HealthNEWS

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്; അറിയാതെ പോകരുത്

ന്നത്തെ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമഹം.പ്രായ ലിംഗഭേദമന്യേ എല്ലാവരും ഇന്ന് ഈ രോഗത്തിന് ഏറെക്കുറെ അടിമകളായിത്തീർന്നിരിക്കുന്നു. രോഗത്തെക്കുറഇച്ചുള്ള അജ്ഞതയും ലക്ഷണങ്ങളോടുള്ള അവഗണനയുമാണ് കേരളത്തെ ഒരു ‘പ്രമേഹ ബാധിത’ സംസ്ഥാനമാക്കി മാറ്റിയത്.

പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടു തരത്തില്‍ പറയാറുണ്ട്.പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ കാണപ്പെടുന്നവയാണ് പ്രൈമറി ഡയബറ്റിസ്.:എന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ അല്ലെങ്കില്‍ ചികിത്സാവേളയിലോ ഉണ്ടാകുന്നതാണ് സെക്കന്ററി ഡയബറ്റിസ്.

പൊതുവില്‍ മെലിഞ്ഞ ശരീരവും അമിത ദാഹവും അമിതമായ മൂത്രവും പ്രൈമറി ഡയബറ്റിസിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഇതിന് കാരണം.ഏറിയ പങ്കും ചെറുപ്പക്കാരിൽ കണ്ടുവരുന്ന ഒന്നാണിത്.

Signature-ad

പാരമ്പര്യമായി പകര്‍ന്നുകിട്ടുന്നതും ജീവിത ശൈലി, ഭക്ഷണ രീതി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചു പ്രത്യക്ഷപ്പെടുന്നതുമാണ് സെക്കൻഡറി ഡയബറ്റിസ്. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പ്രമേഹം കാണാറുള്ളത്. ഇപ്പോള്‍ 18-20 വയസ്സില്‍ത്തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് സാധാരണമായിട്ടുണ്ട്. സ്ത്രീകളില്‍ ഈ‌ ടൈപ്പ് പ്രമേഹത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.അമിതമായ ക്ഷീണം, അമിതമായ വിശപ്പ്, രാപ്പനി, രാത്രിയില്‍ മൂന്നില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുക, അധികമായ ദാഹം ഇവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.

താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് അല്ലെങ്കില്‍ എല്ലാം ഉള്ളവര്‍ക്ക് പ്രമേഹം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്;

വിശപ്പും ക്ഷീണവും

ഭക്ഷണം ദഹിച്ചു ഴിഞ്ഞാല്‍ അതില്‍ നിന്നുള്ള ഊര്‍ജ്ജം ഗ്ലൂക്കോസിന്റെ രൂപത്തിലാണ് ശരീരത്തിനു ലഭിക്കുന്നത്. ഗ്ലൂക്കോസ് സ്വാംശീകരിക്കുന്നതില്‍ ഇന്‍സുലിന്റെ പങ്ക് വളരെ പ്രധാനമാണ്. ഇന്‍സുലിന്‍ വേണ്ടത്ര ലഭിക്കാതെ വരികയോ അല്ലെങ്കില്‍ കോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതെ വരികയും അത് വിശപ്പിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും.

ഇടക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ വൃക്കകള്‍ രക്തത്തിലെ പഞ്ചസാര വീണ്ടും വലിച്ചെടുക്കും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുതലായിരിക്കുന്ന സാഹചര്യത്തില്‍, ശരീരം കൂടുതലായുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരുന്നതോടൊപ്പം അസാധാരണമായ ദാഹവും ഉണ്ടാകും.

കാഴ്ച മങ്ങല്‍

ശരീരത്തിലെ ജലാംശത്തിന്റെ തോതില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റം കണ്ണുകളെ ബാധിക്കുകയും അതിന്റെ ഫലമായി കണ്ണിലെ ലെന്‍സുകള്‍ വീങ്ങുകയും കാഴ്ച മങ്ങുകയും ചെയ്‌തേക്കാം.

ചൊറിച്ചിലും വായ വരള്‍ച്ചയും

ശരീരദ്രവങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ പുറന്തള്ളുന്ന പ്രവൃത്തിയില്‍ കൂടുതല്‍ വ്യാപൃതമായിരിക്കുന്നതിനാല്‍ ശരീര ചര്‍മ്മത്തിന് സാധാരണഗതിയില്‍ ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്താന്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരും. ഇതിനാല്‍ വരണ്ടുപോകുന്ന ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതോടൊപ്പം വായയും വരളുന്നു.

ഷുഗർ ടെസ്റ്റുകൾ

ഫാസ്റ്റിംഗ്:

രാവിലെ ഭക്ഷണത്തിനു മുമ്പ് പരിശോധിക്കുന്ന ഗ്ലൂക്കോസിന് ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍ (FBS) എന്നു പറയുന്നു. എട്ടുമണിക്കൂര്‍ ഒന്നും കഴിക്കാതെ പരിശോധിക്കുന്ന രീതിയാണിത്. ഗ്ലൂക്കോസ് ലെവല്‍ ഏറ്റവും താഴ്ന്നിരിക്കുന്ന സമയമാണിത്. 110ല്‍ താഴെയായിരിക്കും നോര്‍മല്‍ ലെവല്‍. അതില്‍ കൂടുതലായാല്‍ പ്രമേഹാവസ്ഥയുണ്ടാകുന്നു.

ആഹാരത്തിനു ശേഷം:

ആഹാരം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ നില 160 mg/dl താഴെയാണ്. അതിനു മുകളില്‍ പ്രമേഹത്തിന്റെ സാധ്യത (Blood Sugar PP)

റാന്‍ഡം ബ്ലഡ്ഷുഗര്‍:

രക്തത്തില്‍ ഷുഗര്‍ വല്ലാതെ കൂടിനില്‍ക്കുന്നവരില്‍ ഏതുസമയത്ത് പരിശോധിച്ചാലും അത് മനസ്സിലാക്കാനാകും.അതിനാണ് റാന്‍ഡം ബ്ലഡ്ഷുഗര്‍ എന്ന് പറയുക.(RBS)

പ്രതിരോധവും നിയന്ത്രണവും

മരുന്നുകളെ മാത്രം ആശ്രയിക്കാതെ ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹവും അതിനു മുമ്പുള്ള അവസ്ഥയും (പ്രീ ഡയബെറ്റിസ്) നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കാവുന്നതാണ്.ഇന്‍സുലിന്‍ കുത്തിവയ്പ് അല്ലാതെ ഗുളിക രൂപത്തിലും മറ്റ് ഓറല്‍ മെഡിക്കേഷനായും ലഭ്യമാണ്.

 

Back to top button
error: