KeralaNEWS

മൂകാംബിക ക്ഷേത്രം;കൊട്ടാരക്കര-കൊല്ലൂര്‍ കെഎസ്‌ആര്‍ടിസി ബസ്

ലയാളികൾ ഏറ്റവും കൂടുതൽ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.മലയാളികളെത്താത്ത ഒരു ദിവസം പോലും ഇവിടെയില്ലെന്നുതന്നെ പറയാം.വിശ്വസിച്ചു  പ്രാര്‍ത്ഥിക്കുന്നവരെ കൈവെടിയാത്ത കൊല്ലൂര്‍ മൂകാംബികയെ നേരിട്ട് തൊഴുത് പ്രാര്‍ത്ഥിക്കുന്നിടത്തോളം ഫലം വേറൊന്നിനുമില്ല.

എന്നാല്‍ കൊല്ലൂരിലേക്കുള്ള യാത്ര അത്രയെളുപ്പമുള്ള ഒന്നല്ല. പൊതുവെ ട്രെയിനിനെയാണ് ഇവിടേക്ക് വരുന്നവര്‍ ആശ്രയിക്കുന്നതെങ്കിലും ട്രെയിനിനിറങ്ങി വീണ്ടും8 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യണമെന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് വരുവാന്‍ നേരിട്ടുള്ള ബസ് സര്‍വീസുകള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നു. കെഎസ്‌ആര്‍ടിസിയുടെ കൊട്ടാരക്കര- കൊല്ലൂര്‍ സ്വിഫ്റ്റ് ബസ് സര്‍വീസ് ഇത്തരത്തില്‍ മൂകാംബിക യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ പറ്റിയ ഒന്നാണ്.

കൊട്ടാരക്കര-കൊല്ലൂര്‍ കെഎസ്‌ആര്‍ടിസി ബസ്

Signature-ad

കൊട്ടാരക്കരയില്‍ നിന്നു രാത്രി 8.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കൊല്ലൂരില്‍ എത്തിച്ചേരുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന ബസ് സര്‍വീസാണ് കൊട്ടാരക്കര-കൊല്ലൂര്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന്‍റേത്.

 

മടക്ക യാത്രയില്‍ കൊല്ലൂരില്‍ നിന്ന് രാത്രി 09.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 01.00 ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

 

കൊട്ടാരക്കര, അടൂര്‍ , ചെങ്ങന്നൂര്‍ , തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ , അങ്കമാലി , തൃശൂര്‍ , കോട്ടക്കല്‍ , കോഴിക്കോട് , കണ്ണൂര്‍ , പയ്യന്നൂര്‍ , കാഞ്ഞങ്ങാട് , കാസര്‍കോട് , മംഗലാപുരം , ഉഡുപ്പി , കൊല്ലൂര്‍ എന്നീ സ്റ്റോപ്പുകളാണ് ബസിനുള്ളത്. ആകെ 41 സീറ്റുകളാണ് ബസിനുള്ളത്. ഇതില്‍ 4 സീറ്റുകള്‍ സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്തിട്ടുള്ളവയാണ്. കൊട്ടാരക്കര- കൊല്ലൂര്‍ റൂട്ടില്‍ ഒരാള്‍ക്ക് 967 രൂപയാണ് ടിക്കറ്റ് നിരക്ക്.

Back to top button
error: