KeralaNEWS

താനൂർ ദുരന്തം; തിരക്കൊഴിഞ്ഞ് കൊച്ചി വാട്ടർ മെട്രോ

കൊച്ചി: താനൂരിൽ ഉണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ് കൊച്ചി വാട്ടർ മെട്രോ.സാധാരണ വൻ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വാട്ടർ മെട്രോയിൽ യാത്ര ചെയ്യാനെത്തിയത് വിരലിലെണ്ണാവുന്നവർ ആയിരുന്നു.
വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് പന്ത്രണ്ടാം ദിവസമായ ഇന്നലെ വൈകുന്നേരം 5 മണി വരെ 1,06,528 ആളുകളാണ് യാത്ര ചെയ്തത്.എന്നാൽ ഇന്ന് രാവിലെ മുതൽ പൊതുവേ തിരക്ക് കുറവാണ് അനുഭവപ്പെട്ടത്.
അതേസമയം വാട്ടര്‍ മെട്രൊയില്‍ യാത്ര ചെയ്യാന്‍ ആശങ്കപ്പെടേണ്ടെന്ന് കെഎംആര്‍എല്‍ എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോട്ടിൽ യാത്രികരുടെ എണ്ണത്തിലും കര്‍ശനമായ നിയന്ത്രണമുണ്ട്.എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടര്‍ മെട്രോയിലെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാല്‍ പരിഹരിക്കാന്‍ കൊച്ചിന്‍ ഷിപ്യാര്‍ഡിലെ എന്‍ജിനിയര്‍മാരുണ്ട്.സുരക്ഷയുടെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ലോക് നാഥ് ബഹ്റ വിശദീകരിച്ചു.

 

നിലവിൽ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.

Back to top button
error: