Month: May 2023

  • Movie

    സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ നാളെ ആരംഭിക്കും, മിഥുൻ മാനുവൽ തോമസ് തിരക്കഥ; അരുൺ വർമ്മ സംവിധാനം

    സിനിമ സുരേഷ് ഗോപിയും – ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡൻ ‘ മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി പ്രശസ്തനാണ്. ‘കടുവ’ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന പ്രചുരപ്രചാരം നേടിയ ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പയിലെ ഒരു പ്രമോ സോംങ് എന്നിവ ഷൂട്ടു ചെയ്തതും അരുൺ വർമ്മയാണ്. തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങി ച്ചെല്ലുന്നത്. നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിൻ്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ…

    Read More »
  • Movie

    സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ രണ്ടു ചിത്രങ്ങൾ, ‘സന്ദർഭം’, ‘പിരിയില്ല നാം’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 39 വർഷം

    സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ     ഒരേ ദിവസം ഒരേ സംവിധായകന്റെ രണ്ട് ചിത്രങ്ങൾ റിലീസ് എന്ന അപൂർവത മാത്രമല്ല ജോഷിയുടെ ക്രെഡിറ്റ്. രണ്ട് ചിത്രങ്ങൾക്കും ഒരേ പ്രമേയം കൂടിയാണ്; ദാമ്പത്യത്തിലെ തെറ്റിദ്ധാരണ. 1984 മെയ് 11ന് പ്രദർശനത്തിനെത്തിയ ജോഷിയുടെ ‘സന്ദർഭം’, ‘പിരിയില്ല നാം’ എന്നീ ചിത്രങ്ങളിൽ, മുൻപ് സന്തോഷത്തിൽ ജീവിക്കുകയും പിന്നീട് തെറ്റിദ്ധാരണയുടെ പേരിൽ വേർപിരിയുകയും ചെയ്യുന്ന ദമ്പതികളെ കാണാം. പരസ്‌പരം ഉള്ള് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ ദാസത്യ പ്രശ്നമായി  കലാശിച്ചത്. ഭർത്താവിന് (നസീർ) മറ്റൊരു സ്ത്രീയിൽ കുട്ടിയുണ്ടെന്ന ഏഷണിക്കാരന്റെ (ജോസ്പ്രകാശ്) അപവാദം മൂലം ബന്ധം ഉലഞ്ഞ ലക്ഷ്‌മിയാണ് (ലക്ഷ്‌മി) ‘പിരിയില്ല നാം’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിൻ ഹനീഫയുടെ കഥ. ആലപ്പി ഷെറീഫിന്റെ തിരക്കഥ. പൂവച്ചൽ ഖാദർ-കെവി മഹാദേവൻ ടീമിന്റെ ഹൃദ്യമായ പാട്ടുകൾ. മക്കൾ (ശ്രീനാഥ്, രോഹിണി) വലുതാകുന്നത് വരെ ലക്ഷ്‌മിയോടൊപ്പമാണ്. നസീറിന്റെ കൂടെ മറ്റൊരു വീട്ടിൽ മകനായി ശങ്കറുണ്ട്. നസീറിന്റെ…

    Read More »
  • Kerala

    വരുന്നു, ഷൊർണൂർ-കോയമ്പത്തൂർ റൂട്ടിൽ നാലുവരി റെയിൽപ്പാത

    പാലക്കാട്: ഷൊർണൂർ- കോയമ്പത്തൂർ റെയില്‍വേ ലൈനില്‍ മൂന്നാം പാതയും നാലാം പാതയും ഒരുക്കുന്നതിന് മുന്നോടിയായി പാതയുടെ ലൊക്കേഷന്‍ സര്‍വേ നടപടികള്‍ റെയില്‍വെ ആരംഭിച്ചു. ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ 96 കി.മീറ്റര്‍ ലൈനില്‍ ലൊക്കേഷന്‍ സര്‍വ്വെ ആരംഭിക്കാന്‍ 1.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.നിലവിലെ ഇരട്ടപ്പാതയില്‍ മൂന്നാം പാതയും നാലാം പാതയും നിര്‍മിച്ച്‌ ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ ലൈന്‍  വിപുലീകരിക്കുകയാണ് ലക്ഷ്യം. ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പാതകളുടെ വിപുലീകരണം റെയിൽവേ ഊർജ്ജിതമാക്കി വരികയാണ്.ഒപ്പം വന്ദേഭാരത് മാതൃകയിലുള്ള ട്രെയിനുകളാണ് ഇനി പാതകളിൽ കുതിക്കുക എന്നതുകൂടി കണക്കിലെടുത്താണ് റെയിൽവേ പാതകളുടെ വിപുലീകരണത്തിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.

    Read More »
  • Kerala

    കുട്ടികളെ ചെറുപ്പത്തിൽ തന്നെ ആയോധന കലകൾ അഭ്യസിപ്പിക്കണം; ഇനിയും വന്ദനദാസുമാർ കേരളത്തിൽ ഉണ്ടാവരുത്

    ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല.കേരളത്തിൽ സ്ത്രീകൾക്കു നേരെയും കുട്ടികൾക്കു നേരെയും വർധിച്ചുവരുന്ന ആക്രമണങ്ങളുടെ തുടർച്ച തന്നെയാണിത്. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ല ഭക്ഷണം നൽകും, ഏറ്റവും നല്ല വിദ്യാഭ്യാസവും ഏറ്റവും നല്ല വസ്ത്രങ്ങളും നൽകും.എന്നാൽ പിടിച്ചു പറിക്കാരന്റെയോ ,ക്രമിനലുകളുടെയോ  മുന്നിൽ അകപെട്ടുപോയാൽ പിടിച്ചു നിൽക്കാനുള്ള ആത്മബലമോ, കായിക പരിശീലനമോ നൽകുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിക്കാറുമില്ല. ഡോ.വന്ദന ദാസിന്റെ കൊലപാതകസമയത്ത് വിളിപ്പുറത്തുതന്നെ പോലീസുണ്ട്.എന്നിട്ടും അവർ കൊലചെയ്യപ്പെട്ടുു.ഈ കുട്ടി സ്വയരക്ഷാ പരിശീലനം നേടിയിരുന്നെങ്കിൽ ആ കുടുംബത്തിന്റെ  വലിയ സ്വപ്നങ്ങൾ ഇങ്ങനെ തകരില്ലായിരുന്നുു.പെണ്ണായ ഞാൻ വിറക്കുന്നില്ല ,  ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ എന്നു ചോദിച്ച ഉണ്ണിയാർച്ചയുടെ നാടാണ് കേരളം.ഇതൊക്കെ കഥയായി മാത്രം നിൽക്കുന്നു..ഒന്നു മാത്രം മനസിലാക്കാം.ആയോധനകല പഠിച്ചിരുന്നെങ്കിൽ ആ കുട്ടിക്ക് ഇത്തരത്തിൽ ഒരു ഗതി ഉണ്ടാകുമായിരുന്നില്ല.   കേരളത്തിൽ കുട്ടികൾക്കു നേരെയും പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെയും വർധിച്ചുവരുന്ന ആക്രമണ സാഹചര്യത്തിൽ അവരെ ആയോധനകലകൾ പോലെയുള്ളവ പരിശീലിപ്പിക്കുന്ന കാര്യത്തിൽ സമഗ്രമായ ഒരു ചർച്ച നടത്തേണ്ടത് ഇന്നിന്റെ…

    Read More »
  • Kerala

    വനിതാ ഡോക്ടറുടെ കൊലപാതകം; ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഐ എംഎ

    തിരുവനന്തപുരം:കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഐ എംഎ ഭാരവാഹികള്‍ അറിയിച്ചു. സർക്കാർ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെയും കൂടെയുള്ളവരെയും ആക്രമിക്കുക എന്ന സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്.ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളാക്കി നിയമനിര്‍മാണം നടത്തണം എന്നുള്ള ഐഎംഎയുടെ ആവശ്യം നിരാകരിക്കുന്നതാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത്തരം സാഹചര്യത്തില്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുകയില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിച്ചുകൊണ്ട് പ്രശ്‌നത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതാണ് ഇവ വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രധാന കാരണം. ശക്തമായ നിയമനിര്‍മാണത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സർക്കാരിന്റെയും തൊഴിലുടമകളുടെയും ബാധ്യതയാണ്. ഭാവി സമരപരിപാടികള്‍ കേന്ദ്രകമിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ച്‌ നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ വി സുരേഷ്, സെക്രടറി ഡോ. രാജ്‌മോഹന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ സുല്‍ഫികര്‍ അലി എന്നിവര്‍ അറിയിച്ചു. അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍…

