Month: May 2023
-
Kerala
പെരുമ്പളം – പാണാവള്ളി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു; പൂർത്തിയാകുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാലം
ആലപ്പുഴ:പെരുമ്പളം – പാണാവള്ളി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.പൂർത്തിയായി കഴിഞ്ഞാൽ ഇതാകും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാലം. ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിലെ പെരുമ്പളം ദ്വീപിനെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന 1115 മീറ്റർ നീളമുള്ള പാലമാണ് പെരുമ്പളം പാണാവള്ളി പാലം.ഊരാളുങ്കല്‍തൊഴിലാളി സഹകരണ സംഘമാണ് ഈ കൂറ്റന്‍ പാലത്തിന്‍റെ നിര്‍മ്മാണം നടത്തുന്നത്. 97.12 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം . 35മീറ്റർ നീളമുള്ള 27 സ്‌പാനുകളും 55 മീറ്റർ നീളമുള്ള 3 ബോ സ്ട്രിംഗ് ആർച്ച് സ്‌പാനുകളുമുള്ള പാലത്തിന്റെ വീതി 11.0 മീറ്റർ ആണ്.നിലവിൽ 35 മീറ്റർ നീളമുള്ള 26 ഗർഡറുകളുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഗർഡറുകളുടെ പ്രവർത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം. പ്രകൃതിരമണീയമായ സ്ഥലം.10000 ല്‍ താഴെ മാത്രം. ജനസംഖ്യയുള്ള ഇവരിൽ ഏറിയപങ്കും മത്സ്യതൊഴിലാളികളാണ്. ഈ ദ്വീപില്‍ നിന്ന് ബോട്ട് മാര്‍ഗവും ജങ്കാര്‍ മാര്‍ഗവുമാണ് ആളുകള്‍ പുറംലോകത്തെത്തുന്നത്. ഇവിടെ നിന്ന് എറണാകുളം ജില്ലയിലെ പൂത്തോട്ടയിലേക്കും…
Read More » -
Health
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്; അറിയാതെ പോകരുത്
ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമഹം.പ്രായ ലിംഗഭേദമന്യേ എല്ലാവരും ഇന്ന് ഈ രോഗത്തിന് ഏറെക്കുറെ അടിമകളായിത്തീർന്നിരിക്കുന്നു. രോഗത്തെക്കുറഇച്ചുള്ള അജ്ഞതയും ലക്ഷണങ്ങളോടുള്ള അവഗണനയുമാണ് കേരളത്തെ ഒരു ‘പ്രമേഹ ബാധിത’ സംസ്ഥാനമാക്കി മാറ്റിയത്. പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടു തരത്തില്‍ പറയാറുണ്ട്.പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ കാണപ്പെടുന്നവയാണ് പ്രൈമറി ഡയബറ്റിസ്.:എന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ അല്ലെങ്കില്‍ ചികിത്സാവേളയിലോ ഉണ്ടാകുന്നതാണ് സെക്കന്ററി ഡയബറ്റിസ്. പൊതുവില്‍ മെലിഞ്ഞ ശരീരവും അമിത ദാഹവും അമിതമായ മൂത്രവും പ്രൈമറി ഡയബറ്റിസിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഇതിന് കാരണം.ഏറിയ പങ്കും ചെറുപ്പക്കാരിൽ കണ്ടുവരുന്ന ഒന്നാണിത്. പാരമ്പര്യമായി പകര്‍ന്നുകിട്ടുന്നതും ജീവിത ശൈലി, ഭക്ഷണ രീതി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചു പ്രത്യക്ഷപ്പെടുന്നതുമാണ് സെക്കൻഡറി ഡയബറ്റിസ്. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പ്രമേഹം കാണാറുള്ളത്. ഇപ്പോള്‍ 18-20 വയസ്സില്‍ത്തന്നെ ടൈപ്പ് 2…
Read More » -
India
ലവനും കുശനും പിറന്ന ബാരൻ; പോകാം രാജസ്ഥാനിലേക്ക്
ജോഥ്പൂരും ജയ്പൂരും ജയ്സാൽമീറും അജ്മീറും ഒക്കെ ഉൾപ്പെട്ട രാജസ്ഥാനിലെ കാഴ്ചകൾക്കിടയിൽ ബാരൻ ഒന്നുമല്ല.ഇന്നും അധികം വികസനമെത്താത്ത ചെറിയൊരു ഗ്രാമമാണ് ബാരൻ.എന്നാൽ ചരിത്രപരമായും മതപരവുമായ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ടുതാനും.ബാരന്റെ വിശേഷങ്ങൾ വായിക്കാം. രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത എത്തിച്ചേർന്ന ഇടം ബാരനാണ് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. മക്കളായ ലവനും കുശനും സീത ജന്മം നല്കിയതും അവർ മൂവരും ഇവിടെ നാളുകളോളം താമസിച്ചിരുന്നതും ഇവിടെയാണത്രെ. അതുകൂടാതെ സീതാദേവി മുഖ്യ പ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രവും ഇവിടെ കാണാം. ബാരനിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഭാന്ദ് ദേവ ക്ഷേത്രം. ബാരനിൽ നിന്നും 40 കിലോമീറ്റർ അകലെ രാംഗഡ് ഗ്രാമത്തിൽ ഒരു കുളത്തിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഖജുരാാഹോ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ പ്രധാന ശിവക്ഷേത്രം ചെറിയ ഖജുരാഹോ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിന്നും 750 ൽ അധികം പടികൾ കയറി മുകളിലോട്ട് പോകുമ്പോൾ കിസാനി ദേവിയെയും അന്നപൂർണ്ണ ദേവിയെയും ആരാധിക്കുന്ന മറ്റു രണ്ട് ക്ഷേത്രങ്ങൾ…
Read More » -
India
ഛത്തീസ്ഗഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു
റായ്പൂർ: ഛത്തീസ്ഗഡിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു.ഛത്തീസ്ഗഡിലെ ധാംതാരി ജില്ലയില്‍ ജഗത്രയ്ക്ക് സമീപം കാങ്കര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. സോറാമില്‍ നിന്ന് മര്‍കറ്റോലയിലേക്ക് പോകുകയായിരുന്ന ബൊലേറോ കാറും ട്രക്കും തമ്മില്‍ ദേശീയപാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റി.അപകടത്തിനു ശേഷം കടന്നുകളഞ്ഞ ട്രക്കിന്റെ ഡ്രൈവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ബലോദ് എസ്പി ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.
Read More » -
Movie
ബനിതസന്തു നായികയായ ‘മദർ തെരേസ ആൻഡ് മി’ നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു
കമാൽ മുസലെ രചനയും സംവിധാനവും നിർവ്വഹിച്ച ‘മദർ തെരേസ ആൻഡ് മി’ എന്ന ചിത്രം നാളെ (മെയ് 5) ലോകമെമ്പാടും റിലീസ് ചെയ്യുന്നു. പ്രധാന അഭിനേതാക്കൾ ബനിതസന്തു, ജാക്കിലിൻ ഫ്രിട്സി കൊർന്നാസ്, ദീപ്തി നവൽ എന്നിവരാണ്. സറിയ ഫൗണ്ടേഷൻ& മി രിയഡ് പിച്ചേഴ്സ് ആണ് ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ അവതരണം. ‘മദർ തെരേസ ആൻഡ് മി’എന്ന ചിത്രത്തിന്റെ പ്രമേയം ഇതാണ്: ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആധുനിക യുവതി കവിതയെ സംബന്ധിച്ചിടത്തോളം പ്രണയം ഒരു മിഥ്യയാണ്. തൃപ്തികരമല്ലാത്ത പ്രണയബന്ധങ്ങൾക്കിടയിൽ ഇന്ത്യൻ പാരമ്പര്യമനുസരിച്ച് അവളെ വിവാഹം കഴിപ്പിക്കാനുള്ള മാതാപിതാക്കളുടെ പദ്ധതികളും അപ്രതീക്ഷിത ഗർഭധാരണവും, കവിതയെ ആന്തരിക സംഘർഷങ്ങളാൽ കീറിമുറിച്ചു. അവൾ സ്വന്തംകുഞ്ഞിനെ ഗർഭഛിദ്രം ചെയ്യണോ വേണ്ടയോ…? സമൂലമായ മെഡിക്കൽ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. കുട്ടിക്കാലത്ത് തന്നെ പരിപാലിച്ച ആയ, ദീപാലിയുടെ കരങ്ങളിൽ ആശ്വാസം കണ്ടെത്തുന്നതിനായി കവിത തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. ഒരു ചേരിയിൽ ജോലി ചെയ്യുമ്പോൾ 1948-ൽ…
Read More » -
Movie
എം.ടി വാസുദേവൻ നായരുടെ രചനയിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ‘നീലത്താമര’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 34 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായർ- യൂസഫലി കേച്ചേരി ടീമിന്റെ ‘നീലത്താമര’യ്ക്ക് 34 വർഷപ്പഴക്കം. 1979 മെയ് 4 നായിരുന്നു 5 ലക്ഷം രൂപ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ റിലീസ്. ജാതിബോധത്തെ മറികടക്കാനാവാത്ത പ്രണയത്തിന്റെ നേർസാക്ഷ്യമാണ് സിനിമ. ’70കളിലെ കേരളീയാന്തരീക്ഷമാണ് ചിത്രത്തിലെ പശ്ചാത്തലം. സമ്പന്ന ഗൃഹത്തിലെ പയ്യന്റെ കാമനകൾക്ക് വശംവദയായി, ഒടുവിൽ ജാതിയുടെ താഴേത്തട്ടിലായതിനാൽ അയാളോടൊത്ത് ജീവിതം പങ്കിടാനാകാതെ പോയ കുഞ്ഞിമാളുവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. വലിയ വീട്ടിലെ പയ്യന്റെ ഭാര്യയായിട്ടും തന്റേതായ നിലപാടുകളുള്ളവളും, അമ്പലക്കുളത്തിൽ മരിച്ചു കിടക്കാൻ യോഗമുണ്ടായ മറ്റൊരു സ്ത്രീ. ഇങ്ങനെ വ്യത്യസ്തങ്ങളായ രണ്ട് സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ‘നീലത്താമര’ എന്ന തലക്കെട്ടോടെ ലാൽ ജോസ് 2009 ൽ ചില മാറ്റങ്ങളോടെ ചിത്രം പുനർനിർമ്മിച്ചു. സുരേഷ്‌കുമാറായിരുന്നു നിർമ്മാതാവ്. കിഴക്കേപ്പാട്ട് വീട്ടിൽ സഹായി ആയി കുഞ്ഞിമാളു വരുന്നതിൽത്തന്നെ ഇരട്ടത്താപ്പുണ്ട്. ജാതിയിൽ താണവർക്ക് വേലക്കാരികളായി ആ വീട്ടിൽ താമസിക്കാം! വീട്ടിലെ പയ്യൻ ഹരിദാസൻ പട്ടണത്തിൽ നിന്നും വരുമ്പോൾ…
Read More » -
Kerala
റോഡ് ക്യാമറ വിവാദം: മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; പ്രസാഡിയോ കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേര്
തിരുവനന്തപുരം: റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നൽകിയ കരാറിൽ ഉപകരാർ നൽകിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. പ്രസാഡിയോ കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും വെളിപ്പെട്ടു. നിരത്തിലെ നിയമലംഘനം പിടികൂടാൻ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്ആർഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാഡിയോ ആണ്. കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാർ വിശദാംശങ്ങൾ കൂടി പുറത്ത് വരുന്നത്. കാസർകോടും കണ്ണൂരും വെഹിക്കിൾ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഊരാളുങ്കലിൽ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയിൽ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018 ൽ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് ഈ കരാർ പ്രസാഡിയോ…
Read More » -
Crime
മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ; മുമ്പ് പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിൽ പൂജകൾ; പ്രതിഷേധം, വീട് അടിച്ചു തകർത്തു
പത്തനംതിട്ട: മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ. മുമ്പ് പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിൽ ആണ് പൂജകൾ നടക്കുന്നത്. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. മന്ത്രവാദ കേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം നടത്തി. മൂന്നുപേരെയാണ് ഇവർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്. ഇലന്തൂർ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകൾ തുടങ്ങിയത്. പൂട്ടിയിട്ട നിലയിൽ ഉണ്ടായിരുന്ന മൂന്നു…
Read More » -
Kerala
ഒരു സർക്കാർ സംവിധാനങ്ങളുടെയും സഹായമില്ലാതെ പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയർ ചെയ്തത്… പ്രതികരിച്ച് ഷാഫി പറമ്പിൽ
തിരുവനന്തപുരം: യൂത്ത് കെയറിൻറെ പ്രവർത്തനങ്ങളും സഹ പ്രവർത്തകർ ഏറ്റുവാങ്ങിയ മർദ്ദനങ്ങളും ഓർമ്മിപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ രംഗത്ത്. യൂത്ത് കെയർ ജില്ലാ സമ്മേളനത്തിനിടയിലെ രമേശ് ചെന്നിത്തലയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെയാണ് ഷാഫി, യൂത്ത് കെയറിൻറെ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ച് രംഗത്തെത്തിയത്. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ പദ്ധതിയടക്കമുള്ള പരിപാടികൾ മാതൃകയാക്കേണ്ടതാണെന്നാണ് ചെന്നിത്തല ചൂണ്ടികാട്ടിയത്. ഒരു സർക്കാർ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടാണ് പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയർ മാറിയതെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമരം നടത്തിയതിലൂടെ നിരവധി കേസുകളിൽ യൂത്ത് കെയർ പ്രവർത്തകർ പ്രതി ചേർക്കപ്പെടുകയും ക്രൂര മർദനങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അങ്ങനെയുള്ള പ്രിയ സഹപ്രവർത്തകരെ പ്രസ്ഥാനം മറക്കുകയില്ലെന്നും അഭിമാനമാണ് നിങ്ങളും യൂത്ത് കെയറുമെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിൽ വിവരിച്ചു. ഷാഫിയുടെ കുറിപ്പ് പൂർണരൂപത്തിൽ ഒരു സർക്കാർ സംവിധാനങ്ങളുടെയും…
Read More » -
LIFE
പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും ദുൽഖറും
പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും. പ്രിയ സുഹൃത്തും സഹപ്രവർത്തകയുമായ മനോബാലയുടെ വിയോഗ വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് മമ്മൂട്ടി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘RIP മനോബാല സാർ! നിങ്ങൾ എല്ലായ്പ്പോഴും ഊഷ്മളവും ദയയുള്ളവരുമായിരുന്നു, നിരന്തരം ഞങ്ങളെ ചിരിപ്പിക്കുകയും ഞങ്ങളോട് സ്നേഹം നിറഞ്ഞവനും ആിരുന്നു. ഞങ്ങൾ ഒന്നിച്ച സിനിമകളിൽ നല്ല ഓർമകൾ മാത്രമെ എനിക്കുള്ളൂ’, എന്നാണ് ദുൽഖർ കുറിച്ചത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിൽ മനോബാലയ്ക്ക് ഒപ്പം ദുൽഖർ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഐശ്വര്യ രാജേഷിന്‍റെ അച്ഛന്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മനോബാല അന്തരിച്ചത്. അറുപത്തി ഒന്‍പത് വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവര്‍ത്തിച്ച മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. ചന്ദ്രമുഖി,…
Read More »