Month: May 2023
-
India
പ്ലസ് ടു പരീക്ഷാ ഫലം; തെലങ്കാനയില്‍ ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്:തെലങ്കാനയിൽ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു.ഇതിൽ മൂന്നു പെൺകുട്ടികളും ഉൾപ്പെടും. മരിച്ചവരില്‍ അഞ്ചുപേര്‍ ഹൈദരാബാദിലും ഒരാള്‍ നിസാമാബാദിലുമുള്ളതാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ലോകത്താകെ പല കാരണങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം പ്രതിവർഷം എട്ടു ലക്ഷത്തോളമാണ്.അതിൽ തന്നെ 17 ശതമാനം ഇന്ത്യയിലാണെന്ന് കണക്കുകൾ പറയുന്നു. ഉയർന്ന മാനസിക ആരോഗ്യത്തിലൂടെയും ചിന്താ ശേഷിയിലൂടെയും പ്രതിസന്ധികളെ മറികടന്ന് ജീവിതം പൂർണ്ണ അർത്ഥത്തിൽ സഫലീകരിക്കാൻ നമുക്ക് കഴിയണം. എന്തു കാരണമുണ്ടെങ്കിലും ആത്മഹത്യ ഒരു പരിഹാരമല്ലെന്ന ചിന്ത സമൂഹത്തിൽ ഉണ്ടാകണം. സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യം ഉണ്ടാവുകയാണ് വേണ്ടത്. ജീവിതത്തിന്റെ ഒരു ദുർബലനിമിഷത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ പെട്ടന്ന് എടുക്കുന്ന തീരുമാനത്തിന്റെ പരിണിത ഫലമാണ് പലപ്പോഴും ആത്മഹത്യ.ഒരു വ്യക്തി, താന്‍ മുമ്പ് സമാനമായ സാഹചര്യങ്ങളെ അതിജീവിച്ചത് എങ്ങനെയെന്നും അന്ന് എന്തെല്ലാം സ്വയംസഹായക പ്രവര്‍ത്തികളാണ് തന്നെ സഹായിച്ചതെന്നും ബോധപൂര്‍വം ചിന്തിക്കാന്‍ തുടങ്ങിയാല്‍ ആത്മഹത്യാ ചിന്തകള്‍…
Read More » -
NEWS
ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്തി ദിനാര്‍ ഒന്നാമത്
കുവൈത്ത് സിറ്റി:ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തി കുവൈത്തി ദിനാര്‍. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്തി ദിനാര്‍ ഒന്നാമതെത്തിയത്. യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറന്‍സിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു യുഎസ് ഡോളര്‍ 0.31 കുവൈത്ത് ദിനാറിന് തുല്യമാണ്.അടുത്ത കാലത്ത് ഡോളര്‍ ശക്തിയാര്‍ജിച്ച് ലോകത്തിലെ മിക്ക കറന്‍സികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്.
Read More » -
India
അണ്ണാമലൈക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍
ചെന്നൈ:ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 14ന് ഡി.എം.കെക്കെതിരെയും സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെയും അഴിമതി ആരോപണങ്ങളുന്നയിച്ച് ‘ഡി.എം.കെ ഫയലുകള്‍’ എന്ന പേരില്‍ അണ്ണാമലൈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ അണ്ണാമലൈ പുറത്തു വിട്ട ഫയലുകള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിൻ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ സ്പോർട്സ് മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും എംപിയായ കനിമൊഴിയും അണ്ണാമലൈ ക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
Read More » -
Kerala
ഡിവൈഎഫ്‌ഐയുടെ ചടങ്ങിൽ കെ മുരളീധരനും പി കെ കുഞ്ഞാലിക്കുട്ടിയും
കൊച്ചി: ഡിവൈഎഫ്‌ഐയുടെ മുഖമാസിക ‘യുവധാര’ യുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കെ. മുരളീധരന്‍ എംപിയും പി.കെ.കുഞ്ഞാലിക്കുട്ടിയും. മെയ്12 മുതല്‍ 14 വരെ ഫോര്‍ട്ട് കൊച്ചിയില്‍ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഇരുവരും ഡിവൈഎഫ്‌ഐ വേദിയിലെത്തുക. ‘ഇന്ത്യന്‍ ജനാധിപത്യം പ്രതീക്ഷകള്‍, ആശങ്കകള്‍’ എന്ന വിഷയത്തില്‍ 14ന് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ മുരളീധരനും കുഞ്ഞാലിക്കുട്ടിയും പ്രസംഗിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും.
Read More » -
Kerala
അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവിനെ ഒഡീഷയിൽ ചെന്ന് പൊക്കി മൂന്നാർ പോലീസ്
ഇടുക്കി: മലയാളി പെൺകുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ എടുത്ത ശേഷം ഒഡീഷയിലെത്തി സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഒഡീഷ സ്വദേശി രാജ്കുമാര്‍ നായികിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്. 2018ലാണ് ഇയാള്‍ ജോലി തേടി മാങ്കുളത്ത് എത്തിയത്.ജോലിക്കിടെ ഇയാള്‍ സമീപത്തെ വിദ്യാര്‍ത്ഥിനിയുമായി അടുപ്പത്തിലായി.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.പെണ്‍കുട്ടി വഴങ്ങിയില്ല. ഇതനിടെ നാട്ടിലേക്ക് പോയ പ്രതി അവിടെ നിന്നും ഭീക്ഷണി തുടര്‍ന്നുകൊണ്ടിരുന്നു. കുറച്ചുദിവസം മുൻപ് പെണ്‍കുട്ടി ഇയാളുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ ഇയാൾ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാര്‍ നായികിനെ മൂന്നാര്‍ പൊലീസ് പിടികൂടിയത്.
Read More » -
Kerala
പത്ത്, പന്ത്രണ്ട് ബോര്‍ഡ് ഫലങ്ങള്‍;ഡിജിലോക്കര്‍ ആക്ടിവേറ്റ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം:സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോര്‍ഡ് ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഡിജിലോക്കര്‍ ആക്ടിവേറ്റ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. cbseservices.digilocker.gov.in/activatecbse സന്ദര്‍ശിച്ച് അക്കൗണ്ട് സ്ഥിരീകരണപ്രക്രിയ പൂര്‍ത്തിയാക്കണം. നിങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന്, ആദ്യം ക്ലാസ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് സ്കൂള്‍ കോഡ്, റോള്‍ നമ്ബര്‍, ആറ്ക്ക സുരക്ഷാപിന്‍ എന്നിവ നല്‍കുക. ആറക്ക പിന്‍ ലഭിക്കാന്‍ സ്കൂളുമായി ബന്ധപ്പെടണം. തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്ബറിലേക്കുവരുന്ന ഒ.ടി.പി. നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ ഡിജിലോക്കര്‍ അക്കൗണ്ട് ആക്ടിവേറ്റ് ആകുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
നെടുമങ്ങാട്-മൂന്നാർ സർവീസിന് തുടക്കമായി
തിരുവനന്തപുരം: നെടുമങ്ങാട് നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി ബസ് സർവിസ് ആരംഭിച്ചു.സൂപ്പർഫാസ്റ്റാണ് സർവീസ് നടത്തുന്നത്. നെടുമങ്ങാട് നിന്നും വിതുര-പാലോട്-കുളത്തൂപ്പുഴ-പുനലൂർ- പത്തനംതിട്ട-റാന്നി- എരുമേലി-ഈരാറ്റുപേട്ട- തൊടുപുഴ-അടിമാലി വഴിയാണ് ബസ് മൂന്നാറിലെത്തുക. നെടുമങ്ങാട്-മൂന്നാർ SF ⏰നെടുമങ്ങാട് നിന്നും രാവിലെ 05.00 ന് മൂന്നാർ-നെടുമങ്ങാട് SF ⏰മൂന്നാർ നിന്നും വൈകുന്നേരം 06.50 ന്
Read More » -
Local
കനത്ത മഴ; പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം
റാന്നി:മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.മൂഴിയാർ ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 7.40 ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിലെത്തിയാൽ ഡാം തുറക്കും.ഇപ്രകാരം തുറന്ന് വിടുന്ന ജലം ആങ്ങമൂഴി,സീതത്തോട് മേഖലയിൽ കക്കട്ടാറിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകാം. അതിനാൽ കക്കാട്ടാറിന്റെ ഇരുകരയിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. കക്കാട്ടാറിൽ പ്രത്യേകിച്ചും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിbയും മേയ് 11, 12 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More » -
Kerala
നിങ്ങൾ കളയുന്ന ഓരോ ജീവനും നാളെ നിങ്ങളുടെ ജീവൻ രക്ഷിക്കേണ്ടവരുടേതാണെന്ന് ഓർക്കുക
നാളെ അന്താരാഷ്ട്ര നഴ്സസ് ദിനമാണ്.വിളക്കേന്തിയ വനിത-എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.ആതുരസേവനരംഗത്ത് ഇന്ന് ലോകമെങ്ങും മലയാളികളുടെ സാന്നിധ്യമുണ്ട്.അതിനാൽതന്നെ അന്താരാഷ്ട്ര നഴ്സസ് ദിനം കേരളത്തിന്റെ ആതുരശുശ്രൂഷാ മികവിനുള്ള അംഗീകാരം കൂടിയാണ്. . ലോകരാജ്യങ്ങൾക്കു മുന്നിൽ കേരളത്തിനൊരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത് ഇവിടുത്തെ നഴ്സുമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരാണ്.ഒരുകണക്കിന് രാജ്യത്തിന്റെ തന്നെ അംബാസഡർമാരായിരുന്നു അവർ.കേരളത്തിന്റെ ദുർബലമായ സമ്പത്ത് വ്യവസ്ഥയെ പലപ്പോഴും താങ്ങിനിർത്തിയതും ഇവർ വിദേശത്തുനിന്ന് അയക്കുന്ന പണമായിരുന്നു.പക്ഷെ അവർക്ക് സ്വന്തം നാട്ടിൽ ജോലിയെടുത്ത് ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന.ഇതേ സമയത്തുതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു നഴ്സിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ തന്നെ അംബാസഡർമാരായിരുന്നു ഇവർ.ഇവരായിരുന്നു തങ്ങളുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യക്ക് വിദേശരാജ്യങ്ങളിൽ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി…
Read More » -
Kerala
ആരാണ് ഡോക്ടർ വന്ദനയുടെ മരണത്തിനുത്തരവാദി ?
വൈകാതെ പത്തിലേറെ പേര്‍ മരിക്കുന്ന ബോട്ടപകടം കേരളത്തിലുണ്ടാവുമെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി മുന്നറിയിപ്പു നല്‍കിയത് അടുത്തിടെയാണ്.22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടം നടന്നത് അതിനുശേഷമായിരുന്നു.അതിനൊപ്പം അദ്ദേഹം നല്‍കിയ മറ്റൊരു മുന്നറിയിപ്പാണ് രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയായി ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ മരിക്കുന്ന സംഭവം ഉണ്ടാകുമെന്നത്.മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ വീതം കേരളത്തില്‍ അക്രമത്തിന് ഇരയാകുമ്ബോള്‍ ഇതുവരെ ഒരു മരണം ഉണ്ടായില്ല എന്നതു ഭാഗ്യം മാത്രമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയുണ്ടായി. മുരളി തുമ്മാരുകുടിക്കു മുന്‍പേ ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുള്‍ഫി നൂഹുവും ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അധികം താമസിയാതെ കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകനോ ആരോഗ്യ പ്രവര്‍ത്തകയോ കൊല്ലപ്പെടുമെന്നാണ് അദ്ദേഹവും അതില്‍ മുന്നറിയിപ്പു നല്‍കിയിരുന്നത്.അങ്ങനെയൊന്നു സംഭവിച്ചില്ലെങ്കില്‍ മാത്രമാണ് അത്ഭുതമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ബോട്ടുകളുടെ കൈവിട്ട കളി താനൂരിലാണ് മനുഷ്യ ജീവനുകള്‍ എടുത്തതെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരമ്ബരയുടെ അവസാനം ജീവന്‍ നഷ്ടമായത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്.ഒരാഴ്ച മുൻപാണ് ഇവിടെ അടുത്ത്…
Read More »