Month: May 2023

  • Kerala

    താനൂരിലെ ബോട്ടപകടം; സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊല: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍

    മലപ്പുറം: താനൂരിലെ ബോട്ടപകടം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.അപകടത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് രാജിവയ്ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയില്‍ അല്ല താനൂര്‍ സംഭവത്തെ കാണേണ്ടത്. സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസികമായ ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്.യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങള്‍ നടത്തപ്പെടുന്നത്.അത്തരത്തില്‍ അനധികൃതമായി നടത്തിയ ഒരു ബോട്ട് സര്‍വീസാണ് ദുരന്തത്തില്‍ കലാശിച്ചത്.അപകടത്തിന്‍റെ ഉത്തരവാദികള്‍ ടൂറിസം വകുപ്പും മന്ത്രി പി.എ.മുഹമ്മദ് റിയാസുമാണ്- സുധാകരന്‍ വിമര്‍ശിച്ചു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും സ്വീകരിക്കണം.മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

    Read More »
  • Social Media

    ‘ക്ലിക്കായി’ മമ്മുക്കയുടെ സൂപ്പര്‍ ക്ലിക്ക്; കൈയടിച്ച് ആരാധകര്‍

    ഡ്രൈവിംഗ് പോലെ മമ്മൂട്ടിക്ക് ഹരമുള്ള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. മമ്മൂട്ടി പകര്‍ത്തിയ സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പല കാലങ്ങളിലായി ശ്രദ്ധ നേടിയിട്ടുണ്ട്. ഒപ്പം മമ്മൂട്ടി ക്ലിക്ക് ചെയ്യുന്നതിന്റെ പല ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സൗബിന്‍ ഷാഹിറിന്റെ മകന്‍ ഓര്‍ഹാന്റെ ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്. പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന കുട്ടിയുടെ ചിത്രമാണിത്. ഛായാഗ്രാഹകരുടെ ഭാഷയില്‍ ലൈഫ് ഉള്ള ഒരു ചിത്രം. സൗബിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്. ഓര്‍ഹാന്‍ ഭാഗ്യമുള്ള കുട്ടിയാണെന്നും മമ്മൂക്ക എടുത്ത ചിത്രമാണിതെന്നും ചിത്രത്തിനൊപ്പം സൗബിന്‍ കുറിച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ നായകനായ മമ്മൂട്ടിക്കൊപ്പം ഏറെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്.…

    Read More »
  • India

    ഇഎസ്ഐ ചികിത്സ ഇനി സ്വകാര്യ ആശുപത്രികളിൽ ലഭിക്കില്ല; കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

    ന്യൂഡൽഹി:ഇഎസ്‌ഐ കോര്‍പറേഷന്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത വിദഗ്ധ ചികിത്സയ്ക്ക് സ്വകാര്യആശുപത്രികളിലേക്ക് നിര്‍ദേശിക്കുന്നത് നിര്‍ത്തലാക്കി കേന്ദ്ര സർക്കാർ ഉത്തരവ്. ഇഎസ്‌ഐ ആശുപത്രികളില്‍നിന്ന് ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാത്രം രോഗികളെ നിര്‍ദേശിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ഇത് സംബന്ധിച്ച്  ഇഎസ്‌ഐസി മെഡിക്കല്‍ കമീഷണര്‍ രേഷ്മ വര്‍മ ഏപ്രില്‍ 29നാണ് ഉത്തരവിറക്കിയത്. ഇതോടെ ഇഎസ്‌ഐ കോര്‍പറേഷനുമായി കരാറുള്ള സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചികിത്സ ലഭ്യമാകുന്ന സൗകര്യം ഇല്ലാതാകും. ഇഎസ്‌ഐ നിയമത്തിലെ സെക്ഷന്‍ 59 ഉപവകുപ്പ് 2 പ്രകാരം ചികിത്സാ മാനദണ്ഡങ്ങളില്‍ പ്രധാന മാറ്റം വരുത്തുമ്ബോള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികള്‍ കൂടി അംഗങ്ങളായ ഇഎസ്‌ഐ കോര്‍പറേഷന്‍ ബോര്‍ഡിന്റെ അനുമതിയുണ്ടാകണം.ഇത് ലംഘിച്ചാണ് ഉത്തരവ്.ഇതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് ചികിത്സ നിഷേധിക്കപ്പെടുന്നത്.

    Read More »
  • India

    ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: നക്സല്‍ കമാന്‍ഡര്‍മാരായ ദമ്പതികളെ വധിച്ചു

    റായ്പുര്‍: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ട് നക്സലൈറ്റുകളെ വധിച്ചു. സുക്മയിലെ ഭേജി മേഖലയിലെ ദന്തേശ്പുരം വനമേഖലയില്‍ വെച്ചായിരുന്നു നക്സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. നക്സല്‍ കമാന്‍ഡര്‍ മഡ്കാം ഏറ, ഇയാളുടെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏറയുടെ തലയ്ക്ക് എട്ടു ലക്ഷവും, ഭാര്യയ്ക്ക് മൂന്നു ലക്ഷവും പോലീസ് വിലയിട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും ആയുധങ്ങളും നിരവധി സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് നക്സലുകള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സുക്മ പൊലീസ് സൂപ്രണ്ട് പറഞ്ഞു.    

    Read More »
  • Crime

    കോളജ് വിദ്യാര്‍ഥിനിക്കൊപ്പമുള്ള സ്വകാര്യദൃശ്യം പുറത്ത്; വയോധികന്‍ ജീവനൊടുക്കി

    ഗുവാഹാട്ടി: കോളജ് വിദ്യാര്‍ഥിനിക്കൊപ്പമുള്ള സ്വകാര്യവീഡിയോ സാമൂഹിക മാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിച്ചതിന് പിന്നാലെ 72 വയസുകാരനായ വയോധികന്‍ ജീവനൊടുക്കി. അസമിലെ ജോര്‍ഹട്ട് സ്വദേശിയാണ് വീഡിയോ പ്രചരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതികളായ കോളജ് വിദ്യാര്‍ഥിനി ദര്‍ശന ബരാലി(22) ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മറ്റു രണ്ടുയുവാക്കള്‍ യുവതിയുടെ സുഹൃത്തുക്കളാണെന്നും അശ്ലീലവീഡിയോ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു യുവതിയുടെ രീതിയെന്നും പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനൊടുക്കിയ വയോധികനെ കോളജ് വിദ്യാര്‍ഥിനിയായ ദര്‍ശന പ്രലോഭിപ്പിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയും സ്വകാര്യനിമിഷങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്തെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അവിവാഹിതനായ ഇയാളുമായി യുവതി നേരത്തെ പരിചയം സ്ഥാപിച്ചിരുന്നു. അടുത്തിടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും സ്വകാര്യനിമിഷങ്ങള്‍ യുവതി രഹസ്യമായി പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് പിന്നീട് അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്തത്. പിന്നാലെ സാമൂഹികമാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ…

    Read More »
  • India

    അതിഗംഭീര ഓഫറുകൾ;ആമസോണ്‍ സമ്മര്‍ സെയില്‍ അവസാനഘട്ടത്തിൽ

    80% വരെ ഓഫറുകളുമായി ആമസോണ്‍ സമ്മര്‍ സെയില്‍ അവസാനഘട്ടത്തിൽ.ഫാഷന്‍, ബ്യൂട്ടി പ്രൊഡക്ടുകള്‍ക്ക് 80% വരെ ഓഫറുകളുണ്ട്.സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 80% വരെ ഓഫറുകളും ഹെഡ്ഫോണുകള്‍ക്ക് 75% വരെ ഓഫറുകളുമുണ്ട്.പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സെയില്‍ ഓഫറുകളില്‍ ഫോണുകള്‍ തിരഞ്ഞെടുക്കാം.60% വരെ ഓഫറുകളില്‍ സ്മാര്‍ട്ട് ടിവികളും അപ്ലയന്‍സുകളും വാങ്ങാം. ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍, ഫിറ്റ്നസ് ഉത്പന്നങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. വിപണികളിലെ മികച്ച ഹെഡ്സെറ്റുകളിലൊന്നാണ് സോണി ഡബ്ല്യുഎച്ച്‌-1000എക്സ്‌എം4. ലൈറ്റ്വെയിറ്റ് ഡിസൈനും ഉപയോഗിക്കുമ്ബോള്‍ മികച്ച കംഫര്‍ട്ടും നല്‍കുന്ന വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്ഫോണാണിത്. ഓഡിയോ, കാള്‍ ക്വാളിറ്റികള്‍ ഗംഭീരമാണ്. ഡിജിറ്റല്‍ നോയ്സ് ക്യാന്‍സല്‍, വോയ്സ് അസിസ്റ്റന്റ്, സ്പീക്ക് ടു ചാറ്റ് എന്നിങ്ങനെ ഉപഭോക്താക്കളുടെ മനം കീഴടക്കുന്ന ഫീച്ചറുകളുണ്ട്. സോണി ഡബ്ല്യുഎച്ച്‌-1000എക്സ്‌എം3 യേക്കാള്‍ നല്ല പെര്‍ഫോമന്‍സാണ് എക്സ്‌എം4 ന്റേത്. ഹെഡ്ഫോണ്‍ ധരിച്ചിരിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ പ്രോക്സിമിറ്റി സെന്‍സറും രണ്ട് ആക്സിലറേഷന്‍ സെന്‍സറുമുണ്ട്. ക്വിക്ക് അറ്റന്‍ഷന്‍ മോഡ്,…

    Read More »
  • Kerala

    സഹോദരങ്ങളുടെ ഭാര്യമാരും എട്ട് കുട്ടികളും; ഒറ്റദിനത്തില്‍ കുന്നുമ്മല്‍ കുടുംബത്തില്‍ ഇല്ലാതായത് 11 പേര്‍

    മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചതിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് നാട്. പെരുന്നാള്‍ അവധിയോടനുബന്ധിച്ച് താനൂര്‍ കുന്നുമ്മല്‍ സൈതലവിയുടെ കുടുംബവീട്ടില്‍ ഒത്തുചേര്‍ന്നതായിരുന്നു ഇവര്‍. സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടില്‍ ഒത്തു ചേര്‍ന്നത്. കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് തൂവരല്‍ത്തീരത്തേക്ക് പോകാന്‍ തീരുമാനിച്ചത്. സൈതലവിയാണ് എല്ലാവരെയും കട്ടാങ്ങലില്‍ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്നു പറഞ്ഞിരുന്നു. വീട്ടില്‍ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ നിലവിളിയാണു കേട്ടത്. സംഭവസ്ഥലത്തേക്കു പാഞ്ഞെത്തിയെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാട് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന്‍ ജരീര്‍, കുന്നുമ്മല്‍ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്‌ന, സഫ്‌ന എന്നിവരാണ് മരിച്ചത്. പത്തു മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചു. ഇനി കുടുംബത്തില്‍ അവശേഷിക്കുന്നത് മാതാവും മൂന്ന് ആണ്‍മക്കളും…

    Read More »
  • Kerala

    മൂകാംബിക ക്ഷേത്രം;കൊട്ടാരക്കര-കൊല്ലൂര്‍ കെഎസ്‌ആര്‍ടിസി ബസ്

    മലയാളികൾ ഏറ്റവും കൂടുതൽ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.മലയാളികളെത്താത്ത ഒരു ദിവസം പോലും ഇവിടെയില്ലെന്നുതന്നെ പറയാം.വിശ്വസിച്ചു  പ്രാര്‍ത്ഥിക്കുന്നവരെ കൈവെടിയാത്ത കൊല്ലൂര്‍ മൂകാംബികയെ നേരിട്ട് തൊഴുത് പ്രാര്‍ത്ഥിക്കുന്നിടത്തോളം ഫലം വേറൊന്നിനുമില്ല. എന്നാല്‍ കൊല്ലൂരിലേക്കുള്ള യാത്ര അത്രയെളുപ്പമുള്ള ഒന്നല്ല. പൊതുവെ ട്രെയിനിനെയാണ് ഇവിടേക്ക് വരുന്നവര്‍ ആശ്രയിക്കുന്നതെങ്കിലും ട്രെയിനിനിറങ്ങി വീണ്ടും8 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യണമെന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് വരുവാന്‍ നേരിട്ടുള്ള ബസ് സര്‍വീസുകള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നു. കെഎസ്‌ആര്‍ടിസിയുടെ കൊട്ടാരക്കര- കൊല്ലൂര്‍ സ്വിഫ്റ്റ് ബസ് സര്‍വീസ് ഇത്തരത്തില്‍ മൂകാംബിക യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ പറ്റിയ ഒന്നാണ്. കൊട്ടാരക്കര-കൊല്ലൂര്‍ കെഎസ്‌ആര്‍ടിസി ബസ് കൊട്ടാരക്കരയില്‍ നിന്നു രാത്രി 8.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കൊല്ലൂരില്‍ എത്തിച്ചേരുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന ബസ് സര്‍വീസാണ് കൊട്ടാരക്കര-കൊല്ലൂര്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന്‍റേത്.   മടക്ക യാത്രയില്‍ കൊല്ലൂരില്‍ നിന്ന് രാത്രി 09.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 01.00…

    Read More »
  • Kerala

    ഇനി നാഗ്പൂർ ഓറഞ്ച് നമ്മുടെ വീട്ടിലും

    നല്ല മധുരമുള്ള ഓറഞ്ചാണ് നാഗ്പൂർ ഓറഞ്ച്.നമ്മുടെ കാലാവസ്ഥയിൽ നന്നായി കായ്ക്കുന്ന ഒന്നും.നല്ല വലിപ്പമുള്ള പഴങ്ങളാണ് നാഗ്പൂർ ഓറഞ്ചിന്റെ പ്രത്യേകത.മഹാരാഷ്ട്രയിലെ നാഗ്പുരിന് ‘ ഓറഞ്ച് സിറ്റി ‘എന്ന് പേര് വരാനുള്ള കാരണവും ഈ ഓറഞ്ച് തന്നെയാണ്.  60 സെന്റീമീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് ഓറഞ്ച് തൈകൾ നടാം.നടുമ്പോൾ മണ്ണിന്റെ മുകൾഭാഗത്ത് 250 ഗ്രാം എല്ലുപൊടിയോ റോക്ക് ഫോസ്ഫേറ്റോ  മൂന്നു മുതൽ അഞ്ച് കിലോഗ്രാം ചാണകം ഉണക്കിയതുമായി ചേർത്ത്  തൂവി കൊടുക്കാം..ഒരുവർഷം.1/2 മുതൽ ഒരു കിലോഗ്രാം വരെ നൈട്രജൻ വളം നൽകാം.ചെടി ആദ്യ രണ്ടു മാസങ്ങളിൽ ജൈവവളം മാത്രം നൽകി വളർത്താം മൂന്നു മാസങ്ങൾക്ക് ശേഷം ചെറിയതോതിൽ രാസവളം നൽകാം. മഴക്കാലത്തിനു മുമ്പ് ശാഖകളിൽ എല്ലാം ഒരുപോലെ സൂര്യപ്രകാശം എത്തിച്ചേരുന്നത് പോലെ ചെറിയ തോതിൽ മാത്രം പ്രൂണിങ് നൽകാം. ഇലകൾ അമിതമായി പ്രൂൺ ചെയ്യരുത്. വരണ്ട കാലാവസ്ഥയിൽ നന്നായി നനക്കാം.എന്നാൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല.മഴക്കാലത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. വേനൽക്കാലത്ത് പുത…

    Read More »
  • Kerala

    യാതൊരു കാരണവശാലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ ഉണ്ടാകരുത് ;സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിനെപ്പറ്റി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാല്‍ സ്മാര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം.ഒരു വര്‍ഷത്തേക്കാണ് ഈ കുറഞ്ഞ നിരക്ക്. ഇതിനുശേഷം അപേക്ഷിക്കുന്നവര്‍ 1200 രൂപ നല്‍കേണ്ടിവരും.തപാല്‍ വഴി വേണമെങ്കില്‍ അതിനുള്ള ചാര്‍ജ്(45) കൂടി കെട്ടിവയ്ക്കണം.അപേക്ഷ നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകള്‍ ലഭ്യമാകും.പരിവാഹന്‍ സൈറ്റിലൂടെയാണ് കാര്‍ഡ് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.കാര്‍ഡുകള്‍ മാറ്റാന്‍ ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച്‌ അപേക്ഷിക്കാം . പരിവാഹന്‍ വെബ്സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യമാണ്.ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ പേരുമാറ്റല്‍, ലൈസന്‍സിലെ ഒരു ക്ലാസ് ഒഴിവാക്കല്‍ (Surrender of COV), ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്രൈവിംഗ് ലൈസന്‍സിലെ ജനനത്തീയതി മാറ്റല്‍, ലൈസന്‍സിലെ ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സേവനങ്ങളാണ് ലഭിക്കുന്നത്. ഒരു അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ നിലവിലുള്ള അവസ്ഥ,…

    Read More »
Back to top button
error: