ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ ബജ്റംഗ്ദള്‍ കൺവീനർ അറസ്റ്റിലായി.ബജ്റംഗ്ദള്‍ മധ്യപ്രദേശ് പന്ന ജില്ല കണ്‍വീനര്‍ സുന്ദരം തിവാരിരിയേയാണ് 95 കിലോ കഞ്ചാവുമായി ആര്‍പിഎഫ് സംഘം പിടികൂടിയത്.ഇയാളുടെ കൂട്ടാളിയായ ജയ് ചൗരസ്യയും പിടിയിലായിട്ടുണ്ട്.
സത്ന ജില്ലയിലെ ഉഞ്ച്ഹെറ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.സാരനാഥ് എക്സ്പ്രസില്‍ യാത്രക്കാരായി എത്തിയ ഇവരുടെ ബാഗ് മറ്റ് യാത്രക്കാർക്കൊപ്പം പരിശോധിക്കുന്നതിനിടയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.തുടർന്ന് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എൻ.ഡി.പി.എസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് ആര്.പി.എഫ് ഉദ്യോഗസ്ഥൻ സഞ്ജയ് മിശ്ര പറഞ്ഞു.