Month: May 2023

  • Kerala

    മണപ്പുറം ഫിനാന്‍സിൽ ഇഡി റെയ്ഡ്;143 കോടി മരവിപ്പിച്ചു

    തൃശൂർ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. മണപ്പുറം അഗ്രോ ഫാംസിനു (മാഗ്രോ) വേണ്ടി പൊതുജനങ്ങളില്‍നിന്ന്‌ നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന.കമ്ബനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്.   അതേസമയം ‍നിക്ഷേപകരിൽ നിന്ന്‌ സമാഹരിച്ചതില്‍ 9.25 ലക്ഷം രൂപ ഒഴികെ മുഴുവന്‍തുകയും മടക്കിനല്‍കിയതായി കമ്ബനി അറിയിച്ചു.

    Read More »
  • Crime

    ചെരുപ്പുകട തുടങ്ങാന്‍ പണത്തിനായി കളിത്തോക്ക് കൊണ്ട് കവര്‍ച്ച; ഓട്ടത്തിനിടെ യുവാവ് കാലുളുക്കി വീണു

    കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ കയറി കളിത്തോക്കു ചൂണ്ടി യുവാവ് കവര്‍ച്ചയ്ക്കിറങ്ങിയത് ബിസിനസ് തുടങ്ങാന്‍ പണത്തിനായി. ചെരുപ്പുകട തുടങ്ങാനാവശ്യമായ പണത്തിനാണ് താന്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്നു പിടിയിലായ പേരട്ട സ്വദേശി കാരോട്ട് അബ്ദുല്‍ ഷുക്കൂര്‍ (26) പോലീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. പേരട്ടയില്‍ ചെരുപ്പുകട തുടങ്ങുന്നതിനായി മുറിക്ക് 50,000 ഡെപ്പോസിറ്റ് നല്‍കിയിരുന്നു. 1.2 ലക്ഷം കൂടി അടുത്ത ദിവസം വേണമെന്നും ഇതിനാണു കവര്‍ച്ച നടത്തിയതെന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. പേരട്ട ടൗണിലാണ് പട്ടാപ്പകല്‍ ഹെല്‍മെറ്റ് ധരിച്ചു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെത്തിയ യുവാവ് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മോഷ്ടാവിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പണവുമായി ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഓവുചാല്‍ ചാടിക്കടക്കുന്നതിനിടെ വീണു കാല്‍ ഉളുക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉളിക്കല്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരട്ട ടൗണില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയാ ഫിനാന്‍സിലാണ് വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കവര്‍ച്ച…

    Read More »
  • Local

    അഞ്ചല്‍ ബൈപാസ് യാഥാര്‍ത്ഥ്യമായി; മെയ് 17-ന് തുറന്നു കൊടുക്കും

    കൊല്ലം:അഞ്ചൽ നിവാസികളുടെ ഏറെനാളായുള്ള സ്വപ്നമായ ബൈപാസ് യാഥാര്‍ത്ഥ്യമായി.ആയൂർ അഞ്ചൽ റോഡും പുനലൂർ റോഡും ബന്ധിപ്പിച്ചാണ് ബൈപാസ്. 10 മീറ്റർ വീതിയിൽ റോഡും രണ്ട് മീറ്റർ വീതിയിൽ ഓടയും നടപ്പാതയും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് റോഡ് പൂര്ത്തീകരിച്ചിരിക്കുന്നത്. ബൈപാസ് 17ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കായി തുറന്നു നല്‍കും.   കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ബൈപാസിന്റെ നിര്‍മാണം.ആകെ ദൂരം 2.1 കിലോമീറ്ററാണ്.

    Read More »
  • India

    പവാര്‍ പോകരുത്; രാജി തള്ളി എന്‍സിപി യോഗം പ്രമേയം പാസാക്കി

    മുംബൈ: എന്‍.സി.പി. നേതൃസ്ഥാനത്ത് ശരത് പവാര്‍ തന്നെ തുടര്‍ന്നേക്കും. നേതൃസ്ഥാനത്ത് തുടരാന്‍ പവാറിനോട് അഭ്യര്‍ഥിച്ച് മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരത് പവാറിന്റെ രാജി കമ്മറ്റി തള്ളുകയും ചെയ്തു. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്ന പ്രമേയം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലാണ് എന്‍സിപി യോഗത്തില്‍ അവതരിപ്പിച്ചത്. എന്‍സിപി കോര്‍കമ്മിറ്റിയുടെ പ്രമേയം പവാര്‍ അംഗീകരിക്കുമോ എന്നതാണ് ശ്രദ്ധേയം. മകള്‍ സുപ്രിയ സുലെയോ സഹോദര പുത്രന്‍ അജിത് പവാറോ സീനിയര്‍ പവാറിന്റെ പിന്‍ഗാമിയായി വരുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. സുപ്രിയക്ക് ദേശീയ അധ്യക്ഷസ്ഥാനം നല്‍കുന്നതിനോടൊപ്പം അജിത് പവാറിന് മഹാരാഷ്ട്രയുടെ ചുമതലനല്‍കി സമവായം ഉണ്ടാക്കാനുള്ള നീക്കവും ശക്തമായിരുന്നു. എന്നാല്‍ അജിത്പവാറിനെ അനുനയിപ്പിക്കുക എന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. അജിത് പവാറും കൂട്ടരും ബി.ജെ.പി. പക്ഷത്തേക്ക് മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് പവാര്‍ പ്രഖ്യാപിച്ചത്.

    Read More »
  • Kerala

    ”പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ വന്നിട്ടില്ലേ? ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ചിട്ടില്ലേ?”

    കൊച്ചി: ‘ദ കേരള സ്റ്റോറി’ ചരിത്രപരമായ വസ്തുതകളല്ല, കഥ മാത്രമല്ലേയെന്ന് ഹൈക്കോടതി. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് കേരള സമൂഹത്തിന് എന്തു സംഭവിക്കാനാണെന്ന് ജസ്റ്റിസ് എന്‍ നഗരേഷും സോഫി തോമസും അടങ്ങിയ ബെഞ്ച് ചോദിച്ചു. കേരള സ്റ്റോറിക്ക് എതിരായ ഹര്‍ജികളുടെ വാദത്തിനിടെയാണ് ബെഞ്ചിന്റെ പരാമര്‍ശം. പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണത്. കേരള സമൂഹം മതേതരമാണെന്ന് കോടതി പറഞ്ഞു. ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്ന സിനിമ വന്നിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഒരാളും ഒന്നും പറഞ്ഞില്ല. ഹിന്ദിയിലും മലയാളത്തിലുമൊക്കെ ഇത്തരം സിനിമകള്‍ കണ്ടിട്ടില്ലേയെന്ന് കോടതി ചോദിച്ചു. ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായി എന്താണ് സിനിമയില്‍ ഉള്ളതെന്ന് ജസ്റ്റിസ് നഗരേഷ് ആരാഞ്ഞു. ട്രെയ്ലറില്‍ ഐഎസിന് എതിരായി ആണ് പരാമര്‍ശങ്ങള്‍. ഇസ്ലാമിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. ട്രെയ്ലര്‍ നവംബറില്‍ പുറത്തുവന്നതാണ്. ഇപ്പോഴാണോ കോടതിയെ സമീപിക്കുന്നതെന്നും ബെഞ്ച് ചോദിച്ചു. ചിത്രത്തില്‍ മുസ്ലിം സമുദായത്തെ…

    Read More »
  • Kerala

    നാലു ദിവസം കൊണ്ട് പിന്നിട്ടത് 40 കിലോമീറ്റര്‍; അരിക്കൊമ്പന്‍ കേരളത്തില്‍ തിരിച്ചെത്തി

    ഇടുക്കി: തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പന്‍ കേരളത്തിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച രാത്രിയോടെ ആന തമിഴ്‌നാട് ഭാഗത്തുനിന്നു കേരളത്തിലേക്ക് കടന്നു. കൊമ്പന്‍ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ കേരള, തമിഴ്‌നാട് വനം വകുപ്പുകള്‍ നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞമാസം 29 നാണ് ചിന്നക്കനാലിലും പരിസരപ്രദേശങ്ങളിലും പേടിസ്വപ്നമായിരുന്ന അരിക്കൊമ്പനെ പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ മേദകാനത്തിന് സമീപത്തെ സീനിയറോടയില്‍ തുറന്നുവിട്ടത്. നാലു ദിവസംകൊണ്ടു അരിക്കൊമ്പന്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോടു ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച അരിക്കൊമ്പനെ കണ്ടിരുന്നു. കൂടാതെ, തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിവരെ അരിക്കൊമ്പന്‍ എത്തിയിരുന്നു. ആന തമിഴ്‌നാട്ടിലെ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ മേഘമല റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം നീരിക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാത്രിയോടെ കേരളത്തിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കടന്നതായി വനം വകുപ്പിനു സിഗ്‌നല്‍ ലഭിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഇടതൂര്‍ന്ന വനമേഖല ആയതിനാല്‍…

    Read More »
  • Kerala

    ‘ദ കേരള സ്റ്റോറി’യെ പിന്തുണച്ച് ഹാദിയയുടെ പിതാവ്; പെണ്‍കുട്ടികളില്‍ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കും

    കോട്ടയം: ‘ദ കേരള സ്റ്റോറി’ പോലെയുള്ള സിനിമകള്‍ പെണ്‍കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് വിവാദ മതംമാറ്റക്കേസ് നായിക ഹാദിയ(അഖില)യുടെ പിതാവ് അശോകന്‍. ‘ദ കേരള സ്റ്റോറി’ സിനിമയെച്ചൊല്ലി വിവാദം കൊഴുക്കുമ്പോഴാണ് വൈക്കം ടിവിപുരം സ്വദേശിയായ അശോകന്‍ ചിത്രത്തെ പിന്തുണച്ച് രംഗത്തു വന്നിരിക്കുന്നത്. മതംമാറി വിവാഹം കഴിക്കാനുള്ള അവകാശം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ കോട്ടയ്ക്കലില്‍ ഹോമിയോ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ് ഹാദിയ. ഭര്‍ത്താവ് ഷഫിന്‍ ജഹാനുമായി ഹാദിയ പിരിഞ്ഞെന്നും എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയുടെ നിയന്ത്രണത്തിലാണ് മകളെന്നും പിതാവ് അശോകന്‍ പറഞ്ഞു. വിവാഹ മോചനത്തിന് മകള്‍ നോട്ടീസ് അയച്ചിരിക്കുകയണെന്നും അശോകന്‍ പറഞ്ഞു. ”സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു പിന്നാലെ തന്നെ ഷഫിന്‍ ഹാദിയയുമായി പിരിഞ്ഞു. 2018നു ശേഷം ഞാന്‍ അയാളെ കണ്ടിട്ടേയില്ല. മകളെ കാണാന്‍ ചെല്ലുമ്പോഴെല്ലാം സൈനബയും അവരുടെ ആളുകളും ചുറ്റുമുണ്ടാവും. അവളുമായി സ്വകാര്യമായി ഒന്നു സംസാരിക്കാന്‍ പോലും കഴിയില്ല. പോപ്പുലര്‍ ഫ്രണ്ട് നേതാക്കലുടെ…

    Read More »
  • Kerala

    ട്രാന്‍സ് ബോഡിബില്‍ഡര്‍ പ്രവീണ്‍നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

    തൃശ്ശൂര്‍: അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കും എതിരെ നടന്ന സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവാണ് പ്രവീണിന്റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ തമ്മില്‍ വേര്‍പിരിയുന്നു എന്ന രീതിയില്‍…

    Read More »
  • Crime

    സ്‌കൂട്ടറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം; മാനഭംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മാനഭംഗശ്രമത്തിന് അറസ്റ്റില്‍

    കൊച്ചി: മാനഭംഗക്കേസില്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചയാള്‍ വീണ്ടും വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി. ഞാറയ്ക്കല്‍ മണപ്പുറത്ത് വീട്ടില്‍ ആനന്ദന്‍ (42) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് പുതുവൈപ്പ് ഭാഗത്താണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സമീപം സ്‌കൂട്ടറിലെത്തിയ ഇയാള്‍ എല്‍.എന്‍.ജിയില്‍ ജോലിയൊഴിവുണ്ടെന്നും ഇപ്പോള്‍ത്തന്നെ ചെന്നാല്‍ വീട്ടമ്മയ്ക്കോ പരിചയത്തിലുള്ളവര്‍ക്കോ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞ് തന്ത്രപൂര്‍വം സ്‌കൂട്ടറില്‍ കയറ്റി പുതുവൈപ്പ് എല്‍.എന്‍.ജിക്കടുത്ത് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സംശയം തോന്നിയ വീട്ടമ്മ പലവട്ടം സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയില്‍ വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റു. മുന്‍പ് ഇതേ രീതിയിലുള്ള രണ്ടു കേസുകള്‍ ആനന്ദനെതിരേ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016-ല്‍ ബസ് കാത്തുനിന്ന 67 വയസ്സുള്ള സ്ത്രീയെ ആശുപത്രിയിലായിരുന്ന ഭര്‍ത്താവിന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കെന്നു പറഞ്ഞ് എച്ച്.എം.ടി. ക്വാര്‍ട്ടേഴ്‌സ് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തി. ഈ കേസില്‍…

    Read More »
  • NEWS

    കുവൈറ്റിൽ പ്രവാസിയായ മലയാളി സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു

    കുവൈത്ത് സിറ്റി : കുവൈത്ത് എൻ ബി റ്റി സി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിന്റെ മാനേജറായി ജോലി ചെയ്തു വരികയായിരുന്ന തിരുവല്ല തലവടി സ്വദേശി മാമ്മൂട്ടിൽ ലാജി ചെറിയാൻ (54 വയസ്സ്) സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. കമ്പനിയുടെ സൗദി പ്രൊജക്റ്റിൽ താൽക്കാലിക ചുമതലയുള്ള ചെറിയാൻ വെള്ളിയാഴ്ച്ച ലീവ് ആയതിനാൽ കുവൈത്തിലുള്ള കുടുംബത്തിന്റേടുത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നതിനിടയിൽ കഫ്ജിക്കടുത്ത് വച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഭാര്യ :  അനീറ്റ ലാജി കുവൈത്തിലെ കിപിക്സിൽ ജോലി ചെയ്യുന്നു. മക്കൾ : ജോവാൻ,ജസ്ലിൻ, ജയ്ഡൻ.

    Read More »
Back to top button
error: