മല്ലപ്പള്ളി:മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കുട്ടികളെ കാണാതായതായ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.ശാന്തിപുരം സ്വദേശി റെക്സണിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം.സംഘമായെത്തിയ ഇവർ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.എത്രപേർ ഉണ്ടായിരുന്നു എന്ന് വിവരമില്ലാത്തതിനാൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതായും വിവരമുണ്ട്.എന്നാൽ ഇതിന് സ്ഥിരീകരണമില്ല.മല്ലപ്പള്ളി പാലത്തിനോട് ചേർന്ന കടവിലാണ് ഇവർ കുളിക്കാനിറങ്ങിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan