KeralaNEWS

താനൂരിലെ ബോട്ടപകടം; സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊല: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍

മലപ്പുറം: താനൂരിലെ ബോട്ടപകടം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.അപകടത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് രാജിവയ്ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയില്‍ അല്ല താനൂര്‍ സംഭവത്തെ കാണേണ്ടത്. സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസികമായ ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്.യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങള്‍ നടത്തപ്പെടുന്നത്.അത്തരത്തില്‍ അനധികൃതമായി നടത്തിയ ഒരു ബോട്ട് സര്‍വീസാണ് ദുരന്തത്തില്‍ കലാശിച്ചത്.അപകടത്തിന്‍റെ ഉത്തരവാദികള്‍ ടൂറിസം വകുപ്പും മന്ത്രി പി.എ.മുഹമ്മദ് റിയാസുമാണ്- സുധാകരന്‍ വിമര്‍ശിച്ചു.
സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും സ്വീകരിക്കണം.മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Back to top button
error: