കലാപത്തിനിടെ കുടുങ്ങിപ്പോയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എങ്ങനെയെങ്കിലും പുറത്തുകടക്കാന്‍ ശ്രമമാരംഭിച്ചതോടെയാണ് കമ്ബനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്.മെയ് നാലിനും ആറിനുമിടയിലായി 108 വിമാനങ്ങളാണ് ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് കൊൽക്കത്തയിലേക്ക് സര്‍വിസ് നടത്തിയത്.
നിലവില്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഒരു വിമാനത്തിലും ടിക്കറ്റില്ലെന്നാണ് കമ്ബനികള്‍ പറയുന്നത്. ചില വിമാനക്കമ്ബനികള്‍ അധിക സര്‍വിസ് നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിരക്കില്‍ യാതൊരു കുറവുമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഏജന്റുമാര്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡുകള്‍ക്കും റെയില്‍വേ സ്റ്റേഷനും സമാനമാണ് വിമാനത്താവളത്തിലെ അവസ്ഥ.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, മെയ് നാലിനും ആറിനുമിടയിലായി 108 വിമാനങ്ങളാണ് ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് നടത്തിയത്. വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, സാധാരണ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന കൗണ്ടറുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ഇംഫാലില്‍നിന്ന് നഗരത്തിലേക്ക് വരുന്ന വിമാനങ്ങളിലൊന്നും സീറ്റ് ഒഴിവില്ലെന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.