
തൃശൂര്‍: അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളിയ യുവാവ് അറസ്റ്റിൽ.അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സനലിന്റെ സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ് ആതിര.അഖിലും ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.യുവതിയെ കഴിഞ്ഞ ദിവസം മുതലാണ് കാണാതായത്.തുടര്‍ന്ന് ഭര്‍ത്താവ് കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആതിര അഖിലിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
സനലിന്റെ സുഹൃത്തായ ഇയാൾക്ക് ആതിര മുൻകൈയെടുത്താണ് സൂപ്പർമാർക്കറ്റിൽ ജോലി വാങ്ങിക്കൊടുത്തത്.പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു എന്നാണ് വിവരം.അഖിൽ ഇവരോട് പലപ്പോഴും കാശ് വാങ്ങിയതായും അത് തിരിച്ചു ചോദിച്ചതാണ് ഇപ്പോഴത്തെ കൊലയ്ക്ക് പിന്നിലെന്നുമാണ് സൂചന.






