Month: May 2023
-
Crime
യുവതിയെ വെട്ടിനുറക്കി വനത്തില്‍ ഉപേക്ഷിച്ച സംഭവം; പ്രകോപനം സാമ്പത്തിക ഇടപാടിച്ചൊല്ലിയുള്ള തര്‍ക്കം
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സംഭത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കം. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സനിലിന്റെ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് തുമ്പൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ കാല്‍പ്പത്തികള്‍ മാത്രമാണ് വനത്തില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരാണ് ആതിരയും അഖിലും. ഏപ്രില്‍ 29 മുതല്‍ ആതിരയെ കാണാനില്ലായിരുന്നു. ഇതോടെ ഭര്‍ത്താവും വീട്ടുകാരും പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആതിര അഖിലിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഖിലുമൊത്ത് ആതിര കാറില്‍ കയറിപ്പോകുന്നത് ചിലര്‍ കണ്ടതായി വിവരം ലഭിച്ചു. അഖിലിനെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.…
Read More » -
Kerala
‘ദ കേരള സ്റ്റോറി’ റിലീസ് ഇന്ന്; കൊച്ചിയിലെ തിയേറ്ററിന് പോലീസ് കാവല്‍
തിരുവനന്തപുരം: റിലീസിന് മുന്‍പുതന്നെ വിവാദമുണ്ടാക്കിയ ഹിന്ദി ചിത്രം ‘ദ് കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലെത്തും. സംസ്ഥാനത്ത് 30 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കൊച്ചിയിലെ ഷേണായീസ് തിയേറ്ററിന് മുന്നില്‍ എന്‍.വൈ.സി പ്രതിഷേധിച്ചു. തിയേറ്ററിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെയിട്ടുണ്ട്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഈ ആവശ്യം സുപീകോടതിക്ക് മുന്നില്‍ എത്തിയെങ്കിലും ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഐഎസ് റിക്രൂട്ട്മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും…
Read More » -
Crime
സ്വിഫ്റ്റ് ബസിലെ കത്തിക്കുത്തിന് പിന്നില്‍ സംശയം; യുവതിയും യുവാവും പരിചയക്കാര്‍
മലപ്പുറം: മൂന്നാറില്‍നിന്ന് ബംഗളൂരുവിലേക്കുപോയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന നിഗമനത്തില്‍ പോലീസ്. യുവതി മറ്റൊരു ബന്ധത്തിലേക്ക് നീങ്ങുന്നുവെന്ന സംശയമാണ് യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം. സ്വയം കഴുത്തറത്ത യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച സനില്‍ (25) വയനാട് മൂലങ്കാവ് സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ വെന്നിയൂരില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സീത ആലുവയില്‍ ഹോം നഴ്‌സാണെന്നാണ് വിവരം. ഇവര്‍ അങ്കമാലിയില്‍ നിന്നും യുവാവ് മലപ്പുറം എടപ്പാളില്‍ നിന്നുമാണ് ബസില്‍ കയറിയത്. ഇരുവരുടെയും ടിക്കറ്റ് സുല്‍ത്താന്‍ ബത്തേരിയിലേക്കാണ്. യാത്രയുടെ തുടക്കത്തില്‍ ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഒരുമിച്ചായിരുന്നു ഇരുവരും ഇരുന്നിരുന്നത്. എന്നാല്‍ കോട്ടക്കലില്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ കയറിയതോടെ പിന്‍സീറ്റിലേക്ക് മാറുകയായിരുന്നു. പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരുംചേര്‍ന്ന് ആദ്യം തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും…
Read More » -
Kerala
രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ
തിരുവനന്തപുരം: രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ നൽകുന്ന മാതൃവന്ദന യോജന നടപ്പിലാക്കാൻ കേരളം.സംസ്ഥാന വനിത ശിശുവികസന ഡയറക്ടറുടെതാണ് ഉത്തരവ്. 2022 ഏപ്രിൽ മുതൽ ധനസഹായത്തിന് അർഹതയുണ്ട്.2022 ഏപ്രിൽ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിക്ക് ജന്മം നൽകിയ അമ്മയ്ക്ക് ജൂൺ 30 വരെ ധനസഹായത്തിന് അപേക്ഷിക്കാം.അങ്കണവാടിയിലുൾപ്പടെ അപേക്ഷ സമർപ്പിക്കാം.
Read More » -
India
തമിഴ്നാട്ടിൽ അതിശക്തമായ ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രതാ നിർദേശം
ചെന്നൈ: അതിശക്തമായ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് തമിഴ്നാട്.തമിഴ്നാടിന്റെ വടക്കന്‍ മേഖലയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. നിലവില്‍, തീരദേശത്തേക്കാണ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാത. അതിനാല്‍, തീരപ്രദേശത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ടൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈലാടുംതുറൈ, തിരുച്ചിറപ്പള്ളി, പെരമ്ബല്ലൂര്‍, അരിയല്ലൂര്‍, കടലൂര്‍, കല്ലുറിച്ചി, തിരുവണ്ണാമലൈ, തിരുപ്പത്തൂര്‍, വെല്ലൂര്‍, റാണിപേട്ട്, സേലം, മധുരൈ, നാമപേട്ട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.കൂടാതെ, പുതുശ്ശേരി, കാരക്കല്‍ പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.അതിനാൽ ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
Read More » -
NEWS
179 ദിര്‍ഹത്തിന് ഇന്ത്യയിലേക്കും സര്‍വീസ് നടത്താൻ വിസ് എയര്‍
അബുദാബി: അനുമതി ലഭിച്ചാൽ 179 ദിര്‍ഹത്തിന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താൻ സമ്മതമറിയിച്ച് വിസ് എയര്‍.ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസ് നടത്തുന്ന അബുദാബിയുടെ വിമാനകമ്ബനിയാണ് വിസ് എയർ. ഇന്ത്യയിലേക്കും പാകിസ്താനിലേക്കും സര്‍വീസ് തുടങ്ങാന്‍ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്ന് വിസ് എയര്‍ മാനേജിങ് ഡറക്ടര്‍ ജോണ്‍ ഐഡ്ഗൻ പറഞ്ഞു.ദുബൈയില്‍ പുരോഗമിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് 179 ദിര്‍ഹത്തിന് ടിക്കറ്റ് നല്‍കുന്ന കമ്ബനി ഈ നിരക്കിലോ അതില്‍ കുറഞ്ഞ നിരക്കിലോ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.
Read More » -
Kerala
ഒൻപത് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 39 കാരന് 11 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും
കൊച്ചി: ഒൻപത് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 39 കാരന് 11 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. എറണാകുളം വടക്കേക്കര ആലുംതുരുത്ത് സ്വദേശി പുതുമന വീട്ടില്‍ ഷൈന്‍ഷാദിനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മാള പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റംപത്രം സമര്‍പ്പിച്ചത്
Read More » -
India
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
പൂനെ: ചാരവൃത്തി നടത്തിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍.പ്രദീപ് കുരുല്‍ക്കര്‍ എന്ന ശാസ്ത്രജ്ഞനാണ് അറസ്റ്റിലായത്. രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റിന് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ബുധനാഴ്ചയായിരുന്നു ഇയാളെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പദവി ദുരുപയോഗം ചെയ്ത് ശാസ്ത്രജ്ഞന്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്ന് എടിഎസ് അറിയിച്ചു. ഡിആര്‍ഡിഒയില്‍ നിന്ന് തന്നെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എടിഎസ് കേസെടുത്ത് അന്വേഷണം നടത്തിയത്.ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രജ്ഞനെ എടിഎസ് കസ്റ്റഡിയില്‍ വാങ്ങി.
Read More » -
Kerala
സുഹൃത്തിന്റെ ഭാര്യയെ കൊന്ന് വനത്തിൽ തള്ളി; യുവാവ് അറസ്റ്റിൽ
തൃശൂര്‍: അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളിയ യുവാവ് അറസ്റ്റിൽ.അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സനലിന്റെ സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ് ആതിര.അഖിലും ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.യുവതിയെ കഴിഞ്ഞ ദിവസം മുതലാണ് കാണാതായത്.തുടര്‍ന്ന് ഭര്‍ത്താവ് കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആതിര അഖിലിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സനലിന്റെ സുഹൃത്തായ ഇയാൾക്ക് ആതിര മുൻകൈയെടുത്താണ് സൂപ്പർമാർക്കറ്റിൽ ജോലി വാങ്ങിക്കൊടുത്തത്.പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു എന്നാണ് വിവരം.അഖിൽ ഇവരോട് പലപ്പോഴും കാശ് വാങ്ങിയതായും അത് തിരിച്ചു ചോദിച്ചതാണ് ഇപ്പോഴത്തെ കൊലയ്ക്ക് പിന്നിലെന്നുമാണ് സൂചന.
Read More » -
Movie
ഹരീഷ് കണാരൻ നായകനായ ‘ഉല്ലാസപ്പൂത്തിരികൾ’ പ്രദർശനത്തിന്
കോഴിക്കോടൻ ഭാഷയും ശുദ്ധനർമ്മവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന ‘ഉല്ലാസപ്പൂത്തിരികൾ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ഈ മാസം പ്രദർശനത്തിനെത്തും. നവാഗതനായ ബിജോയ് ജോസഫാണ് ‘ഉല്ലാസപ്പൂത്തിരികൾ’ സംവിധാനം ചെയ്തിരിക്കുന്നത്. ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ‘ഉല്ലാസപ്പൂത്തിരികൾ.’ തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ‘ഉല്ലാസപ്പൂത്തിരികൾ’ എന്ന ചിത്രത്തിൽ. വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്. ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം സമൂഹത്തിലെ ഓരോരുത്തരുടേയും പ്രതിനിധിയാണ്. അജു വർഗീസ്, സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ജോജു ജോർജും, സൗ ബിൻഷാഹിറും, പ്രധാന…
Read More »