Month: May 2023
-
Health
വാൾനട്ട് പതിവായി കഴിക്കു… തലച്ചോറിന്റെ ആരോഗ്യം, ദഹനം, രക്തസമ്മർദ്ദം എന്നിവയ്ക്ക് ഉത്തമം
തലച്ചോറിന്റെ ആകൃതിയിലുള്ള ഡ്രൈ ഫ്രൂട്ട് ആയ വാൾനട്ട് പല ഗുണങ്ങൾക്കും പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിനും പേരുകേട്ടതാണ്. വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന സൂപ്പർഫുഡിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡേറ്റീവ് ഗുണങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി പഠനങ്ങൾ നടന്നു വരുന്നു. ധാരാളം പോഷകഗുണങ്ങൾ വാൾനടിൽ അടങ്ങിയിരിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം, ദഹനം, രക്തസമ്മർദ്ദം എന്നിവയ്ക്ക് സഹായിക്കും. eClinicalMedicine ജേണലിൽ പ്രസിദ്ധീകരിച്ച സ്പാനിഷ് ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുന്നത് വൈജ്ഞാനിക കഴിവുകൾ ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് കണ്ടെത്തി. ആൽഫ-ലിനോലെനിക് ആസിഡ്, സസ്യാധിഷ്ഠിത ഒമേഗ -3 ഫാറ്റി ആസിഡ്, പോളിഫെനോളിക് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്ട്, വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുന്ന രണ്ട് ഘടകങ്ങളായ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും ഫലപ്രദമായി കുറയ്ക്കും. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, ഓക്സിഡേറ്റീവ് സ്ട്രെസും ന്യൂറോ ഇൻഫ്ലമേഷനും പ്രായമാകൽ പ്രക്രിയയുടെ ഭാഗമാണ്. വാൾനട്ട് സപ്ലിമെന്റേഷന് അറിവ് മെച്ചപ്പെടുത്താനും വൈജ്ഞാനിക വൈകല്യം,…
Read More » -
Health
മുടി ‘സ്ട്രോംഗ്’ ആയി വളരുന്നതിന് പതിവായി കഴിക്കാൻ ഒരു സ്മൂത്തി- തയ്യാറാക്കുന്ന വിധം
ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ള പരാതികളിലൊന്നാണ് മുടി കൊഴിച്ചിലോ അല്ലെങ്കില്‍ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളോ എല്ലാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം അടക്കം നമ്മുടെ ജീവിതരീതികളെല്ലാം മെച്ചപ്പെടുത്താൻ സാധിച്ചാല്‍ തന്നെ ഒരു പരിധി വരെ മുടി സംരക്ഷിച്ചുനിര്‍ത്താൻ നമുക്ക് കഴിയും. ഡയറ്റ് അഥവാ ഭക്ഷണത്തിന് മുടിയുടെ കാര്യം വരുമ്പോള്‍ ഒരുപാട് പ്രാധാന്യമുണ്ട്. ആരോഗ്യകരമായ ഭക്ഷണം, അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലാം പതിവായി കഴിക്കുന്നത് മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കും. ഇത്തരത്തില്‍ മുടി ‘സ്ട്രോംഗ്’ ആയി വളരുന്നതിന് പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവിധയിനം വിത്തുകളുടെ പൊടിയുണ്ടാക്കി, ഇതുവച്ച് തയ്യാറാക്കാവുന്നൊരു സ്മൂത്തിയാണിത്. കറുത്ത കസകസ (ചിയ സീഡ്സ്), സൂര്യകാന്തി വിത്ത് (സണ്‍ഫ്ളവര്‍ സീഡ്സ്), ചണവിത്ത് ( ഫ്ലാക്സ് സീഡ്സ്), കരിഞ്ചീരകം (ബ്ലാക്ക് സീഡ്സ് ), മത്തൻ കുരു (പംപ്കിൻ സീഡ്സ്), മക്കാന (ഫോക്സ് നട്ട്സ്) , ഈന്തപ്പഴം, ബദാം എന്നിവയാണ് ഈ സ്മൂത്തിയുടെ ചേരുവകളായി…
Read More » -
Kerala
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്
കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്.കണ്ണൂർ വളപട്ടണത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.30 നായിരുന്നു സംഭവം. ആക്രമണത്തിൽ ട്രെയിനിന്‍റെ ബോഗിക്ക് കേടുപാടുണ്ടായി എന്നാണ് പ്രാഥമിക വിവരം.സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തുകയാണ്. ഒരാഴ്ച മുൻപ് മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തുവെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
Read More » -
India
വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മമത ബാനർജി, സിപിഎമ്മിനും കേരള സർക്കാരിനും വിമർശനം
കൊൽക്കത്ത: വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ല. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയതായി ബംഗാൾ സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് തീരുമാനം അറിയിച്ചത്. കേരള സ്റ്റോറി പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സിപിഎമ്മിനെയും കേരള സർക്കാരിനെയും വിമർശിക്കുകയും ചെയ്തു. ബി ജെ പിയെ വിമർശിക്കേണ്ട സി പി എമ്മും കേരള സർക്കാരും അവർക്കൊപ്പം പ്രവർത്തിക്കുകയാണ് എന്നാണ് ബംഗാൾ മുഖ്യമന്ത്രിയുടെ വിമർശനം. കശ്മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുന്നു എന്നും മമതാ ബാനർജി പറഞ്ഞു. അതേസമയം നേരത്തെ തമിഴ്നാട്ടിൽ ദ കേരള സ്റ്റോറിയുടെ പ്രദർശനവും നിലച്ചിരുന്നു. സിംഗിൾ സ്ക്രീൻ തിയറ്ററുകൾക്ക് പിന്നാലെ തമിഴ്നാട്ടിലെ മൾട്ടിപ്ലെക്സ് തിയറ്ററുകൾ കൂടി പ്രദർശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ദ കേരള സ്റ്റോറിയുടെ പ്രദർശനം സംസ്ഥാനത്ത് നിലച്ചത്. തമിഴ്നാട് മൾട്ടിപ്ലെക്സ് അസോസിയേഷൻ കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയത്. ക്രമസാധാന പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം…
Read More » -
LIFE
കറുപ്പ് ഗൗണിൽ, ടൈറ്റാനിക്കിലെ റോസ്… പിങ്ക് സാരിയിൽ പിങ്ക് റോസ്! ഹണി റോസിന്റെ ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. കറുപ്പ് ഗൗണിൽ കിടിലൻ ലുക്കിലാണ് ഹണി റോസ്. ഇൻസ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങൾ പങ്കുവച്ചത്. സ്ലീവ്‌ലെസ് ബോഡി കോൺ ഷോർട്ട് ഗൗണായിരുന്നു ഔട്ട്ഫിറ്റ്. ഒപ്പം ഒരു തൊപ്പിയും താരം ധരിച്ചിരുന്നു. അതിന് മാച്ച് ചെയ്യുന്ന ചുവന്ന ലോക്കറ്റോട് കൂടിയ മാലയും അതേ പാറ്റേണിൽ വരുന്ന വളയും മോതിരവും താരം അണിഞ്ഞു. നിരവധി പേരാണ് താരത്തിൻറെ പോസ്റ്റിന് ലൈക്കും കമൻറുകളും നൽകിയത്. ‘ഇത് ഹണി റോസല്ല, ടൈറ്റാനിക്കിലെ റോസാണ്’- എന്നാണ് ഒരാൾ കമൻറ് ചെയ്തത്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ 20 ലക്ഷം ആളുകളാണ്…
Read More » -
Kerala
താനൂർ ബോട്ട് അപകടം: മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു; 15 പേരും കുട്ടികൾ, അഞ്ച് പേർ സ്ത്രീകൾ, രണ്ട് പുരുഷന്മാരും മരിച്ചു
മലപ്പുറം: താനൂരിൽ അറ്റ്ലാന്റിക് ബോട്ട് മുങ്ങി മരിച്ച 22 പേരിൽ 15 പേരും കുട്ടികൾ. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരിൽ പെടുന്നു. മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്‌ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ നിന്നായി താനൂരിലെ ബോട്ട് സവാരിക്ക് എത്തിയതും അപകടത്തിൽ മരിച്ചതും. തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ് മരിച്ച 16 പേരും. പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്ന (18), സീനത്ത് (42), ജെൻസിയ (44), ജമീർ (10) എന്നിവർ ഒറു കുടുംബത്തിലെ…
Read More » -
LIFE
‘അരിക്കൊമ്പന്‍റെ’ ചിത്രീകരണം ഒക്ടോബറിൽ; പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയയിലും ഇടുക്കി ചിന്നക്കനാലിലും
ടൈറ്റിൽ പ്രഖ്യാപിച്ച സമയത്ത് തന്നെ പ്രേക്ഷകരിൽ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമാണ് അരിക്കൊമ്പൻ. സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയയുടെ വാക്കുകൾ ഇങ്ങനെ- “പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥകളും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക്…
Read More » -
LIFE
തിയറ്ററുകളിൽ തിരക്കൊഴിയാതെ പൊന്നിയില്‍ സെല്‍വന്‍ രണ്ടാം ഭാഗവും; ‘പിഎസ് 2’ 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്
ബിഗ് ബജറ്റ് ചിത്രങ്ങളുടെ സീക്വലുകൾ തെന്നിന്ത്യൻ സിനിമയിൽ ഇന്ന് പുതുമയല്ല. ബാഹുബലിയിൽ നിന്ന് ആരംക്ഭിച്ച വിജയകഥകൾ ഇപ്പോൾ പൊന്നിയിൽ സെൽവൻ 2 ൽ എത്തിനിൽക്കുന്നു. ഏപ്രിൽ 28 ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം 10 ദിവസം പൂർത്തിയാക്കി കഴിഞ്ഞു. വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിൻറെ രണ്ടാം ഭാഗം ആയതിനാൽത്തന്നെ വൻ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയ ചിത്രമായിരുന്നു പി എസ് 2. മികച്ച ഇനിഷ്യൽ നേടിയിരുന്ന ചിത്രത്തിൻറെ 10 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടുണ്ട്. തമിഴ്‍നാട്ടിൽ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചുകഴിഞ്ഞു പി എസ് 2. എന്നാൽ വിദേശ മാർക്കറ്റുകളിൽ നിന്ന് അതിലുമധികം നേടിയിട്ടുണ്ട് ചിത്രം. പ്രമുഖ ട്രാക്കർമാരായ ലെറ്റ്സ് സിനിമയുടെ കണക്ക് പ്രകാരം 118.60 കോടിയാണ് വിദേശ മാർക്കറ്റുകളിൽ നിന്നുള്ള ചിത്രത്തിന്റെ ആകെ നേട്ടം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ 10 ദിനങ്ങളിൽ ചിത്രം ആകെ നേടിയ ഗ്രോസ്…
Read More » -
Crime
പൊറുതിമുട്ടി ജനം, സഹികെട്ട് ഉദ്ദ്യോഗസ്ഥർ; പരാതി പ്രളയത്തെത്തുടർന്ന്, ഒടുവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: നിരവധി പരാതികൾ ഉയർന്നതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരോഗ്യവിഭാഗം വിജിലൻസ് സംഘം പരിശോധന നടത്തി. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിലും ചികിത്സ പിഴവിനെതിരെയും വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ഒരു വർഷത്തിനിടെ നിരവധി പിഴവുകളാണ് ആശുപത്രിയിൽ സംഭവിച്ചത് എന്ന് രോഗികൾ പറയുന്നു. കഴിഞ്ഞ ദിവസം പ്രസവത്തിന് ശേഷം ഇവിടെ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്ത യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. ഏപ്രിൽ 13 ന് പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവമാണ് ഒടുവിൽ പുറത്തുവന്ന വിവാദം. കരുംകുളം തറയടി തെക്കേക്കര വീട്ടിൽ സുജിത്തിൻറെ ഭാര്യ റജിലയാണ്(27) മരിച്ചത്. ഏപ്രിൽ 13 നാണ് മരണം. നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ അഞ്ചിന് റജിലയെ പ്രസവത്തിനായി കൊണ്ടുവന്നു. അടുത്ത ദിവസം പെൺകുഞ്ഞ് ജനിച്ചു. രക്തസ്രാവം നിലക്കാതായപ്പോൾ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ കയറ്റുമ്പോൾ രക്തം നൽകിയെങ്കിലും…
Read More » -
India
മക്കളെ യമണ്ടൻ പണി വരുന്നു…. 2027-ഓടെ രാജ്യത്തെ ഡീസലിൽ പ്രവർത്തിക്കുന്ന സകല നാലുചക്ര വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!
2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിന് എനർജി ട്രാൻസ്‍മിഷൻ പാനലിൻറെ ശുപാർശ. 2027-ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും പാനൽ ശുപാർശ ചെയ്‍തതതായി ദ ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ, 2070 ൽ മൊത്തം പൂജ്യം ലക്ഷ്യം കൈവരിക്കുന്നതിന് അതിന്റെ 40% വൈദ്യുതി പുനരുപയോഗിക്കാവുന്നവയിൽ നിന്ന് ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതേസമയംഎണ്ണ മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ പരിവർത്തന ഉപദേശക സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്നകാര്യം വ്യക്തമല്ല. 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും…
Read More »