IndiaNEWS

അരിക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തേനി: തമിഴ്നാട്ടിലെ കമ്പത്ത് അരീക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു.അരിക്കൊമ്ബന്റെ ആക്രമണത്തിനിടെ പരിക്കേറ്റ പാല്‍രാജ് ആണ് മരിച്ചത്.

കമ്ബം സ്വദേശിയാണ്.അരിക്കൊമ്ബന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

 

Signature-ad

അരിക്കൊമ്ബന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അരിക്കൊമ്ബന്‍ തകര്‍ത്ത ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു പാല്‍രാജ്.

 

കഴിഞ്ഞദിവസം കമ്ബം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്ബന്‍ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് വരുത്തിയത്.നിരവധി വാഹനങ്ങളാണ് അരിക്കൊമ്ബന്‍ കുത്തിമറിച്ചിട്ടത്.

Back to top button
error: