IndiaNEWS

പ്ലസ് ടു പരീക്ഷാ ഫലം; തെലങ്കാനയില്‍ ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്:തെലങ്കാനയിൽ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച്‌ 24 മണിക്കൂറിനുള്ളില്‍ ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു.ഇതിൽ മൂന്നു പെൺകുട്ടികളും ഉൾപ്പെടും.
 
 
മരിച്ചവരില്‍ അഞ്ചുപേര്‍ ഹൈദരാബാദിലും ഒരാള്‍ നിസാമാബാദിലുമുള്ളതാണ്.
 
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല
ലോകത്താകെ പല കാരണങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം പ്രതിവർഷം എട്ടു ലക്ഷത്തോളമാണ്.അതിൽ തന്നെ 17 ശതമാനം ഇന്ത്യയിലാണെന്ന് കണക്കുകൾ പറയുന്നു. ഉയർന്ന മാനസിക ആരോഗ്യത്തിലൂടെയും ചിന്താ ശേഷിയിലൂടെയും പ്രതിസന്ധികളെ മറികടന്ന് ജീവിതം പൂർണ്ണ അർത്ഥത്തിൽ സഫലീകരിക്കാൻ നമുക്ക് കഴിയണം. എന്തു കാരണമുണ്ടെങ്കിലും ആത്മഹത്യ ഒരു പരിഹാരമല്ലെന്ന ചിന്ത സമൂഹത്തിൽ ഉണ്ടാകണം. സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യം ഉണ്ടാവുകയാണ് വേണ്ടത്.
ജീവിതത്തിന്റെ ഒരു ദുർബലനിമിഷത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ പെട്ടന്ന് എടുക്കുന്ന തീരുമാനത്തിന്റെ പരിണിത ഫലമാണ് പലപ്പോഴും ആത്മഹത്യ.ഒരു വ്യക്തി, താന്‍ മുമ്പ് സമാനമായ സാഹചര്യങ്ങളെ അതിജീവിച്ചത് എങ്ങനെയെന്നും അന്ന് എന്തെല്ലാം സ്വയംസഹായക പ്രവര്‍ത്തികളാണ് തന്നെ സഹായിച്ചതെന്നും ബോധപൂര്‍വം ചിന്തിക്കാന്‍ തുടങ്ങിയാല്‍ ആത്മഹത്യാ ചിന്തകള്‍ താനേ കുറയും.

Back to top button
error: