Month: May 2023
-
NEWS
അദ്ധ്വാനവും ആത്മവിശ്വാസവും ഒപ്പം പുതിയകാല സാങ്കേതികവിദ്യയും ഉൾക്കൊണ്ട് മുന്നേറുക, വിജയം കൂടെയുണ്ട്
വെളിച്ചം ബെഞ്ചമിന്‍ വാര്‍ണര്‍ എന്ന ചെരുപ്പുകുത്തി കഠിനാധ്വാനിയായിരുന്നു. പട്ടിണികൂടാതെ കഴിഞ്ഞുകൂടാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ അധ്വാനിക്കും. 1800 കളുടെ അവസാനകാലത്ത് പോളണ്ടില്‍ നിന്നും കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കുടിയേറിയവരാണ് ബെഞ്ചമിനും കുടുംബവും. അയാള്‍ക്ക് നാല് ആണ്‍മക്കളായിരുന്നു. ഹാരി, ആല്‍ബര്‍ട്ട്, സാം, ജാക്ക്. മക്കളും അച്ഛനെ തങ്ങളാലാവും വിധം സഹായിക്കുമായിരുന്നു. ഒരിക്കല്‍ മൂത്തമകന്‍ ഹാരിക്ക് ഒരാശയം തോന്നി. ഒരു സിനിമാ പ്രദര്‍ശനശാല തുടങ്ങുക. ശബ്ദങ്ങളില്ലാതെ ദൃശ്യങ്ങള്‍ മാത്രമുള്ളതായിരുന്നു അക്കാലത്തെ സിനിമ. അങ്ങനെ ഹാരിയും സഹോദരന്മാരും ഒരു പ്രൊജക്ടര്‍ വാടകയ്‌ക്കെടുത്ത് സിനിമാ പ്രദര്‍ശനം തുടങ്ങി. പലയിടങ്ങളിലായി സഞ്ചരിച്ചാണ് അവര്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും ലഭിച്ച പണം സ്വരുക്കൂട്ടിവെച്ച് 1903 ല്‍ പെന്‍സില്‍വേനിയയില്‍ കാസ്‌കോഡ് എന്നൊരു തിയേറ്റര്‍ തുടങ്ങി. ഈ തിയേറ്റര്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. വാര്‍ണര്‍ സഹോദരന്മാര്‍ സിനിമയില്‍ കൂടുതല്‍ സജീവമായി. ‘ദ ഗ്രേറ്റ് ട്രെയിന്‍ റോബറി’ എന്ന സിനിമ അവര്‍ നിര്‍മ്മിച്ചു. ഈ കൊച്ചുസിനിമ…
Read More » -
India
അയോധ്യയിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ടെറസ്സിൽ നിന്നും തള്ളിയിട്ടു കൊന്നു
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ 15 കാരി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്കൂളിന്റെ ടെറസ്സിൽ നിന്നും തള്ളിയിട്ടു കൊന്നു. അയോധ്യയിലെ സ്വകാര്യ സ്‌കൂളിന്‍റെ ടെറസില്‍ നിന്നുമാണ് 15 വയസുകാരിയെ തള്ളിയിട്ടു കൊന്നത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിൻസിപ്പലിനും രണ്ട് ജീവനക്കാര്‍ക്കും കായികാധ്യാപകനുമെതിരെ പോലീസ് കേസെടുത്തു.ക്ലാസ് ഇല്ലാതിരുന്നിട്ടും മരിച്ച വിദ്യാര്‍ഥിനിയെ രാവിലെ 8:30 ന് പ്രിൻസിപ്പല്‍ വിളിച്ചുവരുത്തുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പോസ്റ്റുമോർട്ടത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു മകളെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ടെറസില്‍ നിന്നും തള്ളി താഴെയിടുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.
Read More » -
Kerala
ശബരിമലയില്‍ റോപ് വേ ഉടൻ;സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി
പത്തനംതിട്ട : ശബരിമലയില്‍ റോപ് വേ നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 19 ന് ആണ് സര്‍വ്വേ ആരംഭിച്ചത്. പമ്ബയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കു നീക്കം അപകടരഹിതവും സുഗമവുമാക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലല്‍സ് സര്‍വീസായി ഉപയോഗിക്കുന്നതിനുമായാണ് പമ്ബ ഹില്‍ ടോപ്പില്‍ നിന്നും മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെ 2.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ് വേ നിര്‍മ്മിക്കുന്നത്. ആംബുലൻസ് സര്‍വ്വീസ് കൂടി നടത്തേണ്ടതിനാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നിര്‍മാണം നടത്തുക. പരമാവധി മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കി 40 മീറ്റര്‍ ഉയരത്തില്‍ ഏഴ് മുറികളും രണ്ട് സ്റ്റേഷനുകളുമുള്ള റോപ് വേ പൂര്‍ത്തിയാകാൻ 150 കോടി രുപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം വനം വകുപ്പിന് ചിന്നക്കനാലില്‍ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.
Read More » -
NEWS
സ്പോണ്‍സറില്ലാതെയും ഇനി ഖത്തറിൽ സംരംഭങ്ങൾ തുടങ്ങാം
ദോഹ:കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമായി മാറുന്നതിന്റെ ഭാഗമായി ഇനി സ്പോണ്‍സറില്ലാതെയും ഖത്തറിൽ സംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തന്നെ നൂറ് ശതമാനം ഉടമസ്ഥതയില്‍ ഇപ്പോള്‍ വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ തുടങ്ങാം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ വഴിയും ഖത്തര്‍ ഫ്രീ സോണ്‍ വഴിയും നൂറ് ശതമാനം വിദേശി ഉടമസ്ഥതയില്‍ കമ്ബനി തുടങ്ങാന്‍ നേരത്തെ തന്നെ സൗകര്യം ഉണ്ടായിരുന്നു.അതാണ് ഇപ്പോൾ ഒന്നുകൂടി ലളിതമാക്കിയിരിക്കുന്നത്.
Read More » -
Local
തമിഴ്നാട്ടിലും കർണാടകയിലും പോകേണ്ട; സൂര്യകാന്തിപ്പാടം ഇതാ പത്തനംതിട്ടയിൽ !
സൂര്യനെ നോക്കി, വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ എന്നും നമുക്കൊരു കൗതുകമാണ്. ഒരു പ്രദേശത്തെ മുഴുവൻ ഭംഗിയിലാക്കി, മഞ്ഞനിറത്തിൽ നിൽക്കുന്നതു കാണുക എന്നതുതന്നെ രസകരമായ കാഴ്ചയാണ്. ഇതിന്‍റെ ഭംഗി അറിയാവുന്നതുകൊണ്ടാണ് മലയാളികൾ ഗുണ്ടൽപ്പേട്ടിലേക്കും സുന്ദരപാണ്ഡ്യപുരത്തേയ്ക്കുമെല്ലാം സീസണയാൽ പോകുന്നതും. എന്നാൽ ഈ സൂര്യകാന്തിപ്പാടം ഗുണ്ടൽപ്പേട്ടിലേക്കോ സുന്ദരപാണ്ഡ്യപുരത്തേയ്ക്കോ പോവുകയോ വേണ്ട എന്നുമാത്രമല്ല പൂക്കളുടെ സീസൺ ആകുന്ന വരെകാത്തിരിക്കുകയും വേണ്ട. പകരം പത്തനംതിട്ട വരെയൊന്നു ചെന്നാൽ മാത്രം മതി.അടൂരിൽ എംസി റോഡ് കടന്നു പോകുന്ന, ഏനാത്ത് എന്ന സ്ഥലത്താണ് സൂര്യകാന്തിപ്പൂക്കളുടെ ആരെയും ആകർഷിക്കുന്ന കാഴ്ചയുള്ളത്. ഒന്നര ഏക്കർ സ്ഥലത്താണ് ഇവിടെ സൂര്യകാന്തിപ്പാടം ഒരുക്കിയിരിക്കുന്നത്. സാധാരണ ഓഗസ്റ്റ് മാസത്തോടു കൂടിയാണ് സൂര്യകാന്തിപ്പാടങ്ങൾ പൂവിടുന്നത്. എന്നാൽ ആ പതിവും തെറ്റിച്ച് മേയ് മാസത്തിൽ വന്നാൽ നിങ്ങൾക്ക് ഈ കാഴ്ച ഇവിടെ കാണാം.കൊല്ലം സ്വദേശികളായ അനിൽ കുമാർ, മനു എന്നിവരാണ് തങ്ങളുടെ കൃഷിയിടത്തിൽ മറ്റു ജൈവ കൃഷികൾക്കൊപ്പം സൂര്യകാന്തിയും പരീക്ഷിച്ചത്.എന്തായാലും പരീക്ഷണം പൂര്‍ണ്ണമായും വിജയത്തിലായതോടെ നിരവധി ആളുകളാണ് പൂപ്പാടം കാണുവാനായി ഇവിടേക്ക്…
Read More » -
NEWS
യുഎഇയിൽ ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ
ദുബായ്:എമിറേറ്റ്‌സ് ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ.പുതിയ ഐഡി എടുക്കുന്നതു വൈകിയാലും പഴയതു പുതുക്കുന്നത് വൈകിയാലും ഓരോ ദിവസത്തിനും പിഴയുണ്ടാകും. കാലാവധി പൂര്‍ത്തിയായി 30 ദിവസം വരെ പുതുക്കാന്‍ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങള്‍ക്കാണ് പിഴയീടാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ കാര്‍ഡ് പുതുക്കുന്നത് വൈകിയാലും ഇതേ തുകയാണ് പിഴ. പരമാവധി ആയിരം ദിര്‍ഹം വരെ ഈടാക്കാം.ഐഡി പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്ബനി മാനേജര്‍മാരില്‍ നിന്നും പിഴയീടാക്കും.
Read More » -
India
കനത്ത മഴ; രാജസ്ഥാനിൽ 13 മരണം;വിവാഹ വേദി അപ്പാടെ ഒലിച്ചുപോയി
ജയ്പുര്‍: അപ്രതീക്ഷിതമായുണ്ടായ അതിശക്ത മഴയിലും കൊടുങ്കാറ്റിലും രാജസ്ഥാനില്‍ കനത്ത നാശം.ഫത്തേപുര്‍ നഗരത്തിലും ശെഖാവതി മേഖലയിലുമാണ് അപ്രതീക്ഷിത മഴ ഏറ്റവും വലിയ ദുരന്തം വിതച്ചത്. രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം മഴയിലും കൊടുങ്കാറ്റിലുംപെട്ട് 13 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ടോങ്ക് മേഖലയില്‍ 10 പേരും അല്‍വാര്‍, ജയ്പുര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലായി 3 പേരുമാണ് മരിച്ചതെന്നാണ് വ്യക്തമാകുന്നത്. കൊടുങ്കാറ്റില്‍ ഒരു വിവാഹ വേദിയും ഇവിടെ ഒലിച്ചുപോയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും കന്നുകാലികളും ഒഴുകിപ്പോയി. ഇതിന്റെയടക്കം വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് രാജസ്ഥാൻ ദുരന്ത നിവാരണ മാനേജ്‌മെന്റ് അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി കൂടിയേക്കുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Read More » -
India
ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മെയ് 28) രാജ്യത്തിന് സമര്‍പ്പിക്കും. 1927-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നിലവിലെ പാര്‍ലിമെന്റ് മന്ദിരം സര്‍ക്കാരിന്റെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാൻ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം പണിയാൻ ലോക്‌സഭയും രാജ്യസഭയും പ്രമേയം പാസാക്കിയത്.നടപടിക്രമങ്ങള്‍ക്ക് ശേഷം, 2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രി മോദി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടു. പഴയ കെട്ടിടത്തില്‍ ലോക്‌സഭയില്‍ 543 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 250 അംഗങ്ങള്‍ക്കുമാണ് ഇരിക്കാൻ സാധിച്ചിരുന്നതെങ്കില്‍ പുതിയ പാര്‍ലിമെന്റില്‍ ലോക്‌സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കും ഇടം ലഭിക്കും. രാവിലെ ഏഴിനു പുതിയ മന്ദിരത്തിനു പുറത്ത് ഹോമവും പിന്നീട് സർവമത പ്രാർഥനയും നടക്കും.പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറത്തിറക്കും. അശോകസ്തംഭം, സത്യമേവ ജയതേ എന്ന വാചകം, ദേവനാഗരി ലിപിയിൽ ഭാരത് എന്നും ഇംഗ്ലിഷിൽ ഇന്ത്യ എന്നും…
Read More » -
India
2000 രൂപ നോട്ട് പുറത്തിറക്കിയതും നിരോധിച്ചതും പൂഴ്‌ത്തിവയ്പ്പുകാരെ പറ്റിക്കാൻ: സംവിധായകനും നടനുമായ വിജയ് ആന്റണി
ചെന്നൈ:2000 രൂപ നോട്ട് പുറത്തിറക്കിയതും ഇപ്പോൾ നിരോധിച്ചതും പണം പൂഴ്ത്തി വയ്ക്കുന്നവരെ പറ്റിക്കാനായിരുന്നെന്നും കേന്ദ്രത്തിന്റെ തീരുമാനം വളരെ ശരിയാണെന്നും സംവിധായകനും നടനുമായ വിജയ് ആന്റണി. ചെന്നൈയിലെ തിയറ്ററില്‍ ആരാധകര്‍ക്കൊപ്പം ‘പിച്ചൈക്കാരൻ 2’ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നോട്ട് നിരോധനത്തെപ്പറ്റി വിജയ് ആന്റണി വാചാലനായത്. 2016-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പിച്ചൈക്കാരനുള്ള വിചിത്രമായ യാദൃശ്ചികതയെക്കുറിച്ചാണ് മാധ്യമ പ്രവർത്തകന്റെ ചോദ്യം. ‘പിച്ചൈക്കാരൻ’ റിലീസ് സമയത്താണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിൻവലിച്ചത്. സമാനമായി ‘പിച്ചൈക്കാരൻ 2’ പുറത്തിറങ്ങി കൃത്യം ഒരു ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടായിരം രൂപ നോട്ടുകളും നിരോധിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചതെന്നും ഇത് രാജ്യത്തെ സാധാരണക്കാരെയും ഭൂരിപക്ഷം ജനങ്ങളെയും ഒരു തരത്തിലും ബാധിക്കില്ലെന്നും താരം പറഞ്ഞു. ‘ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ആസൂത്രണം നടത്തിയാണ് നോട്ട് നിരോധിച്ചത്. പത്തു രൂപ നോട്ട് കള്ളനോട്ട് ആകില്ല. ഉയര്‍ന്ന മൂല്യമുള്ള നോട്ടായതിനാല്‍ അവര്‍ കള്ളനോട്ടുകള്‍ അടിച്ചിറക്കും. ഇത്…
Read More » -
India
രാജസ്ഥാനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
ജയ്പൂര്‍: രാജസ്ഥാനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ബസ് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം ഉള്ളിലേക്ക് അതിക്രമിച്ച് കയറി തീര്‍ത്ഥാടകരെ ആക്രമിക്കുകയും അവരോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബുധനാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ആക്രമണത്തില്‍ സ്ത്രീകള്‍ക്കുള്‍പ്പെടെ പരുക്കേറ്റു. ജയ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ബസ്സാണ് തടഞ്ഞ് ആക്രമിച്ചത്. ചെറിയ കുട്ടുകളുള്‍പ്പെടെയുള്ളവര്‍ ആക്രമണം നടക്കുമ്ബോള്‍ ബസ്സിലുണ്ടായിരുന്നു.ബസ്സിന് നേരെ ശക്തമായ കല്ലേറും ഉണ്ടായി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ബസ്സിനുള്ളില്‍ പൊട്ടിയ വിന്‍ഡോ ഗ്ലാസിന്റെ ചില്ലുകളും കല്ലുകളും കിടക്കുന്നതും സ്ത്രീകള്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രക്കാര്‍ അറിയിച്ചതിനുസരിച്ചെത്തിയ പൊലിസ് ബസ് പരിശോധിക്കുകയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Read More »