ജോഥ്പൂരും ജയ്പൂരും ജയ്സാൽമീറും അജ്മീറും ഒക്കെ ഉൾപ്പെട്ട രാജസ്ഥാനിലെ കാഴ്ചകൾക്കിടയിൽ ബാരൻ ഒന്നുമല്ല.ഇന്നും അധികം വികസനമെത്താത്ത ചെറിയൊരു ഗ്രാമമാണ് ബാരൻ.എന്നാൽ ചരിത്രപരമായും മതപരവുമായ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ടുതാനും.ബാരന്റെ വിശേഷങ്ങൾ വായിക്കാം.
രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത എത്തിച്ചേർന്ന ഇടം ബാരനാണ് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. മക്കളായ ലവനും കുശനും സീത ജന്മം നല്കിയതും അവർ മൂവരും ഇവിടെ നാളുകളോളം താമസിച്ചിരുന്നതും ഇവിടെയാണത്രെ. അതുകൂടാതെ സീതാദേവി മുഖ്യ പ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രവും ഇവിടെ കാണാം.
ബാരനിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഭാന്ദ് ദേവ ക്ഷേത്രം. ബാരനിൽ നിന്നും 40 കിലോമീറ്റർ അകലെ രാംഗഡ് ഗ്രാമത്തിൽ ഒരു കുളത്തിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഖജുരാാഹോ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ പ്രധാന ശിവക്ഷേത്രം ചെറിയ ഖജുരാഹോ എന്നാണ് അറിയപ്പെടുന്നത്.
ഇവിടെ നിന്നും 750 ൽ അധികം പടികൾ കയറി മുകളിലോട്ട് പോകുമ്പോൾ കിസാനി ദേവിയെയും അന്നപൂർണ്ണ ദേവിയെയും ആരാധിക്കുന്ന മറ്റു രണ്ട് ക്ഷേത്രങ്ങൾ കൂടി കാണാം. ഇന്ന് ഈ ക്ഷേത്രങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു.
ഇവിടെ നിന്നും 750 ൽ അധികം പടികൾ കയറി മുകളിലോട്ട് പോകുമ്പോൾ കിസാനി ദേവിയെയും അന്നപൂർണ്ണ ദേവിയെയും ആരാധിക്കുന്ന മറ്റു രണ്ട് ക്ഷേത്രങ്ങൾ കൂടി കാണാം. ഇന്ന് ഈ ക്ഷേത്രങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു.
ബാരൻ നഗരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് മണിഹര മഹാദേവ ക്ഷേത്രം. പരമശിവനെയും ഹനുമാനെയും ഒരുപോലെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് 600 വർഷത്തിലധികം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.
ഷെർഗഡ് കോട്ട, ഗുഗോർ കോട്ട, രാംഗഡ് ഗർത്തം , കപിൽധാര വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ. കൂടാതെ, സിതാബാദി (ദന്ത-കെൽവാര) ബാരനിലെ ഒരു പ്രധാന ഹിന്ദു മതകേന്ദ്രമാണ്.സീതാദേവി തന്റെ വനവാസകാലത്ത് ഇവിടെയാണ് താമസിച്ചിരുന്നത്.ഈ സ്ഥലം ലുവ്-കുഷ് (രാമന്റെ പുത്രന്മാർ) ജനിച്ചതായും കണക്കാക്കപ്പെടുന്നു.ആയിരക്കണക് കിന് ആളുകളാണ് പ്രതിവർഷം ഇവിടെ സന്ദർശനത്തിനെത്തുന്നത്.ദേവ്‌ര ക്ഷേത്രം, ബ്രഹ്മണി മാതാജി ക്ഷേത്രം, മണിഹര മഹാദേവ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന ക്ഷേത്രങ്ങള്‍.എല്ലാവര്‍ഷവും ഇവിടെ നടക്കാറുള്ള സീതാബാരി മേളയ്ക്ക് വന്‍ജനാവലിയാണ് എത്താറ്.സാഗവന്‍, ഖേര്‍, സാലന്‍, ഗാര്‍ഗ്‌സരി എന്നീ കാടുകളും കാളിസിന്ധ് നദിയും ഉള്‍പ്പെടുന്ന പ്രദേശമാണ് ബാരന്‍.14, 15 നൂറ്റാണ്ടുകളില്‍ സോളങ്കി രജപുത്രന്മാരായിരുന്നു ബാരനിലെ ഭരണാധികാരികള്‍.
1991 ഏപ്രില്‍ പത്തിനാണ് കോട്ട ജില്ലയിലെ ചിലഭാഗങ്ങള്‍ ചേര്‍ത്ത് ബാരന്‍ എന്ന പുതിയ ജില്ല രൂപീകരിച്ചത്.വിനോദ സഞ്ചാര രംഗത്ത് അല്പം പുറകിലാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ രാജസ്ഥാനിലെ മറ്റിടങ്ങളെ വെല്ലുന്നവയാണ്.രാജസ്ഥാനിൽ തീർച്ചയായും സഞ്ചരിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നു കൂടിയാണ് ബാരന്‍.ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍, ഗ്വാളിയോര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ബാരനിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
ബാരൻ നഗരത്തിൽ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
വിമാനത്തിലാണ് ബാരനിലേയ്ക്ക് യാത്രചെയ്യുന്നതെങ്കില്‍ 312 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്.