IndiaNEWS

ഇഎസ്ഐ ചികിത്സ ഇനി സ്വകാര്യ ആശുപത്രികളിൽ ലഭിക്കില്ല; കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡൽഹി:ഇഎസ്‌ഐ കോര്‍പറേഷന്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത വിദഗ്ധ ചികിത്സയ്ക്ക് സ്വകാര്യആശുപത്രികളിലേക്ക് നിര്‍ദേശിക്കുന്നത് നിര്‍ത്തലാക്കി കേന്ദ്ര സർക്കാർ ഉത്തരവ്.
ഇഎസ്‌ഐ ആശുപത്രികളില്‍നിന്ന് ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാത്രം രോഗികളെ നിര്‍ദേശിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ഇത് സംബന്ധിച്ച്  ഇഎസ്‌ഐസി മെഡിക്കല്‍ കമീഷണര്‍ രേഷ്മ വര്‍മ ഏപ്രില്‍ 29നാണ് ഉത്തരവിറക്കിയത്.
ഇതോടെ ഇഎസ്‌ഐ കോര്‍പറേഷനുമായി കരാറുള്ള സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചികിത്സ ലഭ്യമാകുന്ന സൗകര്യം ഇല്ലാതാകും.
ഇഎസ്‌ഐ നിയമത്തിലെ സെക്ഷന്‍ 59 ഉപവകുപ്പ് 2 പ്രകാരം ചികിത്സാ മാനദണ്ഡങ്ങളില്‍ പ്രധാന മാറ്റം വരുത്തുമ്ബോള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികള്‍ കൂടി അംഗങ്ങളായ ഇഎസ്‌ഐ കോര്‍പറേഷന്‍ ബോര്‍ഡിന്റെ അനുമതിയുണ്ടാകണം.ഇത് ലംഘിച്ചാണ് ഉത്തരവ്.ഇതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് ചികിത്സ നിഷേധിക്കപ്പെടുന്നത്.

Back to top button
error: