Movie

ഹരീഷ് കണാരൻ നായകനായ ‘ഉല്ലാസപ്പൂത്തിരികൾ’ പ്രദർശനത്തിന്

കോഴിക്കോടൻ ഭാഷയും ശുദ്ധനർമ്മവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന ‘ഉല്ലാസപ്പൂത്തിരികൾ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ഈ മാസം പ്രദർശനത്തിനെത്തും.

നവാഗതനായ ബിജോയ് ജോസഫാണ് ‘ഉല്ലാസപ്പൂത്തിരികൾ’ സംവിധാനം ചെയ്തിരിക്കുന്നത്. ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്.
ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ‘ഉല്ലാസപ്പൂത്തിരികൾ.’

Signature-ad

തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ‘ഉല്ലാസപ്പൂത്തിരികൾ’ എന്ന ചിത്രത്തിൽ.
വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്.
ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം സമൂഹത്തിലെ ഓരോരുത്തരുടേയും പ്രതിനിധിയാണ്.

അജു വർഗീസ്, സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവർക്കൊപ്പം ജോജു ജോർജും, സൗ ബിൻഷാഹിറും, പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കഥ-ബിജോയ് ജോസഫ്, തിരക്കഥ, സംഭാഷണം- പോൾ വർഗീസ്.
ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു.
മനോജ്പിള്ളയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- അഭിലാഷ് അർജുൻ.
പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ് .
വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

വാഴൂർ ജോസ്

Back to top button
error: