Month: May 2023

  • Kerala

    ജൂൺ 5 മുതൽ ട്രാഫിക് നിയമലംഘനത്തിന് പിഴ ഈടാക്കാൻ തീരുമാനം

    തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകിയിരുന്നു. ​ഗതാ​ഗത മന്ത്രി വിളിച്ച യോ​ഗത്തിലാണ് തീരുമാനം.

    Read More »
  • Kerala

    ആശുപത്രികൾക്കും ആരോ​ഗ്യപ്രവ‍ർത്തക‍ർക്കും എതിരായ ആക്രമണങ്ങളിലെ ശിക്ഷകൾ ഇങ്ങനെയാണ്

    ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.ഈ നിയമം അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത്  ജാമ്യമില്ലാ കുറ്റമാണ്.ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും.കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.അതേപോലെ ഇത്തരം കേസുകളിൽ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടം. ആശുപത്രികൾക്കും ആരോ​ഗ്യപ്രവ‍ർത്തക‍ർക്കും എതിരായ ആക്രമണങ്ങളിലെ ശിക്ഷകൾ ഇങ്ങനെയാണ്   ആശുപത്രി പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാൽ ഐപിസി 353 പ്രകാരം 2 വർഷം തടവ് ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയാലോ,സംസാരിച്ചാലോ ഐപിസി 504 പ്രകാരം രണ്ട് വർഷം തടവ് ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയാൽ ഐപിസി 506 പ്രകാരം മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്താൽ  ഐപിസി 332,333 അനുസരിച്ച് മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം ആശുപത്രി വസ്തുവകകൾ നശിപ്പിച്ചാൽ ഐപിസി…

    Read More »
  • Business

    ഹോം ലോൺ പെട്ടന്ന് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ; യോഗ്യതയ്ക്ക് ഈ അഞ്ച് കാര്യങ്ങൾ മുഖ്യം

    രാജ്യത്തുടനീളമുള്ള വായ്പാദാതാക്കൾക്ക് ഓരോ വർഷവും ആയിരക്കണക്കിന് വായ്പാ അപേക്ഷകൾ ആണ് ലഭിക്കുന്നത്. ഭാവന വായ്പയുടെ കാര്യമെടുക്കുമ്പോൾ, ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പലപ്പോഴും വായ്പയെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ ഭവനവായ്പകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചതിനാൽ, കടം കൊടുക്കുന്നവരും സെലക്ടിവ് ആയെന്ന് പറയാം. നിരവധി മാനദണ്ഡങ്ങൾ കടം കൊടുക്കുമ്പോൾ മുന്നോട്ട് വെക്കുന്നു. ഈ യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രമേ ആവശ്യമുള്ള തുക വായ്പയായി ലഭിക്കൂ. ഭവനവായ്പയ്ക്കുള്ള യോഗ്യത ഉയർത്താൻ എന്താണ് ചെയ്യേണ്ടത്? ഹോം ലോൺ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം 1. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക ഹോം ലോൺ അപേക്ഷകൾ നിരസിക്കപ്പെടുന്നതിനുള്ള കൂടുതൽ കാണുന്ന കാരണങ്ങളിലൊന്ന് കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആണ്. കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ 300-നും 900-നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ്, അത് കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള അവരുടെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. വായ്പ നൽകുന്നവർക്ക് ക്രെഡിറ്റ് സ്‌കോർ നോക്കി പണം കടം കൊടുക്കുന്നതിലെ അപകടസാധ്യതയെക്കുറിച്ച് വിലയിരുത്താം. 2. കടം-വരുമാന അനുപാതം…

    Read More »
  • Kerala

    കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു

    തിരുവനന്തപുരം– സംസ്ഥാനത്തിന് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കാന്‍ റെയില്‍വെ തത്വത്തില്‍ തീരുമാനിച്ചു. ഇതിനുള്ള ശുപാര്‍ശ റെയില്‍വേ ഡിവിഷണല്‍ ഓഫിസില്‍ നിന്ന് മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കന്യാകുമാരിയില്‍ നിന്നോ നാഗര്‍കോവിലില്‍ നിന്നോ ബംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് ഓടിക്കാനാണ് ആലോചന.ബംഗളൂരുവിനാണ് മുന്‍ഗണനയെങ്കിലും ചെന്നൈയും പരിഗണനയിലുണ്ട്. കേരളത്തിലെ ആദ്യ വന്ദേഭാരതിന് ലഭിച്ച വ്യാപക സ്വീകരണമാണ് പെട്ടെന്നുതന്നെ രണ്ടാമതൊരെണ്ണം കൂടി അനുവദിക്കാൻ റയിൽവെയെ പ്രേരിപ്പിച്ചത്.2.7 കോടി രൂപയാണ് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ കേരളത്തിലെ ആദ്യ ആഴ്ചയിലെ വരുമാനം.

    Read More »
  • Business

    138 രൂപ പ്രതിദിനം നീക്കിവെച്ചാൽ 23 ലക്ഷം നേടാവുന്ന എൽഐസിയുടെ ബിമ രത്‌ന എന്ന ‘കിടിലോസ്കി’ പോളിസി

    സർക്കാർ പിന്തുണയുളളതും അല്ലാത്തതുമായി നിരവധി നിക്ഷേപദ്ധതികൾ ഇന്ന് നിലവിലുണ്ട്. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാൽ സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാണ് റിസ്‌ക് എടുക്കാൻ ആഗ്രഹമില്ലാത്തവർ താൽപര്യപ്പെടുക.സമൂഹത്തിലെ ഓരോ വിഭാഗം ആളുകൾക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ എൽഐസിയ്ക്ക് കീഴിലുണ്ട്. ദിവസം 138 രൂപ നീക്കിവെച്ച് കാലാവധിയിൽ 23 ലക്ഷം നേടിത്തരുന്നൊരു പോളിസിയാണ് എൽഐസി ബീമാരത്‌ന. നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസിയെക്കുറിച്ച് വിശദമായി അറിയാം. എൽഐസി ബിമ രത്‌ന വ്യക്തികൾക്ക് സമ്പാദ്യവും സാമ്പത്തിക സുരക്ഷയും നൽകുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ബീമാ രത്ന പ്ലാൻ. കോർപ്പറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ (ഐഎംഎഫ്), എൽഐസിയുടെ കോമൺ സർവീസ് സെന്ററുകൾ (സിഎസ്‌സി) എന്നിവയിലൂടെ ഈ പ്ലാൻ ലഭ്യമാണ്. പരിരക്ഷയും സമ്പാദ്യവും ഉറപ്പ് നൽകുന്ന ഒരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇൻഷുറൻസ്…

    Read More »
  • Kerala

    ഡോക്ടർ വന്ദനയുടെ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി; ആരോ​ഗ്യ മന്ത്രിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻവിമർശനം

    കൊല്ലം: ഡോക്ടർ വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ ‘പരിചയക്കുറവ്’ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റി. ഡോക്ടർ വന്ദനയുടെ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജിൻറെ പ്രൊഫൈൽ ചിത്രമാക്കുകയാണ് വീണ ജോർജ് ചെയ്തത്. ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ ലവ് സിംബലും കമൻറുകളും ചർച്ചയായി നിൽക്കെ ആണ് വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റമെന്നതും ശ്രദ്ധേയമാണ്. എന്നാൽ വീണയുടെ പ്രൊഫൈൽ പിക്ചർ മാറ്റത്തിന് താഴെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമൻറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നേരത്തെ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ ‘പരിചയക്കുറവ്’ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് സതീശൻ പറഞ്ഞത്. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.…

    Read More »
  • Crime

    ഡോ വന്ദന കൊലക്കേസ്: പ്രതി റിമാന്റിൽ; ഡോക്ടർമാരുടെ പണിമുടക്കും നാളെയും തുടരും

    കൊല്ലം: കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകിട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടൽ സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കൽ ഓഫീസേർസ് അസോസിയേഷനും വിമർശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അധ്യാപകൻ കൂടിയായ ജി സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായിരുന്നു കൊല്ലപ്പെട്ട…

    Read More »
  • Kerala

    ഡോ. വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; കണ്ണീരണിഞ്ഞ് കടുത്തുരുത്തി

    കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ മൃതദേഹം കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും. വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ചിറ്റയം ഗോപകുമാർ എന്നിവർ വീട്ടിലെത്തി. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എന്നിവരും വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളേജിലും പൊതുദർശനമുണ്ടായിരുന്നു. ഇവിടങ്ങളിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

    Read More »
  • Crime

    ഡോക്ടർ വന്ദനയുടെ ശരീരത്തിൽ 11 കുത്തുകളേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി

    കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മൃതദേഹം നാളെയാണ് സംസ്കരിക്കുക. കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

    Read More »
  • Kerala

    ഡോ. വന്ദന കൊലപാതകം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കും; നിലപാട് ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ

    തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിലപാട് ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം നാളെയും തുടരുമെന്ന് അറിയിച്ചു. ഒരു പടി കൂടെ കടന്ന് വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളിൽ സേവനം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി ഇന്ന് ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കുന്നതിനാണ് കെജിഎംഒഎയുടെ തീരുമാനം. ഡോക്ടർമാരുടെ ആവശ്യങ്ങളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി ചർച്ചയിൽ ഉറപ്പ് നൽകിയെങ്കിലും അത് പോരെന്ന നിലപാടിൽ ഡോക്ടർമാർ ഉറച്ചു നിൽക്കുകയായിരുന്നു. കെജിഎംഒഎ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക. സിസിടിവി ഉൾപ്പടെ സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തി, പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ  സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുക. ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക. അത്യാഹിത…

    Read More »
Back to top button
error: