വീട് പണി നടത്തണം, മക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യണം, കൊപ്ര ബിസിനസ് നന്നാക്കിയെടുക്കണം’, 2017 ല്‍ 10 കോടി രൂപ ഓണം ബംപര്‍ അടിച്ചതിന് തൊട്ട് പിന്നാലെ പരപ്പനങ്ങാടി ചുഴലിയിലെ മട്ടത്തറമ്മല്‍ മുസ്തഫ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.എന്നാല്‍ 6 വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിക്കാന്‍ വീടിന്‍റെ വാതിലും ജനലും വില്‍ക്കുകയാണ് ഇപ്പോള്‍ മുസ്തഫ.
കൊപ്ര കച്ചവടം സാമ്ബത്തികമായി തകര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു 2017 ലെ ഓണം ബംപര്‍ മുസ്തഫയെ തേടിയെത്തിയത്. 1000 രൂപയ്ക്കെടുത്ത നാല് ടിക്കറ്റില്‍ ഒന്നിനായിരുന്നു സമ്മാനം അടിച്ചത്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനമായിരുന്നു അന്ന്10 കോടി.എന്നാൽ ഈ പത്ത് കോടി കൊണ്ടൊന്നും മുസ്തഫയുടെ ഭാഗ്യം അവസാനിച്ചില്ല.പലപ്പോഴായി 25 ലക്ഷവും അഞ്ച് ലക്ഷവും ഒരു ലക്ഷവുമെല്ലാം മുസ്തഫയ്ക്ക് ലോട്ടറി അടിച്ചു. എന്നാല്‍ ഇത്രയും ലോട്ടറി അടിച്ചിട്ടും മുസ്തഫയുടെ ജീവിതത്തില്‍ മാത്രം ഭാഗ്യം സംഭവിച്ചില്ല. ഇന്നിപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വീട്ടിലെ സാധനങ്ങള്‍ പോലും വിറ്റ് ജീവിക്കുകയാണ് മുസ്തഫ.
“കിട്ടിയ പൈസയെല്ലാം ധൂർത്തടിച്ചോ.അതോ…?””
ചോദ്യം മുസ്തഫ കേട്ടില്ല.അയാൾ ദൂരെയെവിടേക്കോ നോക്കിയിരിക്കയായിരുന്നു.കണ്ണീർ വന്നുമൂടിയ ആ കണ്ണുകൾ കാഴ്ചകൾ ഒന്നും രേഖപ്പെടുത്തുന്നുമില്ലായിരുന് നു.
“10 കോടിക്ക് പിന്നാലെ എനിക്ക് 25 ലക്ഷത്തിന്റെയൊക്കെ ലോട്ടറി അടിച്ചിരുന്നു.അപ്പോള്‍ തനിക്കൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു.അതിന് ശേഷം അവര്‍ പോയി”. മുസ്തഫയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
വീട്ടിലെ ആറ് മുറിയിലും എസിയും വലിയ അലമാരയും നിറയെ ഫര്‍ണിച്ചറുകളുമൊക്കെ ഉണ്ടായിരുന്നുവെന്നും അതെല്ലാം പോയെന്നും കൈയ്യില്‍ പൈസ ഇല്ലാതായതോടെ അവയെല്ലാം വില്‍ക്കേണ്ടി വന്നുവെന്നും മുസ്തഫ പറയുന്നു.
കുടുംബവുമായുള്ള മുസ്തഫയുടെ പ്രശ്നം എന്താണെന്നോ അദ്ദേഹത്തിന് ഇത്രയും തുക നഷ്ടപ്പെടാൻ കാരണമെന്തെന്നോ അദ്ദേഹം പറഞ്ഞില്ല.
“ലോട്ടറി കിട്ടിയപ്പോള്‍ മക്കള്‍ക്കും മരുമക്കള്‍ക്കുമെല്ലാം ഞാൻ പണം കൊടുത്തു, മൊതലൊക്കെ അവര്‍ എടുത്തു”-മുസ്തഫ എഴുന്നേറ്റു, കൂടുതൽ ഒന്നും പറയാനില്ലെന്ന മട്ടിൽ