KeralaNEWS

ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു 

തലശേരി: ട്രെയിനിൽ കയറുന്നതിനിടെ വീണ്‌  നഴ്സിന്റെ കാൽപാദം അറ്റു.പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ്‌ അറ്റുപോയത്‌.
തലശേരി റയിൽവെ സ്‌റ്റേഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മുംബൈ–-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസിൽ കയറുന്നതിടെയാണ് അപകടമുണ്ടായത്.തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലാണ്‌ കാൽ കുടുങ്ങിയത്‌.
ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക്‌ പോകാനായി എത്തിയതായിരുന്നു.ഭർത്താവും മകളും ഒപ്പമുണ്ടായിരുന്നു.തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.

Back to top button
error: