
കൊച്ചി: ഒൻപത് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 39 കാരന് 11 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.
എറണാകുളം വടക്കേക്കര ആലുംതുരുത്ത് സ്വദേശി പുതുമന വീട്ടില്‍ ഷൈന്‍ഷാദിനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. മാള പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റംപത്രം സമര്‍പ്പിച്ചത്






