Month: May 2023
-
LIFE
വാഷിംഗ്ടൺ ഡി.സിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് ആശംസകളുംമായി സ്പാനിഷ് മാധ്യമ പ്രവർത്തകയും നടിയുമായ ക്രിസ്റ്റീന സെറാറ്റോ – വീഡിയോ
വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് ആശംസകളുംമായി സ്പാനിഷ് മാധ്യമ പ്രവർത്തകയും നടിയുമായ ക്രിസ്റ്റീന സെറാറ്റോ. ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം, സന്ദേശങ്ങൾ ലോകത്തിന് വളരെ പ്രസക്തമാണ്. അത് പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്. അതിനുവേണ്ടി തുടക്കം കുറിക്കുവാനായി അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് ആമേരിക്കയ്ക്ക് സ്പാനിഷ് ജനതയുടെ എല്ലാവിധ ആശംസയും അറിയിക്കുന്നു. ഞങ്ങൾ ഈ ആശ്രമത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ അഗ്രഹിക്കുന്നു – വീഡിയോ സന്ദേശത്തിൽ അവർ പറയുന്നു.
Read More » -
Kerala
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം മുന്നില്‍, റിപ്പോര്‍ട്ട് പൂഴ്ത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ മികച്ച രീതിയില്‍ പ്രതിരോധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. 2020-’21 വര്‍ഷത്തെ നീതി ആയോഗിന്റെ വാര്‍ഷിക ആരോഗ്യ സൂചികയിലാണ് ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മികച്ച പ്രകടനം എടുത്തുപറയുന്നത്. പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2020-’21 വര്‍ഷത്തെ ആരോഗ്യ സൂചിക റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറോടെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍, ആരോഗ്യ സൂചിക കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയെന്ന് നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി ഇത് പുറത്തുവിട്ടിട്ടില്ലെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനങ്ങളുടെ ആരോഗ്യ മേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലെ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മികവിന്റെ റിപ്പോര്‍ട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടാതെ പൂഴ്ത്തിവെച്ചിരിക്കുന്നത്. വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലെ സ്ഥാനങ്ങളിലുള്ളത് യഥാക്രമം ബീഹാര്‍, ഉത്തര്‍പ്രദേശ്,…
Read More » -
Kerala
പുനലൂർ-കാഞ്ഞങ്ങാട് കെഎസ്ആർടിസിയുടെ രാത്രി സർവീസ്
കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്ക് മലയോര മേഖലയിലൂടെ കെഎസ്ആർടിസി രാത്രി സർവീസ് ലഭ്യമാണ്. പുനലൂരിൽ നിന്നും പത്തനംതിട്ട-റാന്നി-എരുമേലി-തൊടുപുഴ-തൃശുർ- കോഴിക്കോട്- കണ്ണൂർ- ആലക്കോട് – ചെറുപുഴ – ചിറ്റാരിക്കൽ – വെള്ളരിക്കുണ്ട് വഴിയാണ് കാഞ്ഞങ്ങാട്ടേക്ക് കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് രാത്രി സർവ്വീസ് നടത്തുന്നത്. പുനലൂർ ➡️ കാഞ്ഞങ്ങാട് ➡️ 02:00 PM : പുനലൂർ ➡️ 03:10 PM : പത്തനംതിട്ട ➡️ 03:45 PM : റാന്നി ➡️ 04:05 PM : എരുമേലി ➡️ 04:50 PM : പൊൻകുന്നം ➡️ 05:20 PM : പാലാ ➡️ 06:10 PM : തൊടുപുഴ ➡️ 07:10 PM : മൂവാറ്റുപുഴ ➡️ 09:30 PM : തൃശൂർ ➡️ 01:15 AM : കോഴിക്കോട് ➡️ 04:00 AM : കണ്ണൂർ ➡️ 04:35 AM : തളിപ്പറമ്പ് ➡️ 06:10 AM :…
Read More » -
Kerala
മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട് കുട്ടികളെ കാണാതായതായി;ഒരാളെ രക്ഷപ്പെടുത്തി
മല്ലപ്പള്ളി:മണിമലയാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കുട്ടികളെ കാണാതായതായി.വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇതിൽ ഒരു കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.മൊത്തം എത്ര കുട്ടികളാണ് ഒഴുക്കിൽപ്പെട്ടതെന്ന് വിവരമില്ല.ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. .
Read More » -
India
ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഉടൻ തുറക്കും; 18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും
രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുംബൈയിൽ കഴിഞ്ഞ ദിവസം പദ്ധതി അവലോകനം ചെയ്‍തു. പാലം തുറന്നുകഴിഞ്ഞാൽ സെൻട്രൽ മുംബൈയിലെ സെവ്രിയിൽ നിന്ന് നവി മുംബൈയിലെ ചിർലെയിലേക്ക് 15 മുതൽ 20 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം. ഏകദേശം 18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എംടിഎച്ച്എൽ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. 22 കിലോമീറ്റർ നീളമുള്ള പാലം ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം ചുരുങ്ങും. കടൽപ്പാലത്തിന്റെ വാട്ടർ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയർ, സിസിടിവി, വിളക്കുകാൽ സ്ഥാപിക്കൽ എന്നീ ജോലികൾ അന്തിമഘട്ടത്തിലാണ്. 22 കിലോമീറ്റർ നീളം വരുന്ന പാലത്തിന്റെ 16.5 കിലോമീറ്റർ ദൂരം കടലിന് മുകളിലൂടെയാണ്. മധ്യമുംബൈയിലെ സെവ്രിയിൽ നിന്ന് ആരംഭിച്ച് നവിമുംബൈയിലെ ചിർലെയിൽ അവസാനിക്കുന്ന ഈ പാലം…
Read More » -
Business
മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ; മുഴുവൻ പണവും മടക്കി നൽകും
ദില്ലി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. നേരത്തെ മെയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാകുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. ഗോ ഫസ്റ്റ് മെയ് 3-ന് സ്വമേധയാ പാപ്പരത്വ നടപടികൾക്കായി ഫയൽ ചെയ്തു. ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാർച്ച് 31 വരെ 30 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്, ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ…
Read More » -
Crime
റവന്യൂവകുപ്പിലെ അഴിമതി വിവാദം കത്തി പടരുന്നതിനിടെ കൈക്കൂലിക്കെതിരെ പരാതി നൽകി വില്ലേജ് ഓഫീസർ! പോക്കുവരവ് അപേക്ഷയുമായി എത്തി കൈക്കൂലി നല്‍കിയ അപേക്ഷകനെതിരെയാണ് പരാതി
ശാസ്തമംഗലം: റവന്യൂവകുപ്പിലെ അഴിമതി വിവാദം കത്തി പടരുന്നതിനിടെ കൈക്കൂലിക്കെതിരെ പരാതി നൽകി വില്ലേജ് ഓഫീസ്. പോക്കുവരവ് ചെയ്യാനായി ഏജൻറ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തിയ അപേക്ഷകനെതിരെ ശാസ്തമംഗലം വില്ലേജ് ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്. വട്ടിയൂർക്കാവ് സ്വദേശി പ്രതാപനാണ് പോക്കുവരവ് അപേക്ഷയുമായി ശാസ്തമംഗംലം വില്ലേജ് ഓഫീസിലെത്തിയത്. ഓഫീസിന് മുന്നിൽ അപേക്ഷകളെഴുതാനിരിക്കുന്നയാൾ എല്ലാം ശരിയാക്കാമെന്ന് ഇയാളോട് ഏറ്റു. ഉദ്യോഗസ്ഥർക്കെന്ന പേരിൽ പണവും വാങ്ങി. പ്രതാപൻ തന്നെയാണ് ഇക്കാര്യം ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് പറഞ്ഞതും. വില്ലേജ് ഓഫീസർ വെറുതെ ഇരുന്നില്ല. ഉടൻ വിജിലൻസിനെ വിവരമറിയിച്ചു. പണം കൈയോടെ പിടികൂടാത്തതിനാൽ പൊലീസിനെ വിവരം കൈമാറാൻ വിജിലൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പരാതി മ്യൂസിയം പൊലീസിൽ എത്തിപ്പോൾ പ്രതാപനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൊഴി നൽകി വിട്ടയച്ചു. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റായതിനാൽ പണം വാങ്ങിയ ഏജന്റിനെയും പണം നൽകിയ പ്രതാപനേയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസ് സിമി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മൊഴിയെടുത്ത ശേഷം തുടർ നടപടിയെന്ന്…
Read More » -
Local
തുറവൂരിൽ സ്ക്കൂട്ടറപകടം, എറണാകുളം ജില്ലാ കോടതി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം
ചേർത്തല തുറവൂരിൽ വാഹനാപകടം. ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ കോടതി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. പട്ടണക്കാട് പൊന്നാംവെളി മുതിരപ്പറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ശ്രീനിവാസ് (48) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്ന് (ശനി) രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് വീഴുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ജ്യോതി തൽക്ഷണം മരിച്ചു.വയലാർ രാമവർമ്മ സ്കൂൾ അധ്യാപകനായ ഭർത്താവ് ശ്രീനിവാസ ഷേണായി പരിക്കില്ലാതെ രക്ഷപ്പെട്ടു. മരിച്ച ജ്യോതി എറണാകുളം ജില്ലാ കോടതി ജീവനക്കാരിയാണ്. തുറവൂർ ടി.ഡി. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അഭിഷേക് എസ്. ഷേണായി, വയലാർ രാമവർമ്മ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അക്ഷത എസ്. ഷേണായി എന്നിവർ മക്കളാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 ന് പൊന്നാം വെളിയിലുളള വീട്ട് വളപ്പിൽ നടന്നു.
Read More » -
Careers
കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം: കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ), ബോട്ടണി (സീനിയർ), കെമിസ്ട്രി (ജൂനിയർ), മാത്തമാറ്റിക്‌സ് (ജൂനിയർ) എന്നീ തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ മേയ് 30 ന് രാവിലെ 11 നകം ബയോഡേറ്റയും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. വിശദ വിവരത്തിന് ഫോൺ : 0481 2320472
Read More » -
LIFE
പൂ ചോദിച്ചു, പൂക്കാലം കിട്ടിയ സന്തോഷത്തിൽ ശ്രീഹരി; മന്ത്രി വി.എൻ. വാസവൻ പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി ശ്രീഹരിയുടെ വീട്ടിൽ
കോട്ടയം: പൂ ചോദിച്ചു പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് ചലനശേഷി നഷ്ടപ്പെട്ട യു.പി. സ്‌കൂൾ വിദ്യാർഥിയായ ശ്രീഹരി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി വീട്ടിൽ വന്നതിന്റെ ആഹ്‌ളാദത്തിലും അമ്പരപ്പിലുമാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ അജിത്കുമാറിന്റെയും പ്രീതയുടെയും മകൻ ശ്രീഹരി. പുത്തേറ്റ് സർക്കാർ യു.പി. സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീഹരി. സ്‌കൂളിൽ ഒപ്പമുള്ളവർ പരിഹസിക്കുന്നു, പരാതി പറഞ്ഞിട്ട് ആരും പരിഗണിക്കുന്നില്ല എന്ന പരാതിയുമായാണ് ചലനശേഷിയില്ലാത്ത ശ്രീഹരിയെയും എടുത്തുകൊണ്ടു അമ്മ പ്രീതി മേയ് രണ്ടിന് കോട്ടയത്തു നടന്ന താലൂക്ക് അദാലത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനു മുന്നിലെത്തിയത്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനൽകിയാണ് മന്ത്രി ശ്രീഹരിയേയും അമ്മ പ്രീതിയേയും മടക്കി അയച്ചത്. ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ചു വേണ്ട നടപടി എടുക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും സ്‌കൂൾ അധികൃതരോടും മന്ത്രി അന്നു തന്നെ നിർദേശിച്ചിരുന്നു. ശ്രീഹരിക്ക് വികലാംഗ കോർപറേഷനിൽ നിന്ന് വീൽചെയറും ലഭ്യമാക്കിയിരുന്നു. ഇതിനിടെയാണ് ശ്രീഹരിയുടെ വീട്ടിൽ ടീവി പോലും…
Read More »