    Read More »
  • Food

    മാങ്ങ കൊണ്ട് അടിപൊളി ബർഫി ഉണ്ടാക്കാം

    ഇത് മാമ്പഴക്കാലം.ഇതാ പഴുത്ത മാങ്ങ കൊണ്ട് ഒരു അടിപൊളി ബർഫി ഉണ്ടാക്കുന്ന വിധം ആവശ്യമുള്ളവ :- 1) മാങ്ങ –  പഴുത്തത്  3 എണ്ണം – ചെത്തി മിക്സിയിൽ അടിച്ചു എടുത്തു വെക്കുക 2) പശുവിൻ പാൽ 1/2 ലിറ്റർ 3 ) പഞ്ചസാര 1/2 കപ്പ് 4) മിൽക്ക് പൌഡർ 50 ഗ്രാം (ഡയറി വൈറ്റ്നർ വേണ്ട) – Amul – NIDO – നല്ലത് ) 5) ഡെസിക്കേറ്റഡ് കോക്കനട്ട് — (വലിയ തേങ്ങയുടെ പകുതി) (നന്നായി വരണ്ട തേങ്ങ ചിരകി മിക്സിലിട്ട് ഒന്ന് ക്രഷ് ചെയ്തതിനു ശേഷം ചെറുതായി വറുത്ത് ചൂടാക്കുക. ഇതിൽ ജലാംശം ഇല്ലാതാവുന്നതുവരെ മാത്രം മതി – അല്ലെങ്കിൽ അസ്സൽ കൊപ്ര മിക്സിയിലിട്ട് പൊടിച്ചാലും മതി – ഇതാണ് ഡെസിക്കേറ്റഡ് കോക്കനട്ട് ) 6) ഏലക്കായ് ഒന്നോ രണ്ടോ എടുത്ത് പൊടിച്ചത് 7) അണ്ടിപരിപ്പ്, ബദാം, പിസ്റ്റ – ഇവ ആവശ്യമുള്ള അളവിൽ മാത്രമെടുത്ത് വറുത്ത് നുറുക്കി എടുക്കുക 8) പശുവിൻ…

    Read More »
  • Kerala

    എങ്ങുമെത്താതെ കൊല്ലം-ദിണ്ടിഗൽ, ഭരണിക്കാവ്-മുണ്ടക്കയം പാതകൾ

    പത്തനംതിട്ട: പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ  കൊല്ലം-ദിണ്ടിഗല്‍ (183), ഭരണിക്കാവ്-മുണ്ടക്കയം (183 എ) ദേശീയ പാതകൾ. കൊല്ലത്തു നിന്നു തുടങ്ങി അഞ്ചാലുമൂട്, കുണ്ടറ, ഭരണിക്കാവ്, ചാരുമൂട്, കൊല്ലക്കടവ് വഴി ചെങ്ങന്നൂരിലെത്തി അവിടെ നിന്ന് എംസി റോ‍ഡിലൂടെ കോട്ടയം വരെയും പിന്നീട് കെകെ റോഡ് വഴി കുമളിയെത്തി കമ്ബം, തേനി വഴി ദിണ്ടിഗല്‍ വരെ എത്തുന്നതാണ് ദേശീയപാത 183. എന്‍എച്ച്‌ 66ല്‍ ചവറ ടൈറ്റാനിയം ജംക്‌ഷനില്‍ നിന്നു തിരിഞ്ഞു ശാസ്താംകോട്ട, ഭരണിക്കാവ്, അടൂര്‍, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, മണ്ണാറകുളഞ്ഞി, വടശേരിക്കര, പ്ലാപ്പള്ളി വഴി വണ്ടിപ്പെരിയാറില്‍ ദേശീയപാത 183ല്‍ ചേരുന്നതാണു 183എ.   2018-ൽ പ്രഖ്യാപിച്ച പദ്ധതികളാണിത്.രണ്ടു പദ്ധതികളുടേയും അലൈൻമെന്റ് അംഗീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാനുള്ള ചെലവിൽ  25 ശതമാനം  പങ്കിടാമെന്നു സമ്മതം അറിയിച്ചിട്ടുള്ള പദ്ധതികളുടെ കൂട്ടത്തിൽ എൻഎച്ച് 183 ഉണ്ടെങ്കിലും എൻഎച്ച് 183 എ ഉൾപ്പെടുന്നില്ല.ഈ പാതയുടെ നി‍ർമാണ ചെലവു പൂർണമായും കേന്ദ്രം ഏറ്റെടുക്കുമോയെന്നതിന് ഇനിയും വ്യക്തതയില്ല.കൊല്ലത്തെ ഇടുക്കിയുമായി നേരിട്ട്…

    Read More »
  • India

    വാൽപ്പാറ- മലയാളികളുടെ എന്നത്തേയും പ്രിയപ്പെട്ട സ്ഥലം

    വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും മലയാളികളാണ്.അതെ, മലയാളികളുടെ യാത്രകളിൽ ഒരു പ്രധാന സ്പോട്ട് ആയി മാറിയിരിക്കുന്നു വാൽപ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്.കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് വാൽപ്പാറയിലേക്കുള്ള ദൂരം.കേരളത്തിൽ നിന്നും സഞ്ചാരികൾക്ക് പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. 1 പാലക്കാട്– പൊള്ളാച്ചി – ആളിയാർ വഴി വാൽപ്പാറ, 2. ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ – വാൽപ്പാറ, 3. മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി വാൽപ്പാറ. ഈ പറഞ്ഞവയിൽ ഏറ്റവും കൂടുതലാളുകൾ തിരഞ്ഞെടുക്കുന്നതും മനോഹരവുമായ റൂട്ട് ആണ് ചാലക്കുടി – മലക്കപ്പാറ വഴിയുള്ളത്.ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി, വാഴച്ചാൽ വഴിയാണ് ഇവിടേക്ക് പോകുന്നത്. വാഴച്ചാൽ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചാൽ പിന്നെ ഘോരവനപ്രദേശം തുടങ്ങുകയായി.പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര അതിമനോഹരവും അതുപോലെ…

    Read More »
  • NEWS

    വൈദ്യുതി ബില്‍ കുറക്കാന്‍ ചില ടിപ്സുകൾ

    വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം. പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള്‍ എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്. എന്നാല്‍ അത് തെറ്റായ രീതിയാണ് കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്‍ക്കുമ്പോള്‍ സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം. വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ ആ പതിവൊന്ന് തിരുത്തി…

    Read More »
  • Kerala

    സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതി; തുടിച്ചത് 5805 കുഞ്ഞുഹൃദയങ്ങൾ

    തിരുവനന്തപുരം: ‍സര്ക്കാരിന്‍റെ ‘ഹൃദ്യം’ പദ്ധതിയിലൂടെ ഇതുവരെ ഹൃദയശസ്ത്രക്രിയ നടത്തിയത് 5805 കുട്ടികള്‍ക്ക്.ഈ വര്‍ഷം മാത്രം 354 ശസ്ത്രക്രിയ നടത്തി.ഒരു വയസില്‍ താഴെയുള്ള 109 കുട്ടികളും ഇതില്‍പെടും. പദ്ധതിയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 17,256 കുട്ടികളില്‍ 10,818 കുട്ടികളും ഒരു വയസില്‍ താഴെയുള്ളവരാണ്.ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതല്‍ തുടര്‍ചികിത്സകള്‍ പദ്ധതിവഴി സൗജന്യമാണ്. നവജാത ശിശു മുതല്‍ 18 വയസ് വയെയുള്ള കുട്ടികള്‍ക്കാണ് ഹൃദ്യം പദ്ധതി.പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയശസ്ത്രക്രിയയും പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവിലാണ് നടക്കുക.

    Read More »
Back to top button
error: