗദി അറേബ്യയിലെ ദമ്മാമിലേക്കും ഇതേ നിരക്കില്‍ വിസ് എയര്‍ യാത്ര ഒരുക്കുന്നുണ്ട്. സാഹസിക യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള നഗരമാണ് ദമ്മാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ അവിടെയുണ്ട്. ജൂണ്‍ 19 മുതല്‍ 26 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവ്.
കുവൈത്ത് തലസ്ഥാനത്തേക്കുള്ള യാത്രയ്ക്കും 59 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുവൈത്ത് സിറ്റി. പരമ്ബരാഗത അറബ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഇവിടെ കിട്ടുമെന്നതാണ് കുവൈത്ത് സിറ്റിയെ ആകര്‍ഷകരമാക്കുന്നത്. അബുദാബിയില്‍ നിന്ന് ജൂണ്‍ 11നും 23നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് വിസ് എയര്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുക. 48 മണിക്കൂറിനകം മടങ്ങുന്നവര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും.