KeralaNEWS

മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റിൽ

ലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു.താഴെക്കോട് മേലേകാപ്പ് പറമ്ബ് സ്വദേശി പൂതൻകോടൻ വീട്ടില്‍ ഷബാന(37) നെയാണ് അറസ്റ്റിലായത്.
 ഈ കേസില്‍ നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആലിപ്പറമ്ബ് വട്ടപറമ്ബ് സോദേശി പീറാലി വീട്ടില്‍ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ആലിപ്പറമ്ബ് ബിടാത്തി പുലിക്കതടത്തില്‍ മുഹമ്മദ് കുട്ടി(65)യിൽ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനായിരുന്നു അറസ്റ്റ്.
യുവതി മുഹമ്മദ് കുട്ടിയെ മൊബൈല്‍ ഫോണിലൂടെ വിളിച്ച്‌ ബന്ധം സ്ഥാപിച്ച്‌ മാര്‍ച്ച്‌ 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും മറ്റ് രണ്ടു പേരും ചേർന്ന് തടഞ്ഞുവെച്ച്. ദൃശ്യങ്ങളും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു.മുഹമ്മദ് കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

Back to top button
error: