Month: May 2023

  • Kerala

    മൂന്ന് ഡിജിപിമാരും 9 എസ്.പിമാരും  വിരമിക്കുന്നു; പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി 

    തിരുവനന്തപുരം:മൂന്ന് ഡിജിപിമാരും 9 എസ്.പിമാരും നാളെ വിരമിക്കുന്നതോടെ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി വരും. ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണൻ, കേന്ദ്ര ഡെപ്യൂട്ടേഷനിലെ അരുണ്‍കുമാര്‍ സിൻഹ (എസ്.പി.ജി മേധാവി) എന്നിവരാണ് നാളെ വിരമിക്കുന്നത്. ഇതോടെ എ.ഡി.ജി.പിമാരായ നിതിൻ അഗര്‍വാള്‍ (സി.ആര്‍.പി.എഫ്), കെ. പദ്മകുമാര്‍ (പൊലീസ് ആസ്ഥാനം), ഷേഖ് ദര്‍വേഷ് സാഹിബ് (ക്രൈംബ്രാഞ്ച് മേധാവി) എന്നിവര്‍ക്ക് ഡി.ജി.പി റാങ്ക് ലഭിക്കും. ഐ.ജിമാരായ ജി. ലക്ഷ്മണ്‍, അശോക് യാദവ് എന്നിവര്‍ക്ക് എ.ഡി.ജി.പി പദവി ലഭിക്കും.ഫയര്‍ഫോഴ്സ്, ക്രൈംബ്രാഞ്ച്, എക്സൈസ്, ജയില്‍ എന്നിവിടങ്ങളില്‍ പുതിയ മേധാവിമാരും വരും. ഡി.ജി.പി അനില്‍കാന്ത് ജൂണ്‍ 30നാണ് വിരമിക്കുന്നത്.ഡിജിപിയെ നിയമിക്കാനുള്ള കേന്ദ്രപാനല്‍ തയ്യാറാക്കാനുള്ള ഉന്നതതല യോഗം ജൂണ്‍ ആദ്യവാരം ഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ ഡിജിപി അനില്‍കാന്തും ചീഫ്സെക്രട്ടറി വി.പി.ജോയിയും പങ്കെടുക്കും. പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള അന്തിമപാനലില്‍ 8 മുതിര്‍ന്ന ഐ.പി.എസുകാരാണുള്ളത്. സംസ്ഥാനത്തുള്ള അഞ്ച്, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഇതിലുണ്ട്. 30വര്‍ഷം സര്‍വീസുള്ള…

    Read More »
  • Kerala

    കെൽട്രോണിൽ പഠിക്കാൻ അവസരം

    കോട്ടയം: കെല്‍ട്രോണിൽ ആനിമേഷൻ ആൻഡ്് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഹാര്‍ഡ്വേര്‍ നെറ്റ് വര്‍ക്ക് മെയിന്റനൻസ് , പി.ജി.ഡി.സി.എ, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ്, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്ങ്, ഫയര്‍ ആൻഡ് സേഫ്റ്റി എന്നീ കോഴസുകളിലേക്കുള്ള ക്ലാസ്സുകള്‍ ജൂൺ ആദ്യം ആരംഭിക്കുന്നു. ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. എസ്.എസ് എൻ.സി,പ്ലസ് ടു, ഐ.ടി. എ, ഡിപ്ലോമ, ബി.ടെക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9605404811, 9747243668

    Read More »
  • Kerala

    മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

    പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കൊഴിഞ്ഞാമ്ബാറയിലുള്ള പെണ്‍കുട്ടികളുടെ ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കാം. ഡിഗ്രിയും ബി.എഡുമാണ്(അധിക യോഗ്യത അഭികാമ്യം) യോഗ്യത. അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരാകണം. തമിഴ് ഭാഷ നന്നായി കൈകാര്യം ചെയ്യണം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. പ്രവര്‍ത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630128.

    Read More »
  • Crime

    പെൺകുട്ടിയോടും അമ്മയോടും അവിഹിതബന്ധം; ഒടുവിൽ പെൺകുട്ടിയുടെ കൈകൊണ്ട് മരണം

    ഒരു പെൺകുട്ടിയുമായും അവളുടെ അമ്മയുമായും ഒരേ സമയം അവിഹിതബന്ധം തുടരുക.ഒടുവിൽ കണ്ടുപിടിക്കപ്പെട്ടപ്പോൾ പെൺകുട്ടി തന്നെ അയാളുടെ കൊലയാളിയായി മാറുക! സിനിമയേക്കാൾ വെല്ലുന്ന കഥയാണ് ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നും വരുന്നത്. 21 കാരനായ യുവാവിനെ കാമുകിമാരിൽ ഒരാൾ ക്രൂരമായി കൊല്ലുകയായിരുന്നു.  കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.ആപ്പ് ക്യാബ് ഡ്രൈവറായ അയൻ മൊണ്ടലിന്റെ(21) മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ മരിച്ച അയൻ മൊണ്ടലിന്റെ കാമുകിമാരായ മകളെയും അമ്മയേയും അവരുടെ രണ്ട് സഹായിമാരെയും ഉൾപ്പെടെ ആകെ നാലു പേരെ ഹരിദേവ്പൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ, മരിച്ചയാൾക്ക് പെൺകുട്ടിയുമായും അവളുടെ അമ്മയുമായും ഉണ്ടായിരുന്ന സമാന്തര ബന്ധമാണ് വൈരാഗ്യത്തിൽ കലാശിച്ചതെന്നും തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം മഗ്രഹട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയതെന്നും പോലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിരുന്നു. ആപ്പ് ക്യാബ് ഡ്രൈവറായ  മൊണ്ടലിന്റെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചത് യുവതിയായിരുന്നു. യുവാവ്…

    Read More »
  • India

    ഇന്ത്യയെ മാത്രമല്ല,പാക്കിസ്ഥാനെയും ഹിന്ദു രാഷ്ട്രമാക്കും: ബാഗേശ്വര്‍ ധാം തലവൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

    ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കുമെന്ന് ബാഗേശ്വര്‍ ധാം തലവനും വിവാദ പ്രഭാഷകനുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. സൂറത്തില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ശാസ്ത്രിയുടെ വെല്ലുവിളി. മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആളാണ് ശാസ്ത്രി.ശാസ്ത്രിയുടെ പരിപാടികള്‍ അവരുടെ സംസ്ഥാനത്ത് സംഘടിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് സമാനമായ സുരക്ഷ നല്‍കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
  • Feature

    പെൺകുട്ടികൾക്ക് ജീവിക്കാൻ വയ്യാത്ത നാടായോ കേരളം; പെൺകുട്ടികളുള്ള അച്ഛനമ്മമാർ വായിച്ചറിയാൻ

    പോസിറ്റീവായി ചിന്തിക്കാൻ, ഉറച്ച ആത്മവിശ്വാസം ഉള്ളവരായി വളരാൻ പെൺകുട്ടികളെ സഹായിക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമ മാത്രമല്ല, ഇന്നിന്റെ ആവശ്യവുമാണ്.സംസാരം, കാഴ്ചപ്പാട്, ചിന്തകൾ,പൊതുഇടങ്ങളിലെ ഇടപെടൽ… തുടങ്ങി എല്ലാം പൊസിറ്റീവായി അവളിൽ ചെറുപ്പത്തിലേ നിറയ്ക്കണം.നിനക്കിത് ആകും എന്ന് അവളെ ബോധ്യപ്പെടുത്തണം.അരുതാത്തത് കണ്ടാൽ നോ പറയാൻ അവളെ പ്രാപ്തയാക്കണം.   കേരളത്തിൽ പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് ഓരോദിവത്തേയും കണക്കുകൾ സൂചിപ്പിക്കുന്നത്.ദിവസവും ഒരു പീഡനക്കേസെങ്കിലും ഇല്ലാതെ പത്രങ്ങൾ പുറത്തിറങ്ങുന്നില്ലെന്നാണ് വാസ്തവം.രണ്ട് വയസ്സുകാരി മുതൽ തൊണ്ണൂറുകാരി വരെ പീഡിപ്പിക്കപ്പെടുന്നു.വാട്‌സ്ആപ്, ഫേസ്ബുക്ക് കെണികളിൽപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.പോക്‌സോ കേസുകളിൽ അടക്കം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് ക്രൈം രജിസ്റ്റർ ചെയ്തത് അനുസരിച്ച് 2021ൽ 16,418 അതിക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020ൽ ഇത് 12,659 അതിക്രമങ്ങൾ ആയിരുന്നു. ഈ വർഷം ഇതുവരെ 1,747 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സന്തം നാടെന്ന പേരിൽ ലോകത്തിന് മുന്നിൽ അഭിമാനം കൊള്ളുന്ന കേരളത്തിൽ സ്ത്രീകൾ പ്രത്യേകിച്ച്, പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ…

    Read More »
  • Feature

    ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യ പടിയിറങ്ങുന്നു

    കോട്ടയം പാലായിലെ സാധാരണ കുടുംബത്തിൽ നിന്ന് കഠിന പരിശ്രമത്തിലൂടെ പഠിച്ചുയർന്ന് ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യ പടിയിറങ്ങുന്നു. ഫയർഫോഴ്സ് മേധാവിയായ സന്ധ്യ ഇ മാസം 31 ന് വിരമിക്കും.മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. പോലീസിലും പൊതുജനങ്ങൾക്കിടയിലും ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് വിരമിക്കുന്നത്. ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയാണ് ബി.സന്ധ്യ.  1963 മെയ് 25ന് പാലാ മീനച്ചിൽ താലൂക്കിൽ ഭാരത ദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി ഒരു സാധാരണ കുടുംബത്തിൽ ജനനം. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടി. ഓസ്‌ട്രേലിയയിലെ വുളോംഗ്ഗോംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡി. നേടിയിട്ടുണ്ട്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ. ഇരുപത്തിയഞ്ചാം വയസ്സിലാണ് ബി.സന്ധ്യ ഐ.പി.എസ് നേടിയത്. ലോക രാജ്യങ്ങൾ…

    Read More »
  • Kerala

    അമിതവേഗത എൻജിൻ കപ്പാസിറ്റിയോടു കൂടിയ ബെെക്കുകളുടെ ഉപയോഗത്തിന് കേരളത്തിൽ നിയന്ത്രണം 

    തിരുവനന്തപുരം: കേരളത്തിന്റെ പരിസ്ഥിതിയ്ക്ക് അനുയോജ്യമല്ലാത്ത എൻജിൻ കപ്പാസിറ്റി കൂടിയ ബെെക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മനുഷ്യാവകാശ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെതാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോര്‍ട്ട് കമ്മിഷണറും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 30ന് തിരുവല്ലം ബെെപ്പാസില്‍ അമിതവേഗത്തിലെത്തിയ ബെെക്ക് ഇടിച്ച്‌ വഴിയാത്രക്കാരിയായ സന്ധ്യയും ബെെക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തില്‍ കമ്മിഷൻ പത്രവാര്‍ത്തകളുടെ അടിസ്ഥാത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.ബെെക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.   1,000 സി സി എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ ബെെക്കാണ് അപകടത്തില്‍ പെട്ടത്.ഇത്തരം ബെെക്കുകള്‍ക്ക് കേരളത്തിലെ റോഡുകള്‍ അനുയോജ്യമല്ലെന്ന് ട്രാൻസ്പോര്‍ട്ട് കമ്മീഷണറും അറിയിച്ചു.വാഹന റേസിംഗ് ഒഴിവാക്കാൻ പൊലീസ് പെട്രോളിംഗ് നടത്തണമെന്നും കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.   പൊതുമരാമത്ത് സെക്രട്ടറി. ട്രാൻസ്‌പോര്‍ട്ട് കമ്മിഷണര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ ജി ആൻഡ് കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഉത്തരവ് അയച്ചത്.

    Read More »
  • Kerala

    വീട്ടമ്മയെ പറ്റിച്ച് വീടും വസ്തുവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

    ചാരുംമൂട്: നിര്‍ധന കുടുംബത്തെ പറ്റിച്ച്‌ വീടും വസ്തുവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല ശരണ്‍ ഭവനത്തില്‍ ശരണ്‍ ബാബു (34) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം മേക്കും മുറിയില്‍ കൊച്ചുപുത്തൻ വിള സുനില്‍ ഭവനത്തില്‍ സുശീലയുടെ (49)വീടും വസ്തുവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സുശീലയുടെ ഭിന്നശേഷിക്കാരനായ മകൻ സുനിലുമായി സൗഹൃദം സ്ഥാപിച്ചാണ് താമരക്കുളത്തുള്ള എട്ട് സെന്റ് വസ്തുവും വീടും ഇയാള്‍ തട്ടിയെടുത്തത്. കൊട്ടിയത്തുള്ള ഒരു ബന്ധു വീട്ടില്‍ വച്ച്‌ പരിചയപ്പെട്ട ശരണ്‍ ബാബു സുനിലിന് ഓപ്പറേഷൻ വേണമെന്നും ആയതിന് സാമ്ബത്തികം ആവശ്യമാണെന്നും മനസ്സിലാക്കി. തുടര്‍ന്ന് പണം കണ്ടെത്തി തരാൻ സഹായിക്കാമെന്നേറ്റ ഇയാള്‍ താമരക്കുളത്ത് വീട്ടിലെത്തിയ ശേഷം എട്ട് സെന്റ് സ്ഥലവും വീടും ബാങ്കില്‍ ലോണ്‍ വെച്ചിട്ട് പണം എടുത്തു തരാമെന്ന് പറഞ്ഞു. സൗകര്യം ഉള്ളപ്പോള്‍ തിരിച്ചടച്ചാല്‍ മതിയെന്നും, തിരിച്ചടക്കുന്ന സമയം വീടും പുരയിടവും തിരികെ ലഭിക്കുമെന്നും ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണത്തിന് ആവശ്യമുള്ള നിരക്ഷരരായ…

    Read More »
  • India

    ഇന്ത്യൻ രൂപയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു-ഭൂട്ടാൻ

    ആഗോള കറന്‍സിയായി ഇന്ത്യന്‍ രൂപയെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും. എന്നാല്‍, അയല്‍ രാജ്യങ്ങള്‍ക്ക് പോലും വിശ്വാസമില്ലാതെ വന്നാല്‍ ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് എങ്ങനെ സാധിക്കും ? ചോദിക്കുന്നത് മറ്റാരുമല്ല,ദീ ഭൂട്ടാനീസ് പത്രത്തിന്റെ എഡിറ്റർ ടെന്‍സിംഗ് ലാംസാങ് ആണ്.ഇന്ത്യൻ രൂപയിലുള്ള വിശ്വാസം ഇന്ത്യക്കാർക്കില്ല,പിന്നല്ലേ രൂപ ആഗോള കറൻസിയാകുന്നത്- ടെന്‍സിംഗ് ലാംസാങ് പരിഹസിച്ചു. ഇന്ത്യൻ രൂപയിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടെന്ന് ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ഭൂട്ടാനും നേപ്പാളും.’ദക്ഷിണേഷ്യയിലെ ഡോളര്‍’ എന്നാണ് ഇന്ത്യന്‍ റുപ്പി ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്.നേപ്പാളിലും ഭൂട്ടാനിലുമൊക്കെ അവിടുത്തെ കറന്‍സി പോലെതന്നെ ഇന്ത്യന്‍ രൂപയും അവര്‍ ഉപയോഗിക്കുന്നുണ്ട്.നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.മാത്രമല്ല, നിരവധി ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നുമുണ്ട്. ഇവരെല്ലാം ഇന്ത്യന്‍ രൂപയാണ് ചെലവാക്കുന്നത്. ഈ രാജ്യങ്ങളിലെ ചെറിയ കടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ ഇന്ത്യന്‍ രൂപ സ്വീകരിക്കുകയും ചെയ്യുന്നു. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍…

    Read More »
Back to top button
error: