Month: May 2023

  • Movie

    മോഹൻലാൽ നായകൻ, എസ്.എൻ സ്വാമിയുടെ രചന; ജോഷിയുടെ സൂപ്പർ ഹിറ്റ് സിനിമ ‘നാടുവാഴികൾ’ തീയേറ്ററിൽ എത്തിയിട്ട് ഇന്ന് 34 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എസ്.എൻ സ്വാമി-ജോഷി-മോഹൻലാൽ ടീമിന്റെ തകർപ്പൻ ഹിറ്റ് ‘നാടുവാഴികൾ’ എത്തിയിട്ട് 34 വർഷം. സെവൻ ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ക്രൈം ത്രില്ലർ ഡ്രാമ റിലീസായത് 1989 മെയ് 5 ന്. അച്ഛന്റെ ശത്രുക്കളാൽ ജീവിതം മാറിമറയുമ്പോൾ ആയുധം കൈയിലെടുക്കുന്ന നായകന്റെ കഥയാണ് ‘നാടുവാഴികൾ’. ഹോളിവുഡ് ചിത്രമായ ‘ഗോഡ്‌ഫാദറി’ന്റെ സ്വാധീനമുള്ള കഥയിൽ മോഹൻലാലിന്റെ അച്ഛനായി മധു, സഹോദരിയായി സിതാര, കാമുകിയായി രൂപിണി, ശത്രുക്കളായി ദേവൻ, മുരളി, ബാബു നമ്പൂതിരി എന്നിങ്ങനെയായിരുന്നു താരനിര. ബാംഗ്ളൂരിൽ വിദ്യാർത്ഥിയായ അർജുൻ (ലാൽ) അച്ഛന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് നാട്ടിലെത്തുന്നു. ജയിലിലായ അച്ഛന്റെ ബിസിനസ് ഏറ്റെടുത്തതോടെ, ബിസിനസ് രംഗത്തെ ശത്രുക്കൾ തുടർച്ചയായി കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നു. പലിശയ്ക്ക് വായ്‌പ വാങ്ങിയ പണപ്പെട്ടിയിൽ സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാനുള്ള ശത്രു ശ്രമവും മറികടക്കുന്നത് അടക്കം നായകന്റെ അതിജീവനശ്രമങ്ങളാണ് പിന്നെ. വില്ലനെ കൊല്ലാൻ നായകൻ ശവപ്പെട്ടിയിൽ വരുന്നതാണ് ക്ളൈമാക്‌സ്. ശ്യാം സംഗീതം പകർന്ന ഷിബു…

    Read More »
  • Kerala

    മൂന്നാറില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസില്‍ യുവതിക്ക് കുത്തേറ്റു;കുത്തിയ യുവാവും സ്വയം കഴുത്തറുത്തു 

    മലപ്പുറം:മൂന്നാറില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസില്‍ യുവതിക്ക് കുത്തേറ്റു.മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ് സംഭവം.  യുവതിയെ കുത്തിയ യുവാവും പിന്നീട് സ്വയം കുത്തി പരിക്കേല്‍പ്പിച്ചു. ഇരുവരെയും തിരൂരങ്ങാടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗൂഡല്ലൂര്‍ സ്വദേശികളാണ് യുവാവും യുവതിയും എന്നാണ് വിവരം. കെ സ്വിഫ്റ്റ് ബസിലാണ് സംഭവം.യുവതി അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്.മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയോട് നെഞ്ചില്‍ കുത്തുകയായിരുന്നു.പിന്നീട് പുറകോട്ട് പോയ യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. യുവതിയുടെ പരിക്ക് സാരമുള്ളതല്ല.അതേസമയം യുവാവിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

    Read More »
  • Kerala

    പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ട ബാംഗ്ലൂർ റൈഡർ;സമയവിവരങ്ങൾ അറിയാം

     ബാംഗ്ലൂർ-പത്തനംതിട്ട പത്തനംതിട്ട-ബാംഗ്ലൂർ AC സീറ്റർ (കോട്ടയം-തൃശ്ശൂർ-പാലക്കാട്-കോയമ്പത്തൂർ- സേലം-ഹൊസൂർ വഴി) 05.30PM പത്തനംതിട്ട 07.00PM കോട്ടയം 09.30PM തൃശ്ശൂർ 11.00PM പാലക്കാട് 12.35AM കോയമ്പത്തൂർ 03.15AM സേലം 05.50AM ഹൊസൂർ 07.00AM ബാംഗ്ലൂർ ബാംഗ്ലൂർ-പത്തനംതിട്ട AC സീറ്റർ (ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട് -തൃശ്ശൂർ-കോട്ടയം വഴി) 08.30PM ബാംഗ്ലൂർ 09.30PM ഹൊസൂർ 11.30PM സേലം 02.45AM കോയമ്പത്തൂർ 04.00AM പാലക്കാട് 05.30AM തൃശ്ശൂർ 08.30AM കോട്ടയം 10.15AM പത്തനംതിട്ട ഓൺലൈൻ ബുക്കിംഗ്: onlineksrtcswift.com & enteksrtc neo-oprs mobile app

    Read More »
  • NEWS

    കുവൈറ്റിൽ ഇനി ഡോ​ക്ട​റെ കാ​ണാ​ൻ ഓ​ൺ​ലൈ​ന്‍ ബു​ക്കി​ങ് വേണം;എങ്ങനെ ബുക്ക്‌ ചെയ്യാം? 

    കുവെെറ്റ് സിറ്റി: ഡോക്ടറെ കാണാൻ ഇനി ഓൺലൈന്‍ ബുക്കിങ് വേണം എന്ന നിബന്ധനയുമായി എത്തിയിരിക്കുകയാണ് കുവെെറ്റ് ആരോഗ്യ മന്ത്രാലയം.ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കര്യം അറിയിച്ചത്. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണുന്നതിന് വേണ്ടിയുള്ള അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആരോഗ്യ സേവനങ്ങൾ പൂർണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി ആണ് പുതിയ തീരുമാനം.ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ‘കുവൈറ്റ് ഹെൽത്ത് ക്യു-8’ ആപ്ലിക്കേഷൻ വഴിയോ രോഗികൾക്ക് ഡോക്ടറെ കാണാൻ വേണ്ടി ബുക്ക് ചെയ്യാം. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ രോഗികൾക്ക് രജിസട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. അപേക്ഷയിൽ രോഗിയുടെ വിവരങ്ങളും ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ നൽകണം. കോഓഡിനേഷൻ ടീം പിന്നീട് അപേക്ഷ അവലോകനം ചെയ്തു തീരുമാനം എടുക്കും. പിന്നീട് അപ്പോയിന്റ്മെന്റ് വിവരങ്ങൾ രോഗിയെ എസ്എംഎസായി അറിയിക്കും. അതിൽ പറഞ്ഞിരിക്കുന്ന സമയത്ത് ആശുപത്രിയിൽ ഡോക്ടറിനെ കാണാൻ വന്നാൽ മതിയാകും.

    Read More »
  • India

    നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കൊൽക്കത്ത നഗരം

    സമ്പന്നമായ ഭൂതകാലത്താൽ നിറഞ്ഞുനിൽക്കുന്ന പശ്ചിമ ബംഗാൾ സംസ്ഥാനം കലാകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ചരിത്രകാരൻമാർക്കും ഏറെ അനുയോജ്യമായ ഒരു സ്ഥലമാണ്.ഗംഭീരമായ കോട്ടകളും ക്ഷേത്രങ്ങളും കൊണ്ട് സമൃദ്ധമാണ് ഇവിടം.വടക്ക് ഹിമാലയത്തിന്റെ ശക്തമായ കരങ്ങളാൽ ആശ്ലേഷിക്കുകയും തെക്ക് കടൽ തഴുകുകയും ചെയ്യുന്ന ബംഗാൾ വ്യത്യസ്ത ഭാഷകളും മതങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും അനുഭവിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് എന്നുമൊരു  ആവേശകരമായ യാത്രയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട   കൊൽക്കത്ത നഗരം നൂറ്റാണ്ടുകളുടെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഹൗറ പാലത്തിലെ കാഴ്ചകള്‍ക്കും കാളിഘട്ടിലെ പൂജകള്‍ക്കും അപ്പുറം കൊല്‍ക്കത്തയ്ക്ക് മാത്രം നല്കുവാന്‍ കഴിയുന്ന ചില പ്രത്യേകാനുഭവങ്ങള്‍. കൊല്‍ക്കത്തയെന്നാല്‍ മിക്കപ്പോഴും ഹൗറാ പാലത്തിലും വിക്ടോറിയ മെമ്മോറിയലിലുമൊക്കെയായി കാഴ്ചകള്‍ കണ്ടുതീര്‍ക്കുകയാണ് സഞ്ചാരികള്‍ ചെയ്യുന്നത്. കടുംമഞ്ഞ നിറത്തില്‍ വിശ്രമമില്ലാതെ ഓടിത്തീരുന്ന ടാക്സികളും ദൈവങ്ങളു‌ടെ രൂപങ്ങള്‍ കല്ലിലും സിമന്‍റിലും തീര്‍ക്കുന്ന തെരുവുകളും മധുരപലഹാരങ്ങളുമെല്ലാം കൊല്‍ക്കത്തയുടെ പ്രത്യേകതകളാണ്. സുരക്ഷിതമായി യാത്ര ചെയ്യാം എന്നതു തന്നെയാണ് സഞ്ചാരികളെ ഈ നഗരത്തിലേക്ക്…

    Read More »
  • Kerala

    ഇന്ത്യയിൽ പ്രതിവർഷം മിന്നലേറ്റ് മരിക്കുന്നത് ഏകദേശം 2500 പേർ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

    കേരളത്തിൽ സമീപകാലങ്ങളിൽ മിന്നൽ മൂലമുളള നാശനഷ്ടങ്ങളും ജീവഹാനിയും വർധിച്ചു വരുന്നതായി റിപ്പോർട്ട്.മഴമേഘങ്ങളും ഭൂമിയും തമ്മിലുള്ള ദൃശ്യമായ വൈദ്യുതി ചാലകമാണ് മിന്നൽ.ചിലപ്പോൾ കിലോമീറ്ററുകൾ വരെ നീളുന്ന മിന്നൽ ചാലകവും കാണാറുണ്ട്. ഇടിമിന്നൽപോലെ മാരകമായ നാശനഷ്ടം വിതയ്ക്കാൻ കഴിവുള്ള നശീകരണ ശക്തികളെ മുൻകൂട്ടി നിർണയിച്ച് തടുക്കാനാകില്ല.അതിനാൽ വീടുകളിലും കെട്ടിടങ്ങളിലുമൊക്കെ മിന്നൽ രക്ഷാ ചാലകങ്ങൾ ഉപയോഗിക്കുന്നതും ഇടിമിന്നൽ ഉള്ള സമയങ്ങളിൽ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറുന്നതുമാണ് ഉചിതം.  അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഇടിമിന്നലിന്റെ ശക്തമായ കാന്തികവലയങ്ങൾ  ഭൂമിക്കടിയിലേക്ക് സുരക്ഷിതമായി കടത്തിവിട്ടാൽ (Earthing)ഒരുപരിധിവരെ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഇന്ത്യയിൽ ഓരോ വർഷവും ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്ന പ്രകൃതിദുരന്തമാണ് ഇടിമിന്നൽ.നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം പ്രതിവർഷം ഇന്ത്യയിൽ ഏകദേശം 2500 പേർ ഇടിമിന്നലേറ്റ്‌ മരിക്കുന്നുണ്ട്‌.രാജ്യത്ത്‌ പ്രകൃതിദുരന്തങ്ങളിൽ സംഭവിക്കുന്ന ആകെ മരണത്തിന്റെ 39 ശതമാനവും ഇടിമിന്നൽ മൂലമാണെന്നും പഠനങ്ങൾ പറയുന്നു‌. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതി, മിന്നൽ സാന്ദ്രത (lightning density) എന്നിവയ്‌ക്കു പുറമെ നഗരവൽക്കരണം, കെട്ടിടത്തിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങളും മിന്നലേറ്റുള്ള മരണങ്ങൾക്ക് വലിയ…

    Read More »
  • Health

    ശരീരത്തിൽ സോഡിയം കുറഞ്ഞാൽ സംഭവിക്കുന്നത്

    പ്രായമായവർ പലപ്പോഴും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നത് കണ്ടിട്ടില്ലേ…. എന്നാല്‍ അത് പ്രായമായതിന്റെയാണെന്ന് കരുതി വിട്ട് കളയാന്‍ വരട്ടെ, കാരണം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുമ്ബോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.ഇത് പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും സംഭവിക്കാവുന്ന അവസ്ഥയാണ്. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു മൂലകമാണ് സോഡിയം.ഇതിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്ന അവസ്ഥയെയാണ് ഹൈപ്പോനട്രീമിയ എന്ന് പറയുന്നത്.രക്തത്തിലെ സോഡിയത്തിന്റെ അളവ് 135mmol/ltr കുറഞ്ഞാല്‍ ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് കണക്കാക്കാം. ശരീരത്തില്‍ സോഡിയത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്ബോള്‍ അല്ലെങ്കില്‍ ഹൈപ്പോനട്രീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുമ്ബോള്‍ ശരീരം ചില ലക്ഷങ്ങള്‍ കാണിക്കുന്നുണ്ട്. തലവേദന, ഓക്കാനം, മയക്കം, ക്ഷീണം, വിശപ്പില്ലായ്മ, അമ്ബരപ്പ്, ആളെ തിരിച്ചറിയാന്‍ സാധിക്കാതെ വരിക, ശരീര വേദന എന്നിവയാണ് ഈ‌ ലക്ഷണങ്ങള്‍. മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം, പിച്ചുംപേയും പറയുന്നത്, എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവുന്നത് എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ ബോധം…

    Read More »
  • India

    8000 ക്ഷേത്രങ്ങൾ തകർത്തു; ടിപ്പു സുൽത്താന്റെ പേരിൽ കർണാടകയിൽ സിനിമ

    ബംഗളൂരു: കേരളത്തിൽ ഒരു സിനിമ ഉണ്ടാക്കിയ വിവാദം അവസാനിച്ചില്ലെന്നിരിക്കെ മറ്റൊരു വിവാദത്തിന് തിരി കൊളുത്തി കന്നഡ സിനിമാ ഇൻഡസ്ട്രി. ടിപ്പു സുൽത്താന്റെ പേരിലാണ് പുതിയ സിനിമ.രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്. കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പവന്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമായ ടിപ്പുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നതെന്നും ശ്രദ്ധേയം. ‘8000 അമ്ബലങ്ങളും 27 പള്ളികളും തകര്‍ക്കപ്പെട്ടു, 40 ലക്ഷം ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കള്‍ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്മണര്‍ തുടച്ചുനീക്കപ്പെട്ടു’… തുടങ്ങി മോഷൻ‍ പോസ്റ്ററില്‍ ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

    Read More »
  • India

    ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും അവസാനത്തെ സ്റ്റേഷൻ ഏതാണ് ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ 

    * ഭൂമിയോളം വളര്‍ന്ന റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയുടെ ട്രാക്കുകളുടെ മൊത്തം അളവെടുത്താല്‍ അഥിന് ഭൂമിയെ ഒന്നരവട്ടം ചുറ്റാനുള്ള നീളമുണ്ട്. * തിരൂര്‍ കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍ സ്ഥാപിക്കപ്പെട്ടത് തിരൂരിനും ബേപ്പൂരിനും ഇടയിലാണ്. ചരക്ക് ഗതാഗതം തന്നെയായിരുന്നു പ്രധാന ഉദ്ദേശ്യം. തിരൂര്‍-ബേപ്പൂര്‍ റെയില്‍പാതയുടെ നിര്‍മാണച്ചുമതല മദ്രാസ് റെയില്‍വേ കമ്പനിക്കായിരുന്നു. * കൊച്ചി പ്രവിശ്യയിലേക്ക് 1889ലാണ് കൊച്ചി പ്രവിശ്യയിലെ റെയില്‍വേയുടെ പണികള്‍ ആരംഭിച്ചത്. ഷൊറണൂര്‍ എറണാകുളം പാതയുടെ പണികള്‍ 1902ല്‍ പൂര്‍ത്തിയായി. * ചെങ്കോട്ട-പുനലൂര്‍ തിരൂവിതാംകൂറിലെ ആദ്യത്തെ റെയില്‍പാത പ്രശസ്തമായ ചെങ്കോട്ട-പുനലൂര്‍ പാതയാണ്. 1904 നവംബര്‍ 26നാണ് ഈ മീറ്റര്‍ ഗേജ് പാത കമീഷന്‍ ചെയ്തത്. * ഭാഗ്യചിഹ്നം ഇന്ത്യന്‍ റെയില്‍വേക്ക് ഒരു ഭാഗ്യചിഹ്നമുള്ളതായി അറിയാമോ? സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തിലുള്ള ഭോലു എന്ന ആനക്കുട്ടിയാണ് റെയില്‍വേയുടെ ഭാഗ്യചിഹ്നം. * രണ്ട് സംസ്ഥാനങ്ങള്‍ക്കിടയില്‍ നവാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ പണിതിരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിലായിട്ടാണ്. ഒരു പകുതി മഹാരാഷ്ട്രയിലും മറുപകുതി ഗുജറാത്തിലുമായി കിടക്കുന്നു. * മ്യൂസിയം ഏഷ്യയിലെ…

    Read More »
  • Kerala

    വന്ദേഭാരത് ട്രെയിനിന്റെ വേഗം കൂട്ടാനായി വേണാടിന്റെയും പാലരുവിയുടെയും സമയത്തിൽ മാറ്റം; നിഷേധിച്ച് ദക്ഷിണ റെയിൽവേ

    തിരുവനന്തപുരം:വന്ദേഭാരത് ട്രെയിനിന്റെ വേഗം വർധിപ്പിക്കാനായി വേണാട് എക്സ്പ്രസും പാലരുവി എക്സ്പ്രസും പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തി റെയിൽവേ.   പുലര്‍ച്ചെ 5.15 ന് തിരുവനന്തപുരത്ത് നിന്ന് എടുത്തിരുന്ന വേണാട് എക്സ്പ്രസ് വന്ദേഭാരതിനേക്കാള്‍ അഞ്ചുമിനിറ്റ് പിന്നിലാണ് ഇപ്പോള്‍ യാത്ര തുടങ്ങുന്നത്.കൊല്ലത്ത് നിന്ന് പുലര്‍ച്ചെ യാത്ര തുടരുന്ന പാലരുവി എക്സ്പ്രസും വന്ദേഭാരതിനായി 20 മിനിറ്റ്  വൈകിയാണ് ഓടുന്നത്.   മറ്റ് ട്രെയിനുകളുടെ സമയം ക്രമീകരിച്ചാണ് വന്ദേഭാരതിന്റെ യാത്രയെന്ന്  ‍ നേരത്തെ ആരോപണമുയർന്നിരുന്നു.എന്നാൽ വന്ദേഭാരത് ട്രെയിനുകൾ കൃത്യസമയത്താണ് സർവീസ് നടത്തുന്നതെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു.വന്ദേഭാരത് കൃത്യനിഷ്ടപാലിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരത്തും കാസര്‍കോ‍ടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്.ട്രയല്‍ റണ്ണിലെ സമയം സര്‍വീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും ദക്ഷിണ റെയില്‍വേ പറഞ്ഞു. എന്നാൽ വാസ്തവമിതല്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.വേണാട് എക്‌സ്പ്രസും  പാലരുവി എക്‌സ്പ്രസും  കണ്ണൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറും എറണാകുളം ഇന്റര്‍സിറ്റിയുമെല്ലാം ഏറെ നേരമാണ് വഴിയില്‍ കുരുങ്ങിക്കിടക്കുന്നത്.ഇതെല്ലാം വന്ദേഭാരതിനുവേണ്ടി മാത്രം.ഏറനാട് എക്‌സ്പ്രസിന്റെ കഥയും ഇതുതന്നെ.ദില്ലി തിരുവന്തപുരം കേരള എക്‌സ്പ്രസ് കഴിഞ്ഞ…

    Read More »
Back to top button
error: