
ചെന്നൈ: അതിശക്തമായ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് തമിഴ്നാട്.തമിഴ്നാടിന്റെ വടക്കന്‍ മേഖലയിലാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്.
നിലവില്‍, തീരദേശത്തേക്കാണ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാത. അതിനാല്‍, തീരപ്രദേശത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ടൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈലാടുംതുറൈ, തിരുച്ചിറപ്പള്ളി, പെരമ്ബല്ലൂര്‍, അരിയല്ലൂര്‍, കടലൂര്‍, കല്ലുറിച്ചി, തിരുവണ്ണാമലൈ, തിരുപ്പത്തൂര്‍, വെല്ലൂര്‍, റാണിപേട്ട്, സേലം, മധുരൈ, നാമപേട്ട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.കൂടാതെ, പുതുശ്ശേരി, കാരക്കല്‍ പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.അതിനാൽ ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.





