KeralaNEWS

അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവിനെ ഒഡീഷയിൽ ചെന്ന് പൊക്കി മൂന്നാർ പോലീസ്

ഇടുക്കി: മലയാളി ‍ പെൺകുട്ടിയെ പ്രണയിച്ച്‌ അശ്ലീല വീഡിയോ എടുത്ത ശേഷം ഒഡീഷയിലെത്തി സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

ഒഡീഷ സ്വദേശി രാജ്കുമാര്‍ നായികിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്. 2018ലാണ് ഇയാള്‍ ജോലി തേടി മാങ്കുളത്ത് എത്തിയത്.ജോലിക്കിടെ ഇയാള്‍ സമീപത്തെ വിദ്യാര്‍ത്ഥിനിയുമായി അടുപ്പത്തിലായി.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.പെണ്‍കുട്ടി വഴങ്ങിയില്ല. ഇതനിടെ നാട്ടിലേക്ക് പോയ പ്രതി അവിടെ നിന്നും ഭീക്ഷണി തുടര്‍ന്നുകൊണ്ടിരുന്നു.

 

Signature-ad

കുറച്ചുദിവസം മുൻപ് പെണ്‍കുട്ടി ഇയാളുടെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ ഇയാൾ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാര്‍ നായികിനെ മൂന്നാര്‍ പൊലീസ് പിടികൂടിയത്.

Back to top button
error: