Month: May 2023

  • Kerala

    അരിക്കൊമ്പ‍ന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർ‌ട്ട്; ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്ന് വനം വകുപ്പ്

    കൊച്ചി: അരിക്കൊമ്പ‍ന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോർ‌ട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം ഉള്ളത്. മയക്കുവെടി വച്ച് പരിശോധിച്ചപ്പോഴാണ് മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടി കൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതെന്നും കണ്ടെത്തൽ. ഏപ്രിൽ 30 ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് അറിയിച്ചിരുന്നു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. അതേ സമയം കാടിനുള്ളിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി ആരാഞ്ഞു.…

    Read More »
  • Local

    വൃദ്ധയുടെ സ്വർണ്ണം കബളിപ്പിച്ചു തട്ടിയെടുത്ത ഹോം നഴ്സ് പൊലീസ് പിടിയിൽ, സംഭവം കോട്ടയം പാമ്പാടിയിൽ

         കോട്ടയം ജില്ലയിലെ പാമ്പാടിയിൽ വൃദ്ധയുടെ സ്വർണ്ണം കബളിപ്പിച്ചു തട്ടിയെടുത്ത കേസിൽ ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂർ പ്രക്കാനനം ഭാഗത്ത് പൗവക്കര കിഴക്കേതിൽ വീട്ടിൽ നിര്‍മല രാജേന്ദ്രൻ (48) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോം നേഴ്സായി ജോലി ചെയ്തിരുന്ന മീനടം ഭാഗത്തെ വീട്ടിലെ പ്രായമായ സ്ത്രീയുടെ കയ്യിൽ കിടന്നിരുന്ന ഒരു പവൻ വീതമുള്ള രണ്ട് സ്വർണവളകൾ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. വൃദ്ധയുടെ കൈയിൽ കിടന്നിരുന്ന വള കഴുകി വൃത്തിയാക്കി തരാമെന്ന വ്യാജേനെ ഊരി വാങ്ങുകയും, തുടർന്ന് അതേ തൂക്കത്തിലുള്ള വ്യാജ സ്വർണ്ണ വളകൾ കയ്യിലിട്ട് നൽകുകയും ചെയ്തു. തുടർന്ന് യുവതി വീട്ടിൽ നിന്നും നാട്ടിലേക്ക് അവധിക്ക് പോവുകയും ചെയ്തു. ഇവര്‍ തിരികെ വരാഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ അമ്മയുടെ വളകൾ പരിശോധിച്ചപ്പോഴാണ്, ഇത് മുക്കുപ ണ്ടമാണെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ…

    Read More »
  • LIFE

    മണിരത്നത്തി​ന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം

    മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്. തൻറെ അച്ഛനും അമ്മാനവനും (ദാഗർ ബ്രദേഴ്സ്) ചേർന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയിൽ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീൻ ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ ഭാഗത്തിൻറെയും ക്രമീകരണത്തിൽ മാത്രമാണ് വ്യത്യാസമുള്ളത് എന്ന് വാസിദുദ്ദീൻ പറഞ്ഞു. അദാന രാഗത്തിലുള്ള കോംമ്പോസിഷൻ ചെയ്തത് തൻറെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീൻ ദാഗറാണെന്നും ഇത് തൻറെ പിതാവായ ഫയാസുദ്ദീൻ ദാ​ഗറുമൊത്ത് വർഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദൻ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിൻറെ നിർമാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആർ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ…

    Read More »
  • Tech

    ആധാറിൽ ഇമെയിൽ ഐഡിയും മൊബൈലും എങ്ങനെ വെരിഫൈ ചെയ്യാം?

    ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന് എങ്ങനെ ഉറപ്പുവരുത്തും? ഇമെയിൽ ഐഡിയോ മൊബൈൽ നമ്പറോ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, അവ പരിശോധിച്ചുറപ്പിക്കാൻ യുഐഡിഎഐ അനുവദിക്കുന്നു. ഒന്നിൽ കൂടുതൽ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഏത് നമ്പർ ആണ് ആധാറുമായി ലിങ്ക് ചെയ്തതെന്ന കൺഫ്യുഷൻ ഉണ്ടാകും. ഇത് എളുപ്പം പരിഹരിക്കാമെന്നാണ് യുഐഡിഎഐ പറയുന്നത്. ആധാറിൽ ഇമെയിൽ ഐഡിയും മൊബൈലും എങ്ങനെ വെരിഫൈ ചെയ്യാം? ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) ‘വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ’ ഫീച്ചറിന് കീഴിലോ myAadhaar ആപ്പ് വഴിയോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അത് അറിയാനും സാധിക്കും. കൂടാതെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അറിയിക്കുകയും ചെയ്യും. മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെകിൽ ഇതിനകം പരിശോധിച്ചു’ എന്നതുപോലുള്ള ഒരു സന്ദേശം ലഭിക്കും. ആധാറിൽ നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും പരിശോധിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരാം. യുഐഡിഎഐ…

    Read More »
  • Crime

    സൈബർ അധിക്ഷേപത്തെത്തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

    കോട്ടയം: സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി പൊലീസ്. നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്. ആതിരയ്ക്കെതിരെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുൺ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുൺ ഒളിവിൽ പോയി. തിങ്കളാഴ്ച ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെയാണ് പൊലീസ് അന്വേഷണം പ്രതിസന്ധിയിലായത്. അരുണിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് കോതനല്ലൂർ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിൻറെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ…

    Read More »
  • Crime

    നെയ്യാറ്റിൻകരയിൽ നവജാത ശിശുവിൻ്റെ കൈ ഒടിഞ്ഞ സംഭവം: ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഡ്യൂട്ടി ഡോക്ടർക്കെതിരേ കേസ്

    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നവജാത ശിശുവിൻ്റെ കൈ ഒടിഞ്ഞ സംഭവത്തിൽ നെയ്യാറ്റിൻകര ആശുപത്രി അധികൃതർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഡ്യൂട്ടി ഡോക്ടർക്കെതിരെയാണ് കേസ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെയാണ് പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി ഉയർന്നത്. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇക്കഴിഞ്ഞ മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയിൽ പറയുന്നത്. ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് നെയ്യാറ്റിൻകരയിലെ ആശുപത്രി അധികൃതർ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറ‌ഞ്ഞത്. അങ്ങനെ എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി. കുഞ്ഞിനെ…

    Read More »
  • Kerala

    അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന വാ‍ർഷിക ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിനായി കേരളം പൊടിച്ചത് ഒന്നര കോടിയിലധികം രൂപ

    അബുദാബി: അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന വാ‍ർഷിക ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിനായി കേരളം പൊടിച്ചത് ഒന്നര കോടിയിലധികം രൂപ. ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ ഗോൾഡന്‍ സ്പോണ്‍സറാണ് കേരള സര്‍ക്കാര്‍. ഇതിന് പുറമേ മീറ്റിങ്ങില്‍ കേരളത്തിന്‍റേതായി ഒരു മണിക്കൂര്‍ നിക്ഷേപക സംഗമവും നടത്തും. അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകസംഗമത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്ന് കേരള സര്‍ക്കാരാണ്. രണ്ട് ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ മാത്രമാണ് സംഗമത്തിന് ആകെയുള്ളത്. ഒന്നരലക്ഷം ഡോളര്‍ അഥവാ ഒന്നേകാല്‍ കോടിയോളം രൂപ നല്‍കുന്നവരെയാണ് ഗോൾഡന്‍ സ്പോണ്‍സര്‍മാരാക്കുക. ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപകസംഗമത്തിന്‍റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും. നിക്ഷേപകസംഗമത്തിലെ ഔദ്യോഗിക പ്രാസംഗികരുടെ പട്ടികയില്‍ മന്ത്രി മുഹമ്മദ് റിയാസും ഇടം പിടിച്ചിട്ടുണ്ട്. ഇതിന് പുറമേ ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ക്ക് സംഘാടകരുടെ വക പ്രത്യേക പുരസ്കാരവുമുണ്ട്. സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സ്ഥാപനത്തിന്‍റെ തലവന്‍റെ അഭിമുഖം വിവിധ മാധ്യമങ്ങളില്‍ നല്‍കും. സംഗമത്തിന്‍റെ ഭാഗമായ ഗാല ഡിന്നറില്‍ പത്ത്…

    Read More »
  • Crime

    68കാരൻ പരാതിയിൽ ഉറച്ചുനിന്നു, ‘അശ്വതി അച്ചു’ ഒടുവിൽ കുടുങ്ങി; പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ ‘അശ്വതി അച്ചു’ പിടിയിലാകുന്നത് ആദ്യം

    തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പും ഹണി ട്രാപ്പും പോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുള്ള ‘അശ്വതി അച്ചു’ ഒടുവിൽ പിടിയിലായത് 68കാര​ന്റെ പരാതിയിൽ. ഉന്നതരെയെടക്കം കുടുക്കിയിട്ടുണ്ടെന്ന പരാതികൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കാത്തതിനാൽ തുടർ നടപടികൾ മുന്നോട്ട് പോയില്ല. എന്നാൽ 68 കാരൻ പരാതിയിൽ ഉറച്ചു നിന്ന് നിയമ നടപടികളുമായി മുന്നോട്ട് പോയതോടെ തിരുവനന്തപുരത്ത് ‘അശ്വതി അച്ചു’വിന് പിടിവീഴുകയായിരുന്നു. വിവാഹം വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിലാണ് ഇവർക്ക് പിടിവീണത്. പൂവാർ സ്വദേശിയായ 68 കാരനാണ് അശ്വതിക്കെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി 40,000 രൂപ തട്ടിയെടുത്തെന്നാണ് 68 കാരൻ ‘അശ്വതി അച്ചു’വിനെതിരെ പരാതി നൽകിയത്. പൂവാർ പൊലീസാണ് പ്രതിയെ പിടികൂടിയത്. പൂവാർ സ്വദേശിയായ 68 കാരൻറെ പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ പണം കടമായി വാങ്ങിയതാണെന്നും തിരികെ നൽകാം എന്നുമായിരുന്നു ഇവർ പൊലീസിനെ അറിയിച്ചത്. എന്നാൽ ഇവർ പറഞ്ഞ കാലാവധി…

    Read More »
  • NEWS

    യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

    അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ദൂരക്കാഴ്ച തടസ്സപ്പെടാന്‍ സാധ്യത ഏറെയാണെന്ന് അബുദാബി പൊലീസ് ട്വിറ്ററിലൂടെ ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ റോഡില്‍ തന്നെ ശ്രദ്ധ പുലര്‍ത്തണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പോലെ റോഡില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ കാരണമാവുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ക്യാമറകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലുള്ള കാര്യങ്ങളും അപകടങ്ങള്‍ ക്ഷണിച്ചവരുത്തും. യുഎഇയില്‍ മണല്‍ക്കാറ്റും പൊടിക്കാറ്റും നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് നേരത്തെ തന്നെ ദേശീയ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്ന് ദിവസം മണിക്കൂറില്‍ 59 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാഴാഴ്ച വരെ ദൂരക്കാഴ്ച കാര്യമായി കുറയുമെന്നും ഈ മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. ശൈത്യകാലം അവസാനിച്ച സാഹചര്യത്തില്‍ അന്തരീക്ഷ താപനിലയും വര്‍ദ്ധിക്കും. #Urgent | #Attention #Dust#AbuDhabiPolice…

    Read More »
  • Social Media

    സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ പഞ്ചാബി യുവാവ് ‘കെഎഫ്‍സി ചിക്കൻ’ വിൽക്കുന്നത് പത്ത് രൂപയ്ക്ക്! ‘നാടൻ കെഎഫ്‍സി’യുടെ വീഡിയോ ഭക്ഷണപ്രേമികള്‍ക്കിടയിൽ വൈറൽ

    ദിവസവും നാം സോഷ്യൽ മീഡിയയിലൂടെ ധാരാളം വീഡിയോകൾ കണ്ടുപോകാറുണ്ട്, അല്ലേ? ഇതിൽ ഏറ്റവുമധികം കാണുന്നത് ഫുഡ് വീഡിയോകൾ തന്നെയാണെന്നതിലും സംശയമില്ല. മിക്കവരുടെയും ഒരു ദിവസത്തെ നിർബന്ധമായൊരു പതിവായിരിക്കും ഒരു ഫുഡ് വീഡിയോ എങ്കിലും കാണുകയെന്നത്. ചിലരാണെങ്കിൽ ഫുഡ് വീഡിയോകൾക്ക് അടിപ്പെട്ട് പോയിരിക്കും. ദിവസവും ഇഷ്ടം പോലെ ഫുഡ് വീഡിയോകളായിരിക്കും ഫീഡിൽ ഇവരെ തേടിയെത്തുക. ഇങ്ങനെ പല വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് സ്ട്രീറ്റ് ഫുഡുകളെ കുറിച്ചുള്ള ഫുഡ് വീഡിയോകൾ. ഒരുപാട് പേർക്ക് ഇഷ്ടമാണ് വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകൾ ഇരുന്ന് കാണാൻ. ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നൊരു സ്ട്രീറ്റ് ഫുഡ്- സംബന്ധിച്ച വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു പഞ്ചാബി യുവാവി നടത്തുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാൾ ആണ് വീഡിയോയിൽ കാണുന്നത്. പ്രമുഖ ഭക്ഷ്യശൃംഖലയായ കെഎഫ്‍സിയുടെ ചിക്കന് സമാനമായ ചിക്കൻ ഫ്രൈ ആണ് ഇദ്ദേഹം സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ തയ്യാറാക്കുന്നത്. കെഎഫ്‍സി എന്നത് ഇദ്ദേഹത്തിൻറെ കാര്യത്തിലേക്ക് വരുമ്പോൾ ‘കമ്ര ഫ്രൈഡ് ചിക്കൻ’…

    Read More »
Back to top button
error: