Month: May 2023

  • Kerala

    കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം

    കോട്ടയം: മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം.പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായും താൽക്കാലിക ജീവനക്കാരിയുമായ നേഹാ ജോണിനാണ് മർദനമേറ്റത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.ചികിത്സയിൽ കഴിയുന്ന മറ്റൊരു രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

    Read More »
  • Crime

    ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കി

    മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് നീക്കി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് സർവ്വീസിൽ നിന്ന് നീക്കിയത്. വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എൻസിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്. ആഡംബര കപ്പലിൽ ലഹരി വസ്തുക്കളുമായി കണ്ടെത്തിയെന്ന ആരോപണത്തിലായിരുന്നു ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. എൻസിബിയുടെ മുംബൈ ഓഫീസിലെ സൂപ്രണ്ടായിരുന്നു വിശ്വ വിജയ് സിംഗ്. ആര്യൻ ഖാനെതിരായ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും വിശ്വ വിജയ് സിംഗ് ആയിരുന്നു. ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ എൻസിബി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നിലെ അഴിമതി ആരോപണങ്ങൾ അടക്കമുള്ളവ അന്വേഷിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സസ്പെൻഷനിൽ തന്നെ തുടരുകയായിരുന്ന വിശ്വ വിജയ് സിംഗിനെതിരെ 2019 മുതൽ…

    Read More »
  • Kerala

    ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു 

    തലശേരി: ട്രെയിനിൽ കയറുന്നതിനിടെ വീണ്‌  നഴ്സിന്റെ കാൽപാദം അറ്റു.പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ്‌ അറ്റുപോയത്‌. തലശേരി റയിൽവെ സ്‌റ്റേഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മുംബൈ–-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസിൽ കയറുന്നതിടെയാണ് അപകടമുണ്ടായത്.തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലാണ്‌ കാൽ കുടുങ്ങിയത്‌. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക്‌ പോകാനായി എത്തിയതായിരുന്നു.ഭർത്താവും മകളും ഒപ്പമുണ്ടായിരുന്നു.തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.

    Read More »
  • NEWS

    പ്രവാസികൾക്ക് തിരിച്ചടി; ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിൽ 70% സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശിപാർശ

    മനാമ: ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശുപാർശ. അധ്യാപകർക്ക് പുറമെ അഡ്‍മിനിസ്‍ട്രേഷൻ ഉൾപ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്ന ശുപാർശ കഴിഞ്ഞ ദിവസം പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ അക്കാദമിക വർഷം തന്നെ തീരുമാനം നടപ്പാക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. ബഹ്റൈൻ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ഭാഗികമായി തംകീൻ പദ്ധതി വഴി സർക്കാർ സഹായത്തോടെ വിതരണം ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെട്ടു. നഴ്‍സറികളിലെയും കെ.ജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശയെയും എംപിമാർ പിന്തുണച്ചു. ഇത്തരം അധ്യാപകർ നിലവിൽ 150 ബഹ്റൈനി ദിനാറിലും (32,000ൽ അധികം ഇന്ത്യൻ രൂപ) താഴ്‍ന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് എംപിമാർ ചൂണ്ടിക്കാട്ടിയത്. സെക്കണ്ടറി സ്‍കൂൾ യോഗ്യതയുള്ളവർക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 350 ദിനാറും ബിരുദ യോഗ്യതയുള്ളവർക്ക് 450 ദിനാറും മിനിമം ശമ്പളം നൽകണമെന്ന് നേരത്തെ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ശുപാർശകളും ഇനി…

    Read More »
  • Kerala

    ഡോ: വന്ദനയുടെ മരണം: ദാരുണമായ സംഭവം നടന്നിട്ട് സർക്കാരിനെതിരെ എങ്ങനെ വാർത്ത ഉണ്ടാക്കാമെന്നാണ് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും നോക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

    കോഴിക്കോട്: ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാൾ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചു. ഇത്ര മനുഷ്യത്വം ഇല്ലാത്ത കാര്യമാണോ ചെയ്യുന്നതെന്ന് ചോദിച്ച അദ്ദേഹം ദാരുണമായ സംഭവം നടന്നിട്ട് സർക്കാരിനെതിരെ എങ്ങനെ വാർത്ത ഉണ്ടാക്കാമെന്നാണ് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും നോക്കിയതെന്നും വിമർശിച്ചു. സംസ്ഥാനത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ജയിക്കാൻ പറ്റുന്ന ഒരു മണ്ഡലം പോലുമില്ല. മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കിൽ വയനാട് സീറ്റിൽ രാഹുൽ ഗാന്ധി ജയിക്കില്ലായിരുന്നു. തമിഴ്നാട്ടിൽ സിപിഎമ്മിനെ പോലെ തന്നെയാണ് കോൺഗ്രസും. രണ്ട് പാർട്ടികൾക്കും…

    Read More »
  • LIFE

    കേരളത്തിൽ മികച്ച വിജയം നേടികൊണ്ടിരിക്കുന്ന ‘2018’​ന്റെ ഹിന്ദി പതിപ്പ് റിലീസ് തീയതി

    തെന്നിന്ത്യൻ സിനിമകളിൽ പലതും പാൻ ഇന്ത്യൻ റിലീസുകളായി വലിയ സാമ്പത്തിക വിജയം നേടിയ സമീപകാല ചരിത്രത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു മലയാള സിനിമ. അതേസമയം ഒടിടി റിലീസുകളിലൂടെ ഭാഷയുടെ അതിർവരമ്പുകൾക്ക് അപ്പുറമുള്ള സ്വീകാര്യത മലയാള സിനിമ ഉണ്ടാക്കിയിട്ടുമുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നൽ മുരളി അടക്കമുള്ള ചിത്രങ്ങൾ വലിയ കൈയടിയാണ് അത്തരത്തിൽ നേടിയത്. ഇപ്പോഴിതാ കേരളത്തിൽ മികച്ച വിജയം നേടുന്ന ഒരു ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യൻ റിലീസിന് ഒരുങ്ങുകയാണ്. കേരളം നേരിട്ട പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പാണ് അണിയറയിൽ തിയറ്റർ റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിൻറെ പ്രൊമോഷൻറെ ഭാഗമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി, തൻവി റാം, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർ ഇന്നലെ മുംബൈയിൽ എത്തിയിരുന്നു. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച പ്രത്യേക സ്ക്രീനിംഗിനു ശേഷം നടന്ന സംവാദത്തിലാണ് ഹിന്ദി റിലീസിൻറെ കാര്യം അണിയറക്കാർ അറിയിച്ചത്. മെയ്…

    Read More »
  • Crime

    മാങ്കുളത്ത് വിദ്യാർഥിനിയെ പ്രണയം നടിച്ച് വഞ്ചിച്ചു, അശ്ലീല വീഡിയോ എടുത്ത് സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ചു; പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

    മാങ്കുളം: തൊഴിൽ തേടിയെത്തിയ സ്ഥലത്തെ പെൺകുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ എടുത്ത് സോഷ്യൽ മീഡയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിലായി. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പൊലീസ് സാഹസീകമായി പിടികൂടിയത്. 2018 ലാണ് മാങ്കുളത്ത് ഒഡീഷ സംസ്ഥാനത്തെ സിദ്ദാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബാലസോർ ജില്ലാ സ്വദേശിയായ രാജ്കുമാർ നായിക് ജോലി തേടി എത്തിയത്. ജോലിക്കിടെ ഇയാൾ സമീപത്തെ വിദ്യാർത്ഥിനിയുമായി അടുപ്പത്തിലായി. തുടർന്ന് ബലപ്രയോഗത്തിലൂടെയും പെൺകുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകൾ മൊബൈൽ കാമറയിൽ പകർത്തി. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പെൺകുട്ടി വഴങ്ങിയില്ല. ഇതനിടെ നാട്ടിലേക്ക് പോയ പ്രതി അവിടെ നിന്നും ഭീക്ഷണി തുടർന്നുകൊണ്ടിരുന്നു. കുറച്ചുദിവസം മുമ്പ് പെൺകുട്ടി ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരവും, ഐപിസി പ്രകാരവുമാണ് മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാറിൽ നിന്നും 3600ഓളം കിലോ…

    Read More »
  • LIFE

    വ്യത്യസ്തമായ ഹൊറർ ത്രില്ലര്‍ ചിത്ര വിചിത്രം ഒടിടിയില്‍; സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍

    പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു അച്ചു വിജയൻ സംവിധാനം ചെയ്ത വിചിത്രം. ഷൈൻ ടോം ചാക്കോ നായകനായ ചിത്രത്തിൻറെ തിയറ്റർ റിലീസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഹൊറർ ത്രില്ലർ ചിത്രമാണ് വിചിത്രം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയിയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിരിക്കുന്നു. സുരേഷ്…

    Read More »
  • Crime

    ഡോക്ടർ വന്ദന ദാസ് കൊലപാതകം: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

    ദില്ലി: ഡോക്ടർ വന്ദന ദാസ് കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. കൃത്യവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ കത്തയച്ചു. ദേശീയ വനിത കമ്മീഷൻ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെയാണ് കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ച പ്രതിയാണ് ഡ‍ോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. 11മുറിവുകളാണ് ഡോക്ടർ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. മൃതദേഹം മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. നാളെയാണ് സംസ്കാരം. The reported incident is unfortunate and appalling. @NCWIndia has taken cognizance of the matter. Chairperson @sharmarekha has written to DGP Kerala to conduct a fair and time bound investigation and to file an FIR under relevant provisions. https://t.co/s5wdyTeo3Z — NCW (@NCWIndia) May 10, 2023

    Read More »
  • Kerala

    ആലപ്പുഴ ദേശീയ പാതയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് ഒരുകോടി ആറ് ലക്ഷം നഷ്ടപരിഹാരം

    ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് പലിശയുൾപ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ചേർത്തല കൊക്കോതമംഗലം കൂവക്കൽവീട്ടിൽ ജോസഫൈൻ ജോസഫിന് ഇന്‍ഷ്വറൻസ് കമ്പനി ഒരുമാസത്തിനകം തുകനൽകാനാണ് ആലപ്പുഴ പ്രിൻസിപ്പൽ എംഎസിടി ജഡ്ജ് ജോഷിജോൺ ഉത്തരവിട്ടത്. 2017 മാർച്ച് 18 ന് ദേശീയപാതയിൽ അരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപം ജോസഫൈൻ ജോസഫ് ഓടിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഈ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഗർഭിണിയായിരുന്ന ജോസഫൈന്റ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു. സംസാരശേഷി നഷ്ടപെട്ട യുവതി ഇപ്പോഴും ചികിത്സയിലാണ്. ഹർജിക്കാരിക്കായി യു ആർ വിജയകുമാർ ഹാജരായി.

    Read More »
Back to top button
error